- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
- ദി ഡിവൈൻ കോമഡി
- പ്രകൃതിയുടെ കാവല്വിശുദ്ധന്
Author: admin
കൊല്ലം: സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികൾ പെരുകുന്നു എന്ന പരാതിയുടെ നിജസ്ഥിതി പരിശോധിക്കാതെ അന്വേഷണത്തിന് ഉത്തരവിട്ട നടപടി സർക്കാർ പിൻവലിച്ചു. സംസ്ഥാനത്ത് ക്രിസ്ത്യൻ മത വിഭാഗത്തെ സംശയമുനയിൽ നിർത്തുന്ന വിവാദ ഉത്തരവിനെതിരേ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ യു ടേൺ.സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ പരാതിക്കാരിയുടെ ഉദ്ദേശലക്ഷ്യം സംശയാസ്പദമാണെന്നാണ് തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൽസിപ്പൽ ഡയറക്ടർ പറയുന്നത്. പരാതിയിൽ പൊതുവായി ഒരു വിഷയം പരാമർശിക്കുന്നുവെന്നല്ലാതെ പ്രത്യേകമായ ഒരു സംഭവത്തെ കുറിച്ച് ആധികാരികമായി ഒന്നും തന്നെ പറയുന്നില്ല. അതിനാൽ തുടർനടപടിയെടുക്കേണ്ടെന്ന് അറിയിക്കുന്നതായി പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിറക്കി. വേണ്ടത്ര അവധാനതയില്ലാതെയുള്ള ഇത്തരം തീരുമാനങ്ങളും പിന്നീടുള്ള പിന്മാറ്റവും ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേടിനെയാണ് തുറന്നുകാട്ടുന്നത് .
ടെൽ അവീവ്‍: ഒന്നരമാസത്തിലേറെയായി ഹമാസിന്റെ തടവിലായിരുന്ന 13 ഇസ്രയേൽ ബന്ദികളെ ഈജിപ്തിന് കൈമാറി. ഒന്നര മാസം പിന്നിട്ട ഇസ്രയേൽ സംഘർഷത്തിലെ ആദ്യ സമാധാന ദൗത്യം വിജയം കണ്ടു . ഇവർ ഇസ്രയേലിലെത്തിയാലുടൻ 24 പലസ്തീൻ സ്ത്രീകളെയും 15 കുട്ടികളെയും ഇസ്രയേലും മോചിപ്പിക്കുംസമാധാന കരാറിൽ ഇല്ലാതിരുന്ന 12 തായ്‌ലൻഡ് പൗരന്മാരെ കൂടി ഹമാസ് മോചിപ്പിച്ചു. തായ്‌ലൻഡ് പൗരന്മാരുടെ മോചനം സമാധാന കരാറിന്റെ ഭാഗമല്ലെന്നും മാനുഷിക പരിഗണനയുടെ പേരിലാണെന്നുമാണ് ഹമാസിൻറെ പ്രതികരണം. 12 തായ് പൗരന്മാർ മോചിതരായതായി തായ്‌ലൻഡ് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.16000 പേരുടെ ജീവനെടുത്ത പശ്ചിമേഷ്യൻ സംഘർഷത്തിനാണ് തെല്ല് അയവ് വന്നിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. പിന്നാലെയാണ് ബന്ദികളുടെ മോചനം തുടങ്ങിയത്. കുട്ടികളെയും സ്ത്രീകളെയുമാണ് ഹമാസ് ഇന്ന് മോചിപ്പിച്ചത്. 24 പലസ്തീൻ സ്ത്രീകളെയും 15 കുട്ടികളെയും ഇന്നു തന്നെ മോചിപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. മാസങ്ങളായി ഇസ്രയേലി ജയിലുകളിൽ കഴിയുന്നവരാണ് ഇവർ. ഇസ്രയേലി ബന്ദികൾ രാജ്യത്ത് എത്തിയാലുടൻ പലസ്തീനി ബന്ദികളെ…
അഹമ്മദാബാദ്:ശമ്പളം ചോദിച്ച ദളിത് യുവാവിന്റെ വായിൽ ചെരിപ്പ് കുത്തിക്കയറ്റിയെന്ന പരാതിയിൽ വനിതാ വ്യവസായി വിഭൂതി പട്ടേൽ ഉൾപ്പടെ ആറുപേർക്കെതിരെ കേസ്. ഗുജറാത്തിലെ മോർബിയിലാണ് സംഭവം.21 വയസുകാരന് നേരെയാണ് അതിക്രമമുണ്ടായത്. റാണിബ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് (ആർഐപിഎൽ) മേധാവിയാണ് വിഭൂതി പട്ടേൽ ഒക്ടോബറിലാണ് നിലേഷ്, റാണിബ ഇന്ഡസ്ട്രീസില് ടൈല്‍സ് കയറ്റുമതി വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. മാസം 12,000 രൂപയായിരുന്നു ശമ്പളം.ഒക്ടോബര്‍ 18ന് നിലേഷിനെ വിഭൂതി പട്ടേല്‍ പിരിച്ചുവിട്ടു. ജോലി ചെയ്ത 16 ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ വിഭൂതി പട്ടേല്‍ വ്യക്തമായ മറുപടി നല്‍കിയില്ല. പിന്നീട് ഫോണ്‍ വിളിച്ചാല്‍ എടുക്കാതായി.ഇതോടെ ശമ്പളം ചോദിക്കാന്‍ സഹോദരന് മെഹുലിനും അയല്‍വാസിയായ ഭവേഷിനുമൊപ്പമാണ് നിലേഷ്, റാണിബ ഇൻഡസ്ട്രീസില് എത്തിയത്. തുടര്‍ന്ന് വിഭൂതി പട്ടേലിന്റെ സഹോദരൻ ഓം പട്ടേൽ കൂട്ടാളികളുമായി സ്ഥലത്തെത്തി മൂവരെയും മര്‍ദിച്ചെന്നാണ് പരാതി.
കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി. മുട്ടുങ്ങൽ സ്വദേശി എ.കെ. യൂസഫ് ആണ് പരാതിക്കാരൻ. അഹമ്മദ് ദേവർകോവിൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പാക്കികിട്ടാൻ സഹായിക്കണമെന്നാണ് പരാതിയിലെ ആവശ്യം.ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് നേരത്തെയും പരാതി നൽകിയിരുന്നു. എന്നാൽ ഇതിന് മറുപടി ലഭിക്കാത്തതിനാണ് യൂസഫ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്.
|പിടികൂടിയത് ഇന്റർപോളിന്റെ സഹായത്തോടെ|
കൊച്ചി: കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ എൻ. ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇഡിയുടെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്.ഉച്ചയ്ക്ക് രണ്ട് മണിയോടെ എറണാകുളം പ്രത്യേക സിബിഐ കോടതി രണ്ടിൽ പ്രതികളെ എത്തിക്കും. ഇഡിയുടെ കസ്റ്റഡിയിൽവെച്ചുള്ള ചോദ്യം ചെയ്യൽ പൂർത്തിയായാൽ രണ്ട് പേരെയും ഇന്ന് തന്നെ റിമാൻഡ് ചെയ്തേക്കും. കരുവന്നൂർ മാതൃകയിലാണ് കണ്ടല സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയത് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ക്രമരഹിതമായി വായ്പകൾ നൽകിയാണ് ഭാസുരാംഗൻ തട്ടിപ്പ് നടത്തിയത്.നിക്ഷേപങ്ങൾ വഴി തിരിച്ചുവിട്ട് ഭാസുരാംഗന്റെയും മകന്റെയും പേരിൽ ആസ്തികൾ വാങ്ങിക്കൂട്ടിയെന്നും ഇ ഡി പറയുന്നു. 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് നേരത്തെ കണ്ടെത്തിയത്. എന്നാൽ 200 കോടി രൂപയിലേറെ തട്ടിയെന്നാണ് ഇ ഡിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
ഭീഷ്മപർവ്വത്തിനുശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിക്കുന്നു. കുഞ്ചാക്കോ ബോബൻ ചിത്രത്തിനുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ആണ് നായകൻ. അടുത്തവർഷം ചിത്രീകരണം ആരംഭിക്കും.ഭീഷ്മപർവ്വത്തിനുശേഷം മമ്മൂട്ടിയും അമൽ നീരദും ബിലാലിനുവേണ്ടി ഒരുമിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ബിലാലിന് മുൻപ് മറ്റൊരു ചിത്രം ചെയ്യാൻ മമ്മൂട്ടിയും അമൽനീരദും തീരുമാനിക്കുകയായിരുന്നു. വൻവിജയം നേടിയ ഭീഷ്മപർവ്വത്തിനുശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിക്കുന്നത് ആരാധകർ ഉറ്റുനോക്കുന്നുണ്ട്.പുതുവർഷത്തിൽ മമ്മൂട്ടിയുടെ മേജർ പ്രോജക്ടുകളിലൊന്നാണിത്. മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അമൽ നീരദ് സംവിധായകന്റെ കുപ്പായം അണിയുന്നത്. മമ്മൂട്ടി ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ് ബിഗ് ബിയിലെ ബിലാൽ ജോൺ കുരിശുങ്കൽ എന്ന മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം. ഇരുവരും രണ്ടാംവരവിൽ ഒന്നിച്ച ഭീഷ്മപർവ്വത്തിൽ മമ്മൂട്ടിയുടെ മൈക്കളിൾ എന്ന കഥാപാത്രം മാസും ക്ളാസും ചേർന്നതായിരുന്നു. മൂന്നാം അങ്കത്തിന് വീണ്ടും ഒരുങ്ങുന്നതിന്റെ ആവേശമാണ് ആരാധകർക്ക്. അതേസമയം കുഞ്ചാക്കോ ബോബൻ അമൽ നീരദ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ വാഗമണ്ണിൽ പുരോഗമിക്കുന്നു. കുഞ്ചാക്കോ ബോബനും…
തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന് പൊലീസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി നാളെ മ്യൂസിയം സ്‌റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. വ്യാജ കാർഡുകൾ നിർമ്മിച്ചത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും കഴിഞ്ഞ ദിവസം സി ജെ എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു.സി ആർ കാർഡ് എന്ന മൊബൈൽ ആപ്ലിക്കേഷനാണ് വ്യാജകാർഡുകൾ നിർമ്മിക്കാനുപയോഗിച്ചത്. അടൂരിലെ യൂത്ത് കോൺഗ്രസ് ഓഫീസിലാണ് കാർഡുകൾ ഉണ്ടാക്കിയത്. രഞ്ജു എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് ഇവരെ ഇതിന് ചുമതലപ്പെടുത്തിയത്. ദിവസവും 50 മുതൽ 60 വരെ കാർഡുകൾ തയ്യാറാക്കി. രണ്ടായിരത്തോളം കാർഡുകൾ ഇങ്ങനെ നിർമ്മിച്ചു. ഇതിനായി ദിവസേന ആയിരം രൂപ വീതം നൽകിയിരുന്നതായി നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വികാസ് കൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്. വ്യാജ കാർഡുകൾ യൂത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തു. മുഴുവൻ കാർഡുകളും കണ്ടെടുത്തില്ലെങ്കിൽ ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ…
ബ്യൂണസ് എയര്‍സ്: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും അര്‍ജന്റീയൻ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മറിയ വിരമിക്കുന്നു. അടുത്ത വര്‍ഷം അമേരിക്കയില്‍ നടക്കുന്ന കോപ്പ അമേരിക്ക രാജ്യത്തിനായുള്ള തന്റെ അവസാന ടൂര്‍ണമെന്റ് ആയിരിക്കുമെന്ന് താരംസമൂഹ മാദ്ധ്യമങ്ങളില്‍ കുറിച്ചു. സമകാലിക അര്‍ജന്റൈന്‍ ഫുട്‌ബോളില്‍ മെസിക്കൊപ്പം തന്നെ താരമൂല്യമുള്ള താരമാണ് ഡി മറിയ.കഴിഞ്ഞ ദിവസം വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ നടന്ന അര്‍ജന്റീന – ബ്രസീല്‍ ലോകകപ്പ് യോഗ്യത മത്സരത്തിലും താരം കളിച്ചിരുന്നു. 2008ല്‍ ആണ് അദ്ദേഹം ദേശീയ ടീമിനായി അരങ്ങേറിയത്. 136 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരം 2010,2014,2018,2022 ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. 2022ല്‍ അര്‍ജന്റീന ചാമ്പ്യന്‍മാരായ ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഡി മറിയ ഗോള്‍ നേടിയിരുന്നു.2021 കോപ്പ അമേരിക്ക ഫൈനലില്‍ ചിരവൈരികളായ ബ്രസീലിനെതിരെ ഡി മറിയയുടെ ഗോളിന്റെ വ്യത്യാസത്തിലാണ് മെസിയും സംഘവും കിരീടമുയര്‍ത്തിയത്. സഹകളിക്കാരില്‍ നിന്ന് തനിക്ക് ലഭിക്കുന്ന സ്‌നേഹം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്തതാണെന്നും അതിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയാണ്, അവരാണ് എന്നെ ഞാനാക്കിയത് -…
പത്തനംതിട്ട: വിവാദ റോബിൻ ബസ് ,മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. പുലർച്ചെ രണ്ട് മണിയോടെ വൻ പൊലീസ് സന്നാഹത്തോടെ എത്തിയ എം വി ഡി ബസ് പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് മാറ്റി.റോബിൻ ബസിനെതിരെ കേസെടുത്തിട്ടുണ്ട്. ഡ്രൈവർമാരുടെ ലൈസൻസ്, വാഹന പെർമിറ്റ് എന്നിവ റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ളോഗർമാർക്കെതിരെയും നടപടി സ്വീകരിച്ചേക്കും.കോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നതെന്ന് റോബിൻ ബസിന്റെ നടത്തിപ്പുകാർ പ്രതികരിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയില്ലാതെ ഇന്നലെ റോബിൻ ബസ് പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്നു.ടൂറിസ്റ്റ് ബസുകൾ മറ്റു ബസുകളെപ്പോലെ സർവീസ് നടത്തുന്നതു തടഞ്ഞ ഗതാഗത സെക്രട്ടറിയുടെ ഉത്തരവിനെതിരെ റോബിൻ ബസ് ഉടമ ഗിരീഷ് അടക്കമുള്ളവർ നൽകിയ ഹർജിയിൽ കക്ഷിചേരാൻ കെ എസ് ആർ ടി സി കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
