കൊച്ചി : കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രസിഡന്റ് ഡോ. ചാൾസ് ഡയസ് ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ സെന്റ് ആൽബർട്ട്സ് കോളേജ് മാനേജർ ഫാ. ആന്റണി തോപ്പിലിന് കൈമാറി . കോളേജ് പ്രിൻസിപ്പൽ ഡോ. ജസ്റ്റിൻ റിബല്ലോ, കെഎൽ സി എച്ച് എ. എക്സിക്യൂട്ടീവ് അംഗം ക്രിസ്റ്റഫർ മാളിയേക്കൽ എന്നിവർ സമീപം.
സെന്റ് ആൽബർട്ട്സ് കോളേജിൽ പ്രവർത്തിക്കുന്ന ‘ഫാ. മത്തെവൂസ് ഹോർത്തൂസ് സ്റ്റഡി സെന്ററി’ നാണ് ഈ പുസ്തകങ്ങൾ കൈമാറിയത്. ഇതോടനുബന്ധിച്ച് പരിസ്ഥിതി പ്രവർത്തകൻ പി കെ ഉത്തമന്റെ പ്രഭാഷണവും ഉണ്ടായിരുന്നു.

