പറവൂർ: പഴങ്ങൾ, മുത്തുകൾ, ബട്ടണുകൾ, സുഗന്ധവിളകൾ, തുണി, പേപ്പർ, പൂക്കൾ, ഇലകൾ തുടങ്ങി വ്യത്യസ്ത വസ്തുക്കളിൽ കുട്ടികൾ ഒരുക്കിയ ജപമാലകളുടെ പ്രദർശനം പറവൂർ മടപ്ലാതുരുത്ത് സെന്റ് ജോർജ് ഇടവകയിൽ ശ്രദ്ധേയമായി. ബൈബിൾ നഴ്സറി മുതൽ പ്ലസ് ടു വരെയുള്ള വിശ്വാസപരിശീലന ക്ലാസുകളിലെ കുട്ടികളാണ് സർഗാത്മകതയും വൈവിധ്യവും നിറഞ്ഞ ജപമാലകൾ ഒരുക്കിയത്. ഇടവക വിശ്വാസപരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ ദൈവദാസൻ തിയോഫിലസ് പാണ്ടിപ്പിള്ളി ഹാളിൽ സംഘടിപ്പിച്ച പ്രദർശനം ഇടവക വികാരി ഫാ. പോൾ കുര്യാപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജോജോ മനക്കിൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ സാമുവേല, സിസ്റ്റർ മർസല എന്നിവർ പ്രസംഗിച്ചു.
Trending
- മാർപ്പാപ്പയുടെ ജീവൻ രക്ഷിച്ച സ്വിസ് ഗാർഡുകളുടെ ധീരസ്മരണയ്ക്ക് 500 വർഷം; വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങി വത്തിക്കാൻ
- ജപമാലകളുടെ പ്രദർശനം ശ്രദ്ധേയമായി
- ആഗമനകാലത്ത് റോമിലെ അഞ്ച് ഇടവകകൾ സന്ദർശിക്കാൻ ലിയോ പതിനാലാമൻ പാപ്പാ
- മഹാരാജാസ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം; കെഎൽസിഎ ശ്രദ്ധക്ഷണിക്കൽ സമ്മേളനം നടത്തി
- കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവരെ അഭിവാദ്യം ചെയ്ത് ലെയോ പതിനാലാമൻ പാപ്പാ
- 30 രാജ്യങ്ങളിലെ സ്റ്റാമ്പുകളിൽ മുഖം കാണിച്ച ഗായകൻ
- *തിരുവെഴുത്തുകളുടെ അര്‍ത്ഥതലങ്ങള്‍ തേടിയ ദൈവശാസ്ത്രജ്ഞന്
- ആരാണ് ജനാധിപത്യത്തിന്റെ കാവല്ക്കാരന്?

