ഇസ്ലാമാബാദിൽ ചാവേർ ആക്രമണം; മരണം 69 ആയി
പാകിസ്താനിലെ ഇസ്ലാമാബാദിൽ ചാവേർ ആക്രമണത്തിൽ 69 പേർ കൊല്ലപ്പെട്ടു. തർലൈ ഇമാംബർഗ മസ്ജിദിന് സമീപം ജുമാ നമസ്കാരത്തിന് വിശ്വാസികൾ ഒത്തുകൂടിയ സമയമായിരുന്നു സ്ഫോടനം. 169 പേർക്ക് പരിക്കേറ്റു. ഇസ്ലാമാബാദിലെ ഷിയാ മസ്ജിദിന് സമീപമാണ് ചാവേറ ആക്രമണമുണ്ടായത്.
സ്ത്രീ ജനനേന്ദ്രിയ ഛേദം: സാമൂഹിക വിപത്തിനെതിരെ ഒരുമിച്ചു പോരാടാം: യു എൻ
“ഒരുമിച്ചു നിന്ന്, നമുക്ക് ഈ അനീതി എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ സാധിക്കണമെന്നു” യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു. അഞ്ച് വയസ്സിന് താഴെയുള്ള 2 ദശലക്ഷത്തിലധികം പേർ ഉൾപ്പെടെ, 230 ദശലക്ഷത്തിലധികം പെൺകുട്ടികളും സ്ത്രീകളും ഈ ഹീന പ്രവൃത്തിക്ക് വിധേയരായിട്ടുണ്ടെന്നാണ്, ഐക്യരാഷ്ട്ര സഭ വെളിപ്പെടുത്തുന്നത്.
നേപ്പാളിൽ തിരഞ്ഞെടുപ്പ്: പ്രത്യാശയോടെ യുവജനനിര
പ്രധാനമന്ത്രി ശർമ്മ ഒലിയുടെ രാജിയിലേക്കും സർക്കാരിന്റെ പതനത്തിലേക്കും നയിച്ച തെരുവ് പ്രതിഷേധങ്ങൾ ഒരു രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായതിന് അഞ്ച് മാസങ്ങൾക്ക് ശേഷം, മാർച്ച് 5 ന് വീണ്ടും ഒരു തിരഞ്ഞെടുപ്പിന് നേപ്പാളിലെ ജനങ്ങൾ തയ്യാറെടുക്കുകയാണ്. രാജ്യത്ത് ദീർഘകാലമായി ആധിപത്യം പുലർത്തുന്ന പഴയ പാർട്ടികളെയും രാഷ്ട്രീയ വർഗ്ഗത്തെയും വെല്ലുവിളിച്ചുകൊണ്ട്, പുതിയ രാഷ്ട്രീയ ശക്തികൾക്ക് വഴി തുറക്കാൻ അവസരം സൃഷ്ടിച്ചത് രാജ്യത്തെ യുവജനതയായിരുന്നു.
നൈജീരിയയിൽ തടവിലായിരുന്ന വിശ്വാസികൾ മോചിതരായി
വടക്കേ നൈജീരിയയിലെ, കടുന പ്രവിശ്യയിൽ, ജനുവരി മാസം പതിനെട്ടാം തീയതി രണ്ടു ദേവാലയങ്ങളിലായി നടന്ന ആക്രമണങ്ങൾക്കിടയിൽ, 166 ഓളം വിശ്വാസികളെ തട്ടിക്കൊണ്ടു പോകുകയും തടവിലാക്കുകയും ചെയ്തിരുന്നു. ജനുവരി അവസാനത്തോടെ ഏകദേശം എൺപതോളം തടവുകാരെ വിട്ടയച്ചിരുന്നു. ബാക്കിയുണ്ടായിരുന്ന എൺപത്തിയാറോളം വിശ്വാസികളെയാണ് , ഫെബ്രുവരി മാസം നാലാം തീയതിയോടെ മോചിപ്പിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഫീദെസ് വാർത്താ ഏജൻസിയാണ് പങ്കുവച്ചത്.
മനുഷ്യാന്തസ്സിനെ ബഹുമാനിക്കുന്ന സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുക: ജനങ്ങളോട് തായ്ലൻഡ് മെത്രാന്മാർ
ഓരോ വ്യക്തിയുടെയും മൂല്യത്തെയും അന്തസ്സിനെയും ബഹുമാനിക്കുകയും, വ്യക്തിപരമായ നേട്ടത്തേക്കാൾ പൊതുനന്മയ്ക്ക് മുൻഗണന നൽകുകയും ചെയ്യുന്ന സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട്, തായ്ലൻഡിലെ മെത്രാന്മാർ ഇടയലേഖനം പ്രസിദ്ധീകരിച്ചു. 2026 ഫെബ്രുവരി 8-നാണ് പൊതു തിരഞ്ഞെടുപ്പ്.
കോംഗോയിൽ കത്തോലിക്ക വൈദികനെതീരെ ക്രൂരമായ ആക്രമണം
കോംഗോയിൽ, എംബുജിമായി രൂപതയിലെ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ഇടവക വികാരി ഫാ. ജീൻ-റിച്ചാർഡ് ഇലുങ്കയെയാണ് സായുധധാരികൾ ആക്രമിച്ചു അവശനാക്കി വഴിയിൽ ഉപേക്ഷിച്ചത്. ജനുവരി 24ന് തന്റെ ഇടവക പള്ളിയുടെ നിർമ്മാണത്തിനായി സംഭാവന ശേഖരിക്കാൻ വൈദികൻ പോയപ്പോഴാണ് ബെന എംബുയി – കലംബായ് ഹൈവേയിൽ ആക്രമണം നടന്നത്.
പാക്കിസ്ഥാനിൽ 13 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തു
പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ വോയ്സ് ഓഫ് പാകിസ്ഥാൻ മൈനോറിറ്റി (VOPM) യുടെ റിപ്പോർട്ട് അനുസരിച്, പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സഹിവാൾ ജില്ലയിൽ 13 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റി മുസ്ലീം പുരുഷനെ വിവാഹം കഴിപ്പിച്ചതായി വെളിപ്പെടുത്തൽ. രാജ്യത്തെ കുട്ടികളുടെ അവകാശങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണിതെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം: ഭരണത്തിനെതിരെ ശബ്ദമുയർത്തുന്ന വൈദികരെ ലക്ഷ്യമിടുന്നു
കമ്മ്യൂണിസ്ററ് ക്യൂബയിൽ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നവരെ സമ്മർദ്ദം ചെലുത്താനും ശിക്ഷിക്കാനുമുള്ള രഹസ്യ നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈദികരെയും ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന പ്രവർത്തകരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തതായി കത്തോലിക്ക മാധ്യമമായ ‘എസിഐ പ്രെൻസ’ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യ യുക്രൈനിൽ നടത്തുന്നത് വംശഹത്യ: കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി
റഷ്യ യുക്രൈനിൽ നടത്തുന്നത് വംശഹത്യയാണെന്ന് മാർപാപ്പയുടെ ദാനധർമ്മ വിഭാഗത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി. ശൈത്യകാലത്ത് റഷ്യ യുക്രൈനിന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായി നടത്തുന്ന ആക്രമണങ്ങൾ വംശഹത്യയ്ക്കു സമാനമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിലെ ക്രൈസ്തവരെ ആശങ്കയിലാഴ്ത്തി, ഭീഷണി സന്ദേശം
ന്യൂനപക്ഷങ്ങൾക്കെതിരെ പീഡനങ്ങൾ രൂകഷമാകുന്ന സാഹചര്യത്തിൽ, ബംഗ്ലാദേശിലെ ക്രൈസ്തവർ കടുത്ത ആശങ്കയിലാണ് കഴിയുന്നത്. ധാക്കയ്ക്കടുത്തുള്ള ഗാസിപൂർ ജില്ലയിലെ സെന്റ് നിക്കോളാസ് ഇടവകയിൽ രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ തീർത്ഥാടനം ഫെബ്രുവരി മാസത്തിലെ ആദ്യ വാരത്തിൽ നടത്താനിരിക്കെ വലിയ ആശങ്കയിലാണ് വിശ്വാസികൾ. എല്ലാ വർഷവും ഫെബ്രുവരിയിലെ ആദ്യ വെള്ളിയാഴ്ച നടക്കുന്ന വാർഷിക തീർത്ഥാടനം ഇത്തവണ ആറിനാണ് നടക്കുക.
