അന്ന് എൽ ഡി എഫിൽ ആയിരുന്നു
നിലമ്പൂരിൽ കാട്ടാന ആക്രമണങ്ങൾ നടന്നപ്പോൾ പി വി അൻവർ എവിടെ ആയിരുന്നു? ആര്യാടൻ ഷൗക്കത്ത്
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു . ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ ലോക്സഭയിൽ വെച്ചത് . 8 മണിക്കൂർ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ബില്ലിനെ പിന്തുണക്കണമെന്ന കെസിബിസി നിലപാട് വലിയ പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും ശക്തമായി എതിർക്കാനാണ് കോൺഗ്രസ് തീരുമാനം. ലോക്സഭയിലും രാജ്യസഭയിലും ബില്ലിനെ ശക്തമായി എതിർക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ ധാരണയായിരുന്നു. അതിൽ മുഴുവൻ…
കണ്ണൂർ: മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിച്ച് ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുന്നവരായി മാറണമെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല.കണ്ണൂർ രൂപതയിലെ കണ്ണൂർ ഫൊറോന ദൈവാലയങ്ങളുടെ നേതൃത്വത്തിൽ ബർണ്ണശ്ശേരി…
വെളളറട: രാജ്യാന്തര തീർത്ഥാടനകേന്ദ്രമായ തെക്കൻ കുരിശുമല 68-ാമത് തീർത്ഥാടനത്തിന്റെ മൂന്നാം ദിനം തീർത്ഥാടകരുടെ തിരക്ക് വർധിച്ചു. അപ്രതീഷിതമായി ഉച്ചയ്ക്ക് പെയ്ത വേനൽ മഴ തീർത്ഥാടകർക്ക് ആശ്വാസമായി .…
കൊച്ചി :വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ കമ്മീഷന്റെ ഭാഗമായ നവദർശൻ ഇടവക വിദ്യാഭ്യാസ സമിതി ഭാരവാഹികളുടെ സമ്മേളനം “നവസംഗമം 2025” അതിരൂപത മെത്രാസന മന്ദിരത്തിൽ നടത്തി . വരാപ്പുഴ…
സൂപ്പർ മാർക്കറ്റ് വിഭാഗത്തിൽ നിന്നും 2025 ൽ മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് വരാപ്പുഴ അതിരൂപതയുടെ സ്ഥാപനമായ ആശി ഷ് സൂപ്പർമെർകാത്തൊയ്ക്കു ലഭിച്ചു.സ്ത്രീ ശാക്തീകരണത്തിന് പ്രഥമ പ്രാധാന്യം നൽകി…
കൊച്ചി: വഖഫ് ഭേദഗതി ബില്ലിൽ കേരളത്തിലെ എംപിമാരുടെ നിലപാട് എന്തെന്നറിയാനിരിക്കെ ദീപിക ദിന പത്രത്തിൽ അതിരൂക്ഷമായ എഡിറ്റോറിയൽ . ബില്ലിനെ അനുകൂലിച്ചില്ലെങ്കിൽ ആ മതമൗലിക വാദ നിലപാട്…
പക്ഷെ നാട്ടിലെങ്ങും പാർട്ടിയായി !
പാർട്ടിയിൽ കുടിയന്മാർ വേണ്ട - എം വി ഗോവിന്ദൻ
EDITORIAL
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തില് 70 ശതമാനം വരുന്ന എയ്ഡഡ് സ്കൂളുകളില് ഭിന്നശേഷി സംവരണത്തിന്റെ പേരില് വര്ഷങ്ങളായി നിലനില്ക്കുന്ന അധ്യാപക നിയമന നിരോധനത്തിനും, സ്ഥിരനിയമനം ലഭിക്കാതെയും ദിവസവേതനം പോലും കിട്ടാതെയും പ്രതിസന്ധിയിലായ ആയിരക്കണക്കിന് അധ്യാപകരുടെ ദുരിതങ്ങള്ക്കും അറുതിവരുത്തുന്നതാണ് സുപ്രീം കോടതിയിലെ ജസ്റ്റിസ് ബി.ആര് ഗവായ്, ജസ്റ്റിസ് അഗസ്റ്റിന് ജോര്ജ് മസീഹ് എന്നിവരുടെ ബെഞ്ചിന്റെ മാര്ച്ച് നാലിലെ ഉത്തരവ്.
OBITUARY
PAKSHAM
വില്സി സൈമണ്
ഫാ.സേവ്യർ കുടിയാംശ്ശേരി
ഡോ. മാര്ട്ടിന് എന്. ആന്റണി
ബിജോ സില്വേരി
ഡോ. ഗാസ്പര് സന്യാസി
CHURCH
കണ്ണൂർ: മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിച്ച് ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുന്നവരായി മാറണമെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല.കണ്ണൂർ…
featured news
അസാധാരണമായ ഒരു സംഭവവികാസത്തിന് കേരളതീരം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷ്യവിഭവങ്ങളിലൊന്നായ മത്തി അഥവാ ചാളയ്ക്ക് വലിയതോതില് വളര്ച്ചാ മുരടിപ്പ് അനുഭവപ്പെടുന്നു. ചാളയുടെ ഉല്പാദനം വലിയതോതില് കുറഞ്ഞുകൊണ്ടിരിക്കുന്നതില് ആശങ്കപ്പെടുന്ന മത്സ്യത്തൊഴിലാളികളും ‘മത്തി പ്രിയരും’ പുതിയ മാറ്റത്തില് ആശങ്കാകുലരാണ്. ഇത് കേരളത്തില് മാത്രം കാണുന്ന പ്രതിഭാസമാണോ?
ഡോ. സെല്വരാജന്റെ എപ്പിസ്കോപ്പല് അഭിഷേകത്തിന്റെ തിരുകര്മങ്ങള്ക്ക് നെയ്യാറ്റിന്കര മുനിസിപ്പല് സ്റ്റേഡിയം വേദിയാകുന്നത് ഒരു ചരിത്രനിയോഗം തന്നെയാണ്. റോമന് കത്തോലിക്കാ സമൂഹത്തിന്റേതു മാത്രമായി ചുരുങ്ങാതെ, നാടിന്റെ മുഴുവന് ആഘോഷമായി, ഏവര്ക്കും ദൈവാനുഗ്രഹത്തിന്റെയും മാനവസാഹോദര്യത്തിന്റെയും മഹിമയുടെ പ്രഘോഷണമായി അതു മാറും.
അര്ണോസ് കവിതകളിലൂടെ മലയാള ഭാഷയ്ക്ക് പുതിയൊരു പദകോശം ലഭിച്ചു. ആ കവിതകളില് നിന്നെല്ലാം കൂടി മലയാളഭാഷയ്ക്ക് ലഭിച്ചത് ആയിരത്തോളം പുതിയ പദങ്ങളാണ്. മലയാളത്തിന്റെ കാവ്യാഖ്യാന ചരിത്രത്തില് ഇപ്പോഴും അര്ണോസ് പാതിരിയെ അവഗണിക്കുന്നു എന്നതാണ് സത്യം. അര്ണ്ണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 325-ാം വാര്ഷികത്തില് അദ്ദേഹത്തെ അനുസ്മരിക്കുന്നു.
സംസ്ഥാന സര്ക്കാരുകളുടെയും ട്രേഡ് യൂണിയനുകളുടെയും പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും അഭിപ്രായം മാനിക്കാതെ കടലില് വന്കൊള്ളയ്ക്കാണ് കേന്ദ്രസര്ക്കാര് പദ്ധതിയിട്ടിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ മറവില്
പ്രഖ്യാപിച്ച നീല സമ്പദ്ഘടനയുടെ മുഖ്യലക്ഷ്യം ദക്ഷിണേന്ത്യന് തീരത്തെ കടല്മണല്, കരിമണല്, അമൂല്യ ധാതുസമ്പത്ത് എന്നിവ വിദേശകുത്തകകള്ക്ക് കൈമാറലാണ്.
BOOKS
ഓര്മ്മക്കുറിപ്പുകള് എഴുതണമെന്ന ആവശ്യവുമായി തന്നെ സമീപിച്ച സ്നേഹിതന്മാരോട് അദ്ദേഹം ഒരു കഥ പറയുന്നതിങ്ങനെയാണ്: ‘ഒരിക്കല് ഒരു വൃദ്ധന് തന്റെ വികാരിയച്ചനെ സമീപിച്ചു പറഞ്ഞു. അച്ചോ, ഞാന് നല്ല കാലത്ത് അനേകം പാപം ചെയ്തിട്ടുണ്ട്. അവയൊന്നും ഇനിമേല് ചെയ്യുകയില്ല. ചെയ്യാന് ആഗ്രഹമില്ലാഞ്ഞിട്ടല്ല, അങ്ങിനെ ചെയ്യാന് വേണ്ട ശേഷി ഇല്ലാഞ്ഞിട്ടാണ്’. കേവലം 110 പേജുകള് മാത്രമുള്ള ഈ പുസ്തകം സുന്ദരഭാഷയുടെയും ആഖ്യാനത്തിന്റെയും ഉത്തംഗത്തിലാണ് വിരാജിക്കുന്നത്.
നൂറു പുസ്തകങ്ങളുടെ രചയിതാവുക എന്ന ആഗ്രഹം മനസ്സില് പേറി നടന്ന നോവലിസ്റ്റും നാടകകൃത്തും ഗാനരചയിതാവും തിരക്കഥാകൃത്തും സാംസ്കാരിക പ്രമുഖനുമായ എ.കെ പുതുശ്ശേരി വിടവാങ്ങി. തൊണ്ണൂറാമത്തെ വയസ്സില് 95 പുസ്തകങ്ങള് എഴുതിയാണ് അദ്ദേഹം സ്വര്ഗ്ഗത്തിലേക്ക് യാത്രയായത്.
കേരളത്തിന്റെ ചരിത്രത്തില് വലിയൊരു സംഭവം നടന്നിരിക്കുന്നു. ആനിമസ്ക്രീനെ കുറിച്ച് ഒരു പുസ്തകം പുറത്ത് വന്നിരിക്കുന്നു. ഇന്ത്യന്ഭരണഘടന രൂപപ്പെട്ടത്തിന്റെ എഴുപത്തിയഞ്ചാം വാര്ഷികത്തിലാണ് അതില് ഒപ്പുവെച്ച ധീര വനിത ആനി മസ്ക്രീന്റെ ജീവചരിത്രം മലയാളത്തില് പ്രസിദ്ധീകൃതമാകുന്നത്. അതാകട്ടെ ആ മഹതിയുടെ മരണശേഷം 62 വര്ഷങ്ങള് കഴിയുമ്പോള് എന്ന് പ്രത്യേകം ഓര്മ്മപ്പെടുത്തണം.
MOVIES
ബോസ്നിയന് എഴുത്തുകാരനും സംവിധായകനുമായ ഡാനിസ് താനോവിച്ച് രചനയും സംവിധാനവും നിര്വഹിച്ച ‘നോ മാന്സ് ലാന്ഡ്’ ഒരു ശക്തിയേറിയ യുദ്ധചിത്രമാണ്. തനോവിച്ചിന്റെ അരങ്ങേറ്റ ചിത്രമാണിത്. ബോസ്നിയന് യുദ്ധം പശ്ചാത്തലമാക്കി എടുത്ത തീവ്രമായ രാഷ്ട്രീയവും മാനവികതയും അടങ്ങിയിരിക്കുന്ന ഈ ചിത്രം യുദ്ധത്തിന്റെ വ്യാജസ്വഭാവവും അര്ത്ഥശൂന്യതയും സുതാര്യമായി അവതരിപ്പിക്കുന്നു.
പതിനഞ്ചാം നൂറ്റാണ്ടില് കൊളംബസ്സിന്റെ നേതൃത്വത്തില് തുടങ്ങി വച്ച സ്പാനിഷ് സാമ്രാജ്യത്വത്തിന്റെ ചൂഷണത്തെക്കുറിച്ചുള്ള ഒരു സിനിമ നിര്മ്മിക്കാന്, ഇരുപതാം നൂറ്റാണ്ടില് ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളെ ഉപയോഗിക്കുന്നതിലെ നഗ്നമായ വൈരുദ്ധ്യത്തിന്റെ നേര്ക്കാഴ്ചയാണീ ചിത്രം. ഏകദേശം 500 വര്ഷങ്ങള്ക്ക് ഇടയില് നടക്കുന്ന സംഭവങ്ങളിലൂടെ സിനിമ നമ്മെ കൊണ്ടുപോകുന്നു. ബൊളീവിയയുടെ സമീപകാല ചരിത്രത്തിലെ ഒരു യഥാര്ത്ഥ ചരിത്ര പ്രതിസന്ധിയെ, സിനിമയ്ക്കുള്ളിലെ സിനിമ എന്ന നിലയില് ഫലപ്രദമായി ചേര്ത്ത് വയ്ക്കുന്നു ഈ ചിത്രം.
നിര്മാതാവും സംവിധായകനുമായ വെര്ണര് ഹെര്സോഗ് ഒരുക്കിയ 1982-ലെ ജര്മ്മന് ചിത്രം ഫിറ്റ്സ് കറാള്ഡോ വിചിത്രവും അതിശയകരവുമായ സിനിമാനുഭവമാണ്. കഥയിലും നിര്മ്മാണത്തിലും അസാധാരണമായ ദൃശ്യഭാഷയിലും ഈ ചിത്രം സവിശേഷത പുലര്ത്തുന്നു. ജര്മ്മന് സിനിമയിലെ അതികായകനായി അറിയപ്പെടുന്ന ഹെര്സോഗ് ആധുനിക ചലച്ചിത്രലോകത്തെ ഏറ്റവും പ്രതിഭാശാലികളായ സംവിധായകരില് ഒരാളാണ്. യാഥാര്ത്ഥ്യവും സ്വപ്നവും ഒത്തുചേരുന്ന ഒട്ടനവധി അവിസ്മരണീയ ദൃശ്യാനുഭവങ്ങള് അദ്ദേഹം ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.
‘ഓള് വീ ഇമാജിന് ആസ് ലൈറ്റ്’ എന്ന സിനിമ മുംബൈ നഗരത്തിലെ മൂന്ന് സ്ത്രീകളുടെ ജീവിതത്തെ ആഴത്തില് അവതരിപ്പിക്കുന്ന ഒരു ഹൃദയഹാരിയായ ചിത്രമാണ്. പ്രഭ (കനി കുസൃതി), അനു (ദിവ്യ പ്രഭ) എന്നീ രണ്ട് മലയാളി നഴ്സുമാരും, അവര് ജോലി ചെയ്യുന്ന ആശുപത്രിയിലെ പര്വ്വതി (ഛായാ കദം) എന്ന പാചകക്കാരിയുമാണ് ഈ സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങള്.
കൊച്ചി :വരാപ്പുഴ അതിരൂപത സി.എൽ.സി യുടെ നേതൃത്വത്തില് സംസ്ഥാന സി.എല്.സിയുടെ 463 -മത് ലോക സി.എല്.സി…
കോഴിക്കോട് :കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കോഴിക്കോട് രൂപതയുടെ ആഭിമുഖ്യത്തിൽ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം…
കൊടുങ്ങല്ലൂർ: സഭയുടെ ജൂബിലിയോട് അനുബന്ധിച്ച് കുടുംബ നവീകരണം ലക്ഷ്യം വച്ചുകൊണ്ട് കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ…
കൊച്ചി: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെയും, വിൽപ്പനയുടെയും, മറവിൽ തഴച്ചു വളരുന്ന ലഹരി മാഫിയക്കെതിരെ വൈറ്റില ,തൈക്കൂടം സെൻറ് റാഫേൽ ചർച്ച് KLCA യൂണിറ്റിന്റെ അഭിമുഖത്തിൽ പ്രതികരിച്ചു .…
കണ്ണൂർ: സാമൂഹ്യ നീതിയിലൂടെ മാത്രമേ അടിസ്ഥാനവർഗത്തിന്റെ ക്ഷേമവും പുരോഗതിയും ഉറപ്പ് വരുത്താനാവുകയുള്ളൂവെന്നും, ഇതാവട്ടെ ഭരണ കർത്താക്കളുടെ പ്രഥമ ചുമതലയാകണമെന്നും കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ്…
കൊച്ചി : കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ 12-ാമത് വാർഷിക അസംബ്ലി നടത്തി . യുവജനങ്ങൾ ലഹരിയിൽ നിന്ന് മുക്തി നേടി ലക്ഷ്യബോധമുള്ളവരാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് …
മലപ്പുറം: പത്ത് പേര്ക്ക് എച്ച്ഐവിബാധ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് രക്തപരിശോധന തുടങ്ങും. ആദ്യഘട്ടത്തില് ഇതര സംസ്ഥാന തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക. ലഹരി ഉപയോഗിക്കുന്നതിനായി സിറിഞ്ച് മാറി ഉപയോഗിച്ച പത്തുപേർക്കാണ്…
കൊച്ചി: അഡ്വ. ജോസഫ് റോണി ജോസ് കേരളാ ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകൻ ആയി വീണ്ടും നിയമിതനായി. കേന്ദ്ര സർക്കാർ എതൃകക്ഷിയായ് വരുന്ന ഹർജികളിൽ കേന്ദ്ര സർക്കാരിന്…
കണ്ണൂർ : കണ്ണൂർ രൂപതയിലെ കണ്ണൂർ ഫൊറോന ദൈവാലയങ്ങളുടെ നേതൃത്വത്തിൽ ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വെച്ച് 2025 മാർച്ച് 28 മുതൽ ഏപ്രിൽ വരെ ദിവസവും…
കൽപ്പറ്റ :മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഉള്ള ടൗൺഷിപ്പിന് ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. ലോകോത്തര നിലവാരത്തിലുള്ള ടൗൺഷിപ്പാണ് വയനാട് എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്നത്. വികസന…