Browsing: Movies

തിരുവനന്തപുരം: 29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. മാർക്കോസ് ലോയ്‌സ്, നാനാ…

കാര്‍ലോസ് സെസാര്‍ അര്‍ബലെസിന്റെ സംവിധാനത്തില്‍ 2010 ല്‍ ഇറങ്ങിയ ഹൃദയഹാരിയായ കൊളംബിയന്‍ ചിത്രമാണ് ‘ദി കളേഴ്സ് ഓഫ് മൗണ്ടന്‍’. കൊളംബിയന്‍ പര്‍വ്വത പ്രദേശത്തെ ഒരു കൊച്ചു ഗ്രാമമായ ലംപ്രഡേയിലാണ് കഥ നടക്കുന്നത്. ഒന്‍പത് വയസ്സുകാരനായ മാനുവലിന്റെയും സുഹൃത്തുക്കളുടെയും ജീവിതത്തിലൂടെ അവിടത്തെ സംഘര്‍ഷം നിറഞ്ഞ കാലവും ജീവിതവും ഈ സിനിമയില്‍ ചിത്രീകരിക്കുന്നു.

അതുല്യമായ ഭാവനയും, അനുഭവങ്ങളിലൂടെ മനുഷ്യന്റെ ജീവനെ തൊട്ടുനില്ക്കുന്ന അഭിനയ മുഹൂർത്തങ്ങളും, പ്രേക്ഷകരുടെ ഹൃദയത്തെ ആർദ്രമായി തലോടുന്ന രചനയുമാണ് ‘സിനിമ പാരഡീസോ’ എന്ന ഇറ്റാലിയൻ സിനിമയുടെ അടിത്തറ.

റോബർട്ടോ ബെനീഞ്ഞി രചനയും സംവിധാനവും നിർവഹിച്ച് പ്രധാന കഥാപാത്രമായ ഗ്വിഡോയെ അവതരിപ്പിച്ച ‘ലൈഫ് ഇസ് ബ്യൂട്ടിഫുൾ’ ഹൃദയഹാരിയായ കഥയിലൂടെ കാണികളുടെ മനസ്സിൽ മാറാത്ത ഇടം നേടി. രണ്ടാം ലോക മഹായുദ്ധകാലം പശ്ചാത്തലമാക്കിയ ഈ ചിത്രം ദു:ഖവും പ്രതീക്ഷയും ഒരുപോലെ പകർന്നു നൽകുന്നു. സംവിധായകനായ റോബർട്ടോ ബനീഞ്ഞി തന്നെയാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും.

അധികാരത്തോടും സമ്പത്തിനോടുമുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി അവനെ ഏതറ്റം വരെയും കൊണ്ടുപോകും എന്നുള്ളതിന്റെ ദൃഷ്ടാന്തം പുരാതന കാലം മുതല്‍ക്കേ നമുക്ക് കാണാനാകും. വര്‍ത്തമാനകാലത്തിലും ഇതേ രീതിയിലുള്ള അനവധി മനുഷ്യര്‍ നമുക്ക് മുന്നിലുണ്ട്. 1972ല്‍ ഇറങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘ അഗ്വിറെ, ദി റാത്ത് ഓഫ് ദി ഗോഡ്” ഇത്തരത്തില്‍ ഒരു കഥയാണ് പറയുന്നത്.

2006ല്‍ പുറത്തിറങ്ങിയ ‘പെര്‍ഫ്യൂം: ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍’ എന്ന ചലച്ചിത്രം 1985ല്‍ പാട്രിക് സുസ്‌കൈന്‍ഡ് എഴുതിയ സമാനമായ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ള ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. ടോം ടിക്വര്‍ സംവിധാനം ചെയ്ത ഈ ചിത്രം പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാന്‍സിന്റെ പശ്ചാത്തലത്തില്‍, അസാധാരണമായ ഘ്രാണ ശേഷിയുഉള്ള ജീന്‍ ബാപ്റ്റിസ്റ്റ് ഗ്രനൂയേയുടെ കഥയാണ്. ബെന്‍ വിഷോ, അലന്‍ റിക്ക്മാന്‍, റേച്ചല്‍ ഹര്‍ഡ്-വുഡ്, ഡസ്റ്റിന്‍ ഹോഫ്മാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

ലോകത്തിലേറ്റവും കൂടുതല്‍ വിറ്റുപോയ പുസ്തകങ്ങളില്‍ ഒന്നായ ‘ഹെയ്ദി’യുടെ ഏകദേശം 50 ദശലക്ഷം കോപ്പികള്‍ ഇതിനകം അച്ചടിച്ചു കഴിഞ്ഞു. ഹെയ്ദി എന്ന നോവലിനെ അവലംബിച്ച് ഇരുപത്തഞ്ചിലധികം സിനിമകളും സീരിയലുകളും ആനിമേഷനുകളുമൊക്കെ ഇതിനകം പുറത്തിറങ്ങി. അലന്‍ ഗസ്‌പോണര്‍ ഈ ക്ലാസ്സിക് കഥയുടെ അത്യന്തം പ്രസക്തമായൊരു പുനരാവിഷ്‌കാരമാണ് നിര്‍മിച്ചിരിക്കുന്നത്. ഈ ചിത്രം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്നാണ്.

‘ദി വിൻഡ് ദാറ്റ് ഷെയ്ക്സ് ദി ബാർലി’ ഒരു സാധാരണ ചരിത്രം പറയുന്ന സിനിമ മാത്രമല്ല. ലോകം മുഴുവൻ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരുടെ മനസ്സിലെ പൊള്ളലിനോടുള്ള ആദരമാണ് ഇത്. ഐറിഷ് സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലുള്ള പ്രമേയം ആഴമുള്ള രാഷ്ട്രീയ വിഷയങ്ങളിലേക്കുള്ള ചർച്ചകളിലേക്ക് പ്രേക്ഷകരെ നയിക്കുന്നു.