Browsing: Kerala

നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രതികളുടെയോ അവരുടെ കുടുംബത്തിന്റെയോ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നൽകണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.

രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ജാർഖണ്ഡിനെതിരേ കേരളത്തിന് സമനില. ഒന്നാം ഇന്നിങ്സിൽ പിന്നിലായ കേരളം ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുത്തുനിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്.

തിരുഹൃദയ ഇടവകയിലെ മതബോധന വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് അല്മായ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ബ്രില്ല 2K26’ പരിപാടിക്ക് തുടക്കമായി.

വിമർശനങ്ങളെയും വിയോജിപ്പുകളെയും അടിച്ചമർത്തുന്നതിനു പകരം ഉയരുന്ന ചോദ്യങ്ങൾക്ക് വ്യക്തവും സുതാര്യവുമായ മറുപടി നൽകാൻ ഭരണകൂടം തയാറാകണമെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) രാഷ്ട്രീയകാര്യസമിതി ആവശ്യപ്പെട്ടു.

വയോജനങ്ങളെ കുടുംബാംഗങ്ങൾ ഉപേക്ഷിക്കുന്ന സാഹചര്യങ്ങളിൽ മൂന്നുവർഷം വരെ തടവും 50,000 രൂപ പിഴയും ചുമത്താനാണ് ബില്ലിലെ ശുപാർശ

സംസ്ഥാനത്ത് 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്ന ബാറുകൾക്കും മറ്റു സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു നിയമസഭയിൽ അറിയിച്ചു.

എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗിന് സമീപത്തെ ബാനറുകളും ഫ്ലെക് സുകളും തീകൊളുത്തി നശിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടാൻ സർക്കാർ സ്വീകരിച്ച മുൻകരുതൽ നടപടികൾ ഫലം കണ്ടിട്ടുണ്ടെന്നും പ്രതിസന്ധി ഘട്ടംഘട്ടമായി പരിഹരിച്ചുവരികയാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ അറിയിച്ചു.

കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള പെന്റഗണിന്റെ നീക്കത്തിനെതിരെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ