- ലോകകപ്പ് യോഗ്യത: അര്ജന്റീനയെ സമനിലയില് തളച്ച് വെനസ്വേല
- ഹരിയാന: തോൽവിക്ക് കാരണം ചേരിപ്പോര്- ക്ഷോഭിച്ച് രാഹുല്ഗാന്ധി
- ലെബനനില് 22 പേര് കൊല്ലപ്പെട്ടു; ഗാസയില് 28 മരണം
- തെക്കന് കേരളത്തില് ശക്തമായ മഴയുണ്ടാകും; മുന്നറിയിപ്പ്
- കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്ക്: മന്ത്രി ഗണേശ് കുമാർ
- ഹരിയാനയിലെ വമ്പന് ട്വിസ്റ്റ്
- കിന്നരത്തില് മീട്ടിയ അഭൗമ സംഗീതം
- വിഷാദികളുടെ ആത്മഗാനം
Browsing: History
സ്നേഹം എന്ന വാക്കിൽ തുടങ്ങുന്ന പേരിട്ട പതിനെട്ടു ക്രിസ്തീയഗാനങ്ങളുടെ സമാഹാരം ഒരേ ഗായകനും ഒരേ കമ്പനിയും പുറത്തിറക്കിയ അനിതരസാധാരണമായ ചരിത്രം മലയാളം ക്രിസ്തീയഭക്തിഗാനശാഖയിലുണ്ട്.
ലോക സംഗീത സാമ്രാജ്യത്തിലേക്കു നമ്മുടെ പ്രഗത്ഭരുടെ സൃഷ്ടികള് എത്തിക്കുന്നതിനുള്ള രംഗസാമിയുടെ പ്രവര്ത്തനങ്ങള് വഴിയായി പ്രകാശിതമായ കുറച്ചു ആല്ബങ്ങള് പരിചയപ്പെടാം.
മഹാത്മാഗാന്ധി നല്ലൊരു സംഗീതാസ്വാദകന് കൂടിയായിരുന്നു. നിരവധി ക്രിസ്ത്യന് ഗാനങ്ങളും മഹാത്മാഗാന്ധിക്ക് പ്രിയപ്പെട്ടതായിരുന്നു . ഹെന്റി ലൈറ്റിന്റെ ‘എബൈഡ് വിത്ത് മി’, ഐസക് വാട്ട്സിന്റെ ‘വെന് ഐ സര്വേ ദി വണ്ടറസ് ക്രോസ്സ് , ജോണ് ബനിയന്റെ ഹീ ഹൂ വുഡ് ട്രൂ വാലൊര് കൊ’ തുടങ്ങിയ ഗാനങ്ങള് അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. ക്രിസ്ത്യന് കീര്ത്തനങ്ങളോടുള്ള നിരന്തരമായ താല്പ്പര്യം ഗാന്ധി വെളിപ്പെടുത്തിയതായി എമില്സെന് എഴുതുന്നു.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ വൃത്താന്തപത്രത്തിന്റെ പത്രാധിപരും നടത്തിപ്പുകാരനുമായ ഫാ. ലൂയിസ് വൈപ്പിശ്ശേരി റ്റി.ഒ.സി.ഡി ബഹുമുഖപ്രതിഭയായ എഴുത്തുകാരനുമായിരുന്നു. 1341-ലെ കേരള മഹാപ്രളയകാലത്ത് ഉയര്ന്നുവന്ന ഒരു കരയാണ് വൈപ്പിന് ദ്വീപ്. ഈ ദ്വീപിലെ ചരിത്രപ്രധാന നാടായ ഓച്ചംതുരുത്തിലെ കുരിശിങ്കല് ക്രൂസ്മിലാഗ്രസ് ഇടവകയില് നീതിബോധവും സമ്പത്തും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു കുലീന തറവാടായ മുന്തിരികപ്പിത്താന് വൈപ്പിശ്ശേരി കുടുംബത്തില് തോമന്റെയും താണ്ടയുടെയും മകനായി 1842 സെപ്റ്റംബര് 25-ന് ജനിച്ച ലൂയിസ് മലയാള പത്രപ്രവര്ത്തന രംഗത്തെ മഹാപ്രതിഭയാണ്.
ഗ്രീക്കുകാരുടെയും റോമക്കാരുടെയും അറബികളുടെയും, യഹൂദരുടെയും മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും, സെറ്റില്മെന്റുകളും ഈ കാലഘട്ടങ്ങളില് മുസിരിസ് മേഖലയിലുണ്ടായി. സുഗന്ധദ്രവ്യങ്ങളുടെയും ആനക്കൊമ്പിന്റെയും കച്ചവടം ലോകസാമ്പത്തിക മേഖലയില് മുസിരിനെയും ചേര്ത്തുനിര്ത്തിയതോടൊപ്പം വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും കടന്നുവരവിന് വഴിയൊരുക്കുകയും ചെയ്തു.
സിനിമയില് നിന്നു മലയാളത്തിനു മനോഹരമായ മരിയഗീതികള് ലഭിച്ചിച്ചിട്ടുണ്ട്. അവയില് ചില ഗാനങ്ങള് പിന്നീട് നമ്മുടെ ദേവാലയസംഗീതത്തിന്റെ ഭാഗമാവുകയും ചെയ്തു. അതില് ഏറ്റവും പ്രശസ്തമായ ‘നിത്യവിശുദ്ധയാം കന്യാമറിയമേ’ ,’ നന്മ നേരും അമ്മ’ എന്നീ ഗാനങ്ങളെക്കുറിച്ചു മുന്പൊരിക്കല് ഇവിടെ എഴുതിയിട്ടുണ്ട്.
മലയാളത്തിനു മനോഹരമായ ഓണപ്പാട്ടുകള് സമ്മാനിച്ച കസ്സെറ്റ് കമ്പനിയാണ് തരംഗിണി. യേശുദാസിന്റെ ഓണപ്പാട്ടുകള് ഇല്ലാതെയുള്ളൊരോണം മലയാളിക്ക് സങ്കല്പ്പിനാവുന്നതല്ലല്ലോ.
അന്ധനായി ജനിച്ചിട്ടും ‘തോല്ക്കാന് ഞാനില്ല’ എന്ന ദൃഢനിശ്ചയത്തിന്റെ പ്രതീകമായി പ്രശോഭിച്ച സൂര്യതേജസ്വിയായിരുന്നു രവീന്ദ്ര ജയിന്. സംഗീത സംവിധാനത്തിന് പുറമെ ഗായകനായും രചയിതാവായും അദ്ദേഹം ഇന്ത്യന് ബിഗ് സ്ക്രീനില് പതിറ്റാണ്ടുകള് നിറഞ്ഞു നിന്നു. അദ്ദേഹത്തോടൊപ്പം ഗിറ്റാര് വായിക്കാന് ഭാഗ്യം ലഭിച്ച ജെര്സണ് ആന്റണി അനുഭവം പങ്കുവയ്ക്കുന്നു.
മിറക്കിള് എന്ന പേരില് ഇറങ്ങിയ ഒരു വ്യത്യസ്തമായ ആല്ബമുണ്ട്. താരാട്ടുപാട്ടുകളും നവജാതശിശുക്കളുടെ ചിത്രങ്ങളും ചലച്ചിത്രവും ചേര്ന്നൊരു വിസ്മയക്കാഴ്ചയും കേള്വിയും പകരുന്ന ആല്ബമാണ് മിറക്കിള്.
രചനയിലും സംഗീതത്തിലും ആലാപനത്തിലും അതീവമേന്മ പുലര്ത്തുന്ന ഈ സമാഹാരം ക്രിസ്തീയ ഭക്തിഗാനശാഖയിലെ വേറിട്ടൊരു സൃഷ്ടിയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.