Browsing: Featured News

മൂന്നു പതിറ്റാണ്ടു കാലത്തിലധികമായി കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ (കെസിബിസി) ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ പ്രഫഷണല്‍ നാടകമേള നടന്നുവരികയാണ്. കേരളത്തില്‍ ഇതേ കാലഘട്ടത്തില്‍ പ്രഫഷണല്‍ നാടകങ്ങള്‍ക്കുണ്ടായിരുന്ന സമാനമായ പല വേദികളും ഇന്ന് ഇല്ലാതായി. കെസിബിസി ഇന്നും തുടര്‍ന്നു വരുന്ന നാടകശ്രമങ്ങളുടെ ചരിത്രം തേടുന്നു.

മലയാളക്കരയില്‍ പരിശുദ്ധ അമലോദ്ഭവമാതാവിന് പ്രതിഷ്ഠിക്കപ്പെട്ട ആദ്യത്തെ പള്ളികളിലൊന്നാണ് കൊച്ചി നഗരത്തിനടുത്തുള്ള മഞ്ഞുമ്മല്‍ ആശ്രമ ദേവാലയം. ആഗോളതലത്തില്‍ നിഷ്പാദുക കര്‍മലീത്താ സമൂഹത്തില്‍ സമര്‍പ്പിതരുടെയും പ്രേഷിതശുശ്രൂഷാമണ്ഡലങ്ങളുടെയും എണ്ണത്തില്‍ ഏറ്റവും വലിയ പ്രോവിന്‍സ് എന്നു കീര്‍ത്തിപ്പെട്ട മഞ്ഞുമ്മല്‍ വിശുദ്ധ പത്താം പീയൂസിന്റെ കര്‍മലീത്താ പ്രവിശ്യയുടെ മാതൃദേവാലയം.

നല്ല കള്ളനെന്ന് അറിയപ്പെടുന്ന വിശുദ്ധ ഡിസ്മാസിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം നിര്‍മിച്ച് സമര്‍പ്പിക്കുന്നത് എറണാകുളം സ്വദേശികളായ കോളിസ് കുടുംബമാണ്. വിശുദ്ധന്റെ പേരിലുള്ള ഏഷ്യയിലെ പ്രഥമ ദേവാലയമാണിത്. അദ്ഭുത നിയോഗത്തിന്റെയും അനന്യ കൃപാസാക്ഷാത്കാരത്തിന്റെയും അപൂര്‍വ മാധ്യസ്ഥ്യത്തിന്റെയും ഒരു മഹനീയ സാക്ഷ്യം.

ഹിമാലയം മുതല്‍ മലബാര്‍ വരെയും, ബര്‍മ്മയും ഇന്‍ഡോ-ചൈനയും ബോര്‍ണിയോയും ഫിലിപ്പീന്‍സും അടക്കമുള്ള ദക്ഷിണ ഏഷ്യയിലെ തെക്കന്‍ പ്രദേശമൊക്കെയും ഉള്‍പ്പെട്ടിരുന്ന ഗ്രേറ്റര്‍ ഇന്ത്യയിലെ പ്രഥമ കത്തോലിക്കാ രൂപതയായി കേരളതീരത്തെ പുരാതന ക്രൈസ്തവകേന്ദ്രമായ കൊല്ലം (കൊളുമ്പും) ഉയര്‍ത്തപ്പെട്ടിട്ട് 695 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

ഓരോ പള്ളിക്കൊപ്പവും ഓരോ കരയിലും പള്ളിക്കൂടം പണിയണം എന്ന് ആര്‍ച്ച്ബിഷപ് ബര്‍ണര്‍ഡീന്‍ ബച്ചിനെല്ലി വരാപ്പുഴ വികാരിയത്ത് അഡ്മിനിസ്ട്രേറ്ററായിരിക്കെ 1857 മാര്‍ച്ച് മാസത്തില്‍ ഇറക്കിയ സര്‍ക്കുലര്‍ വരാപ്പുഴ അതിരൂപതാ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. ”വശനത്താലെ നാം കല്പിച്ചിരിക്കുന്ന മാതിരികയില്‍ പള്ളിക്കൂടങ്ങള്‍” നിര്‍മിക്കുവാന്‍ 1856-ല്‍ അദ്ദേഹം വാക്കാല്‍ നിര്‍ദേശിച്ചതും രേഖപ്പെടുത്തിയിട്ടുണ്ട്.

യേശുവിന്റെ വെളിച്ചത്തിലേക്കു കണ്ണുതുറക്കുകയും ദൈവം നല്‍കിയ വിളക്കുമായി ഇരുളടഞ്ഞതും ഏകാന്തവുമായ ഒരു ദേശത്തിലെ സഹജീവികളെ പ്രകാശത്തിലേക്കു നയിക്കുകയും ചെയ്തുവെന്നതാണ് മോണ്‍. ജി. ക്രിസ്തുദാസിന്റെ ജീവിതയാത്ര നമുക്കു നല്‍കുന്ന സന്ദേശം.

പഴയ പദങ്ങളുടെ അര്‍ഥവും ഇന്നു കാണാനില്ലാത്ത ആചാരവിശേഷങ്ങളെക്കുറിച്ചുള്ള ഹ്രസ്വവിശദീകരണവും ഉള്‍പ്പെടെ അറുനൂറ്റിഎഴുപതില്‍പ്പരം അടിക്കുറിപ്പുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ഭാഷാന്തരണത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഡോ. പ്രീമൂസ് പെരിഞ്ചേരി സംസാരിക്കുന്നു:

അതിവേഗം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശക്തീകരണത്തിനും പ്രാപ്തീകരണത്തിനും സമര്‍പ്പിതമായ പ്രസ്ഥാനമാണ് കേരള ലേബര്‍ മൂവ്‌മെന്റ് (കെഎല്‍എം). ക്രിസ്തുദര്‍ശനങ്ങള്‍ക്കും സഭാ പ്രബോധനങ്ങള്‍ക്കും അനുസൃതമായ കര്‍ത്തവ്യനിര്‍വഹണമാണ് തൊഴിലാളി സംഘാടനത്തിന്റെ ദര്‍ശനം.

പശ്ചിമകൊച്ചിയില്‍ തോപ്പുംപടിക്കടുത്ത് അത്തിപ്പൊഴി റോഡിലെ ആനന്ദശേരി തറവാട്ടിലായിരുന്നു ആഹ്‌ളാദകരമായ ആ കൂടിച്ചേരല്‍. ഏകദേശം മുന്നൂറോളം പേരാണ് 150 വര്‍ഷത്തോളം പഴക്കമുള്ള പുരാതന തറവാട്ടിലേക്ക് എത്തിയത്. പഴയ വീടുകള്‍ പൊളിച്ചു കളഞ്ഞ് പുത്തന്‍പുരകള്‍ തീര്‍ക്കുന്നവരെ വെല്ലുവിളിച്ചെന്നോണം ഉയര്‍ന്നു നില്‍ക്കുന്ന ആനന്ദശേരിയില്‍ ആറു തലമുറകളാണ് ഒന്നിച്ചു കൂടിയത്. അവരില്‍ പലരും പരസ്പരം അപരിചിതരായിരുന്നു. പലരും തറവാട് കാണുന്നതും ആദ്യമായിട്ട്. ഓട് മേഞ്ഞ പഴയ മാതൃകയിലുള്ള വീട് 55 സെന്റിലെ പുരയിടത്തിലാണ് പണിതിട്ടുള്ളത്.

1980കളില്‍ കീഴാള പക്ഷ ചരിത്ര പഠനാരീതികള്‍ പുറത്തുവന്നെങ്കിലും കേരള സഭാ ചരിത്രം എന്നും അധീശപക്ഷ ചരിത്രമായിരുന്നു. അങ്ങനെ കേരളത്തിലെ പള്ളി ചരിതം ഏകപക്ഷീയമായി സവര്‍ണ്ണ രഥമേറി കുതിയ്ക്കവേയാണ് നേരിന്റെ പടവാളുമായി ഒരു ചെറുപ്പക്കാരന്‍ കുറുകെ ചാടുന്നത്. ഫാ. ആന്റണി പാട്ടപറമ്പില്‍ എന്ന ചരിത്രകാരന്‍. അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടേതു കൂടിയാണ് ചരിത്രം എന്നും, നിശബ്ദമാക്കപ്പെട്ടവരുടെ പക്ഷത്തു നിന്നും ഭൂതകാലത്തെ തിരയുമ്പോഴാണ് ചരിത്രത്തിന് അര്‍ത്ഥം ഉണ്ടാകുന്നതെന്നും  ആന്റണി പാട്ടപ്പറമ്പില്‍ ചരിത്രരചനയിലൂടെ തെളിയിച്ചു.