ചെല്ലാനത്ത് കടല്‍ഭിത്തി: 306 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്ക് അനുമതി
കൊച്ചി: പ്രക്ഷോഭങ്ങൾക്കൊടുവിൽ ചെല്ലാനത്ത് കടൽഭിത്തി നിർമിക്കാൻ 306 കോടി രൂപയുടെ രണ്ടാം ഘട്ട പദ്ധതിക്ക് സർക്കാർ അനുമതിയായി. 3.6 കിലോമീറ്റർ ദൂരത്തിലാണ് പുതിയ കടൽഭിത്തി നിർമ്മിക്കുക . കിഫ്ബിയുടെ പദ്ധതിയായി തന്നെയാകും കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കുന്നത് . തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കാത്ത ഭാഗത്തെ തീരസംരക്ഷണം ഉറപ്പുവരുത്താനാണ് പ്രത്യേക പരിഗണനയോടെ രണ്ടാം ഘട്ടത്തിന് സർക്കാർ അനുമതി നൽകുന്നത്. പുതുക്കിയ ഭരണാനുമതി ഈയാഴ്ച തന്നെ നൽകുമെന്ന് വ്യവസായ മന്ത്രി
ശിവകാശിയിലെ പടക്കനിർമാണശാലയിൽ പൊട്ടിത്തെറി; 6 പേർ മരിച്ചു
ശിവകാശി :ശിവകാശിയിലെ പടക്കനിർമാണശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ 6 പേർ മരിച്ചു. ഇന്ത്യയിലെ പടക്കങ്ങളുടെ നഗരം എന്ന വിശേഷണമുള്ള തമിഴ്നാട്ടിലെ വിരുധുനഗർ ജില്ലയിലെ ശിവകാശിയിലാണ് സ്ഫോടനമുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ് പടക്കനിർമാണശാലയിൽ സ്ഫോടനമുണ്ടായത്. ശിവകാശിക്കടുത്തുള്ള ചിന്ന കാമൻപട്ടിയിലെ പടക്ക നിർമാണശാലയിലാണ് അപകടമുണ്ടായത്. സഫോടനത്തെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തുകയും തീയണക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനം നടന്ന ചിന്ന കാമൻപട്ടിയിൽ നിരവധി പടക്ക നിർമാണ ശാലകളാണുള്ളത്. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച്
രക്തസമ്മർദം താഴുന്നു, വി.എസിന്റെ നില അതീവ ഗുരുതരം
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേരും. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന വി.എസിന്റെ രക്തസമ്മർദം വളരെ താഴ്ന്ന നിലയിലാണ്. ഡയാലിസിസ് തുടരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിന്റെ പ്രവർത്തനവും സാധാരണ നിലയിലല്ല . നേരത്തെ, വിദഗ്ധ ഡോക്ടർമാരുടെ സംഘം ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.
തെലങ്കാനയിൽ ഫാക്ടറിയിലുണ്ടായ സ്ഫോടനം; മരണം 34 ആയി
ഹൈദരാബാദ്: തെലങ്കാനയിൽ സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി ഇൻഡസ്ട്രീസിന്റെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം 34 ആയി.മരണസംഖ്യ ഇനിയും ഉയരും എന്നാണ് വിവരം . 27 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഫാക്ടറിയിൽ 150 ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്നതായും അവരിൽ 90 ഓളം പേർ സ്ഫോടനം നടന്ന സമയത്ത് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആദ്യം അഞ്ച് മൃതദേഹങ്ങളാണ് കണ്ടെടുക്കാനായത്. മരണസംഖ്യ പിന്നീട് ഉയരുകയായിരുന്നു. ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. പൊലീസിനും
വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം . മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട് . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള 7 ഡോക്ടർമാരെയാണ് ഇതിനായി നിയോഗിച്ചത്. കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോ എൻട്രോളജി, ക്രിട്ടിക്കൽ കെയർ, ജനറൽ
ചേരികൾ പൊളിച്ചുനീക്കുന്നതിനെതിരെ ആം ആദ്മി പാർട്ടി
ന്യൂഡൽഹി :ചേരികൾ പൊളിച്ചുനീക്കുന്നതിനെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധമുയർത്തി ആം ആദ്മി പാർട്ടി. ബിജെപി സർക്കാർ അഞ്ചുമാസം കൊണ്ട് ഡൽഹിയെ തകർത്തെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നുണയനാണെന്നും എഎപി കൺവീനർ അരവിന്ദ് കേജ്രിവാൾ ആരോപിച്ചു. അനധികൃത ചേരികൾ പൊളിച്ചുനീക്കുന്നതിലെ ജനരോഷം മുതലെടുക്കാനാണ് ജന്തർ മന്തറിലെ സമരം. ബിജെപിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചാണ് കേജ്രിവാൾ രംഗത്തുള്ളത് . ഡൽഹിയിലെ വൻ തോൽവിയെ തുടർന്ന് തണുപ്പൻ മട്ടിലായ ആം ആദ്മി പാർട്ടിയെ പഞ്ചാബിലെയും ഗുജറാത്തിലെയും നിയമസഭ ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾ വീണ്ടും സജീവമാക്കി.
നട്ടംതിരിഞ്ഞു പാകിസ്ഥാൻ കപ്പലുകൾ
ഇന്ത്യ നടപ്പാക്കിയ ‘കപ്പൽ വിലക്കിൽ’ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻ ഇന്ത്യയിലെ തുറമുഖങ്ങളിൽ അടുക്കുന്നതിൽ നിന്ന് പാക്കിസ്ഥാനി കപ്പലുകളെയും പാക്കിസ്ഥാനി ചരക്കുമായി ചരക്കുമായി എത്തുന്നവയെയും മേയ് രണ്ടുമുതൽ വിലക്കിയിരുന്നു.
കാബിനിൽ പുകയുടെ മണം;എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
ന്യൂഡൽഹി: കാബിനിൽ നിന്ന് പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈയിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി.വിമാനം സുരക്ഷിതമായി മുംബൈയിൽ തിരിച്ചിറക്കിയതായും യാത്രക്കാർക്കു മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു . യാത്ര തുടങ്ങി 45 മിനിറ്റിന് ശേഷം മുംബൈയിൽ തന്നെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു. എഐ 639 വിമാനം ഇന്നലെ രാത്രി 11:50നാണ് പറന്നുയർന്നത്. ഏകദേശം 45 മിനിറ്റ് പറന്നതിനു ശേഷം സാങ്കേതിക തകരാർ
വയനാടൻ കാടുകളിലെ കർഷകരെയും ആദിവാസികളെയും ഒഴിപ്പിക്കാൻ ശുപാർശ
കൊച്ചി: വയനാടൻ കാടുകളിൽ താമസിക്കുന്ന ആദിവാസികളെയും കുടിയേറ്റ കർഷകരെയും ഒഴിപ്പിക്കണമെന്ന് കേന്ദ്ര വനം മന്ത്രാലയവും വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ വന പരിപാലന കാര്യക്ഷമത പഠന റിപ്പോർട്ട് ശുപാർശ . രാജ്യത്തെ 438 ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും പരിപാലനം വിലയിരുത്തിയ ഡോ. ഗൗതം താലുക്ദാർ അധ്യക്ഷനായാണ് സമിതി. വനപരിപാലനത്തിൽ കേരളത്തിലെ ഇരവികുളം ദേശീയോദ്യാനനത്തിന് കശ്മീരിലെ ഡച്ചിഗാം ദേശീയോദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനം ലഭിച്ചു . രണ്ടു ഉദ്യാനങ്ങളും 92 .97 പോയിന്റുമായി ഒന്നാമതെത്തിയപ്പോൾ മതികെട്ടാൻ ഷോല
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം . ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാനുള്ള പരിശ്രമമാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഡോക്ടര്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പട്ടത്തെ സ്വകാര്യാശുപത്രിയില്‍ വെന്റിലേറ്ററിലാണ് ഇപ്പോഴും അദ്ദേഹം തുടരുന്നത്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് വി.എസ്. കഴിയുന്നത്.