പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി
കൊച്ചി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കിയാണ് ദുഖവെള്ളി ആചരിക്കുന്നത്. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും. മലയാറ്റൂരിലേക്ക് ഭക്തജന പ്രവാഹമുണ്ട്. ക്രൈസ്തവർ ഉപവാസത്തിലൂടെയും പ്രാർഥനയിലൂടെയും ഈ ദിനം പൂർണമായും വിശ്വാസത്തിനായി സമർപ്പിക്കുന്നു.ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും. മലയാറ്റൂർ മല കയറാൻ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കേന്ദ്രസർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു: ജോസ് കെ. മാണി
കോട്ടയം: വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു എന്ന് ജോസ് കെ. മാണി. ഈ വിഷയത്തിൽ കേരള കോൺഗ്രസിന് അന്നും ഇന്നും ഒരേ നിലപാട് ആണ്. പാർലമെൻ്റിൽ ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ ഭേദഗതി നിർദ്ദേശങ്ങളിൽ മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനുള്ള ചട്ടരൂപീകരണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചില കാര്യങ്ങൾ പിന്താങ്ങുകയും എതിർക്കുകയും ചെയ്തു. സാധാരണക്കാർക്ക് കോടതിയെ സമീപിക്കാം എന്ന ഭാഗത്തെ പിന്തുണച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നിലപാടുകളിൽ മാറ്റം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബിൽ നിയമമാകുമ്പോൾ
മുനമ്പം ജനതയെ ബിജെപി വഞ്ചിച്ചു- കെ സി വേണുഗോപാല്‍
വഖഫ് ഭേദഗതി ബില്ല് മുനമ്പം പ്രശ്നത്തിന് പരിഹാരമാകും എന്ന് ബിജെപി ബോധപൂര്‍വ്വം പ്രചരിപ്പിച്ചത് കത്തോലിക്ക സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. സാമുദായിക സംഘര്‍ഷത്തിലൂടെ മുതലെടുപ്പ് രാഷ്ട്രീയത്തിന് ഒരുക്കിയ ബിജെപിയുടെ തിരക്കഥയാണ് ഇപ്പോള്‍ തകര്‍ന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ് സംഘപരിവാര്‍ അജണ്ട. അതിനായി അവര്‍ മുനമ്പം വിഷയത്തെ കൂട്ടുപിടിച്ചെന്നുമാത്രം. ബിജെപിയുടെ പൊയ്മുഖമാണ് ഇവിടെ തുറന്നുകാട്ടപ്പെട്ടത്. ക്രൈസ്തവ വിഭാഗങ്ങളെ തെറ്റിധരിപ്പിച്ച് രക്ഷനെന്ന് സ്വയം നടിക്കുന്ന ബിജെപി യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷങ്ങളുടെ ആകെ ശത്രുവാണ്. ആന്തരിക ഭീഷണിയായിട്ടാണ് ബിജെപി ന്യൂനപക്ഷങ്ങളെ കാണുന്നത്. അധികാര സ്വാധീനം വളര്‍ത്താന്‍
മുനമ്പം പ്രശ്നത്തില്‍ വഖഫ് നിയമഭേദഗതിക്കു ശേഷമുള്ള ചട്ടങ്ങള്‍ വരുന്നതോടുകൂടി പരിഹാരമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
കൊച്ചി : ഇന്ത്യയില്‍ പലയിടത്തും ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോട് ആശങ്ക അറിയിച്ചു. വഖഫ് നിയമ ഭേദഗതി നടപ്പിലായ സാഹചര്യത്തില്‍ മുനമ്പം വിഷയത്തില്‍ സമയബന്ധിതമായി ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് അദ്ദേഹം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിനെ മെത്രാസന മന്ദിരത്തിലെത്തി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു സന്ദര്‍ശിച്ചപ്പോഴായിരുന്നു ആര്‍ച്ച്ബിഷപ് ഇക്കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. വഖഫ് ഭേദഗതി നിയമത്തിനു ശേഷമുള്ള ചട്ടങ്ങളും മറ്റും വരുന്നതോടുകൂടി പരിഹാരമുണ്ടാകും എന്ന് കേന്ദ്ര
വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു
തൃശൂര്‍: അതിരപ്പിള്ളിയിൽ തേൻ ശേഖരിക്കാൻ വനത്തിൽ പോയ യുവാവിനെ കാട്ടാന കുത്തിക്കൊന്നു .അതിരപ്പിള്ളി അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാൻ മകൻ സെബാസ്റ്റ്യൻ (20) ആണ് കൊല്ലപ്പെട്ടത്. ‘ഇന്നലെ രാത്രി 9:30 യോടു കൂടിയായിരുന്നു സംഭവം. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ സെബാസ്റ്റ്യൻ തൽക്ഷണം മരണപ്പെട്ടു. കാട്ടാനയെ കണ്ട് സെബാസ്റ്റ്യന്റെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർ ഓടി മാറിയിരുന്നു. തേൻ എടുക്കാൻ ഉന്നതിക്ക് അരകിലോമീറ്റർ അകലെയുള്ള വനത്തിലേക്ക് പോകുന്നതിനിടയിൽ വനാതിർത്തിയിൽ വച്ച് കാട്ടാനയ്ക്കു മുന്നിൽ പെടുകയായിരുന്നു. യുവാവിന്റെ മൃതദേഹം
കണി കണ്ടുണര്‍ന്ന് മലയാളി
കൊച്ചി: മേടമാസമെത്തി. ഇന്ന് ലോകമെമ്പാടും മലയാളികൾ വിഷു ആഘോഷിക്കുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകള്‍ക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാന്‍ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്കാരത്തെ വീണ്ടെടുക്കേണ്ടത്തിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം ഓര്‍മ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്. എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ ഒരുമിച്ചാഘോഷിക്കുന്നവയാണ് വിഷുവടക്കമുള്ള ഉത്സവങ്ങള്‍. മനസുകൾ തമ്മിലുള്ള ഇഴയടുപ്പം കൂടുതൽ ദൃഢമാക്കുക കൂടിയാണ് വിഷു. പുലർച്ചെ എഴുന്നേറ്റുള്ള കണി കാണലും കുടുംബത്തിലെ തലമൂത്തവരിൽ നിന്ന് കൈനീട്ടം
കോഴിക്കോട് അതിരൂപതയ്ക്ക് പ്രാർത്ഥന മംഗളങ്ങൾ -ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ
കൊച്ചി : “സ്ഥാപനത്തിൻ്റെ 102 വർഷങ്ങൾ പൂർത്തിയാക്കിയ കോഴിക്കോട് രൂപതയ്ക്ക് പരിശുദ്ധ പിതാവ് നൽകിയ പുണ്യ സമ്മാനമായ അതിരൂപത പദവിയിൽ ഞാൻ ഏറെ ആനന്ദിക്കുകയും കോഴിക്കോട് രൂപതയുടെ മുൻ മെത്രാൻ എന്ന നിലയിൽ അഭിമാനിക്കുകയും ചെയ്യുന്നു. മലബാർ പ്രദേശത്തെ ക്രൈസ്തവ സഭയ്ക്ക് അമ്മയായി നിലകൊള്ളുന്ന, ചരിത്രപരമായ വിശ്വാസപാരമ്പര്യത്താൽ ധന്യമായ കോഴിക്കോട് രൂപതയ്ക്ക് ലഭിച്ച ജൂബിലി സമ്മാനമാണി അതിരൂപത സ്ഥാനലബ്ധി.കേരള ലത്തീൻ സഭയിലെ മൂന്നാമത്തെ അതിരൂപതയായ കോഴിക്കോട് രൂപത നിലവിൽ വരുമ്പോൾ, മലബാറിന്റെ മണ്ണിൽ വിശ്വാസദീപനാളം കത്തിജ്വലിപ്പിച്ച മഹാ
വഖഫ് ട്രിബ്യൂണല്‍ നടപടികള്‍ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ സംശയകരം- കെആര്‍എല്‍സിസി
കൊച്ചി: മുനമ്പം ഭൂമി തര്‍ക്കത്തില്‍ വഖഫ് ട്രിബ്യൂണലിന്റെ നടപടികളെ തടസ്സപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്റെ ശ്രമങ്ങള്‍ സംശയകരമെന്ന് കെആര്‍എല്‍സിസി. മുനമ്പം ഭൂമി വഖഫ് ആണെ് ഏകപക്ഷീയമായി തിരുമാനിച്ച ഘട്ടത്തില്‍ ബോര്‍ഡ് പരിശോധിക്കാതിരുന്ന വസ്തുതകള്‍ ട്രിബ്യൂണല്‍ പരിഗണിക്കുന്നതില്‍ വഖഫ് ബോര്‍ഡ് പ്രകടിപ്പിക്കുന്ന അസഹിഷ്ണുത വ്യക്തമാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സംശയകരമാണ്. വഖഫ് ബോര്‍ഡില്‍ സര്‍ക്കാരിന് നിയന്ത്രണം സാധ്യമല്ലെങ്കില്‍ വഖഫ് മന്ത്രിയുടെ ആവശ്യമെന്ത്. മന്ത്രി അബ്ദുള്‍ റഹ്മാന്റെ നിലപാടുകള്‍ തുടക്കം മുതലെ മുനമ്പം നിവാസികള്ക്കെതിരാണ്. മുനമ്പം ജനതയുടെ പ്രശ്നപരിഹാരത്തിന് സംസ്ഥാന
കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു – ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു – ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍ ആരംഭിക്കും. 170 കേന്ദ്രങ്ങളിലായി 10 മുതല്‍ 35% വരെ വിലക്കുറവിലാണ് വിപണന നടത്തുന്നത്. ഏപ്രില്‍ 21 വരെയാണ് വിപണന നടത്തുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിന് ശക്തമായ വിപണി ഇടപെടലുകളാണ് കണ്‍സ്യൂമര്‍ഫെഡ് വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് 170 കേന്ദ്രങ്ങളിലായാണ് ഇത്തവണ വിഷു ഈസ്റ്റര്‍ സബ്സിഡി വിപണികള്‍ നടത്തുന്നത്. ചൂഷണം നടക്കുന്ന ഇടങ്ങളിലും നല്ല ഇടപെടലാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്നതെന്ന് മന്ത്രി
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ടൗൺഷിപ്പ് നിർമ്മാണത്തിന് ഇന്ന് തുടക്കം
കൽപ്പറ്റ:മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമ്മാണത്തിന് ഇന്ന് തുടക്കം. ഇന്ന് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് കളക്ടർ അറിയിച്ചു. മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമ്മാണത്തിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തു കൊണ്ട് സർക്കാർ ബോർഡ് സ്ഥാപിച്ചിരുന്നു. എസ്റ്റേറ്റ് ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. കളക്ടർ മേഘശ്രീയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ബോർഡ് സ്ഥാപിച്ചത്. ടൗൺഷിപ്പ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാൻ 17.77 കോടി രൂപ കോടതിയിൽ കെട്ടിവച്ചതായി റവന്യൂ മന്ത്രി കെ രാജൻ