നെയ്യാറ്റിൻകര : കേരള കാത്തോലിക്ക സഭയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ മുഴുവൻ ഇടവകകളിലും സംഘടിപ്പിച്ച യുവജനദിനാഘോഷത്തിന്റെ ഭാഗമായി ഇറയാംകോട് മൈലംതിരുകുടുംബ ദേവാലയത്തിലെ കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം) യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനം ആഘോഷിച്ചു.
വൈകിട്ട് ആറിന് യൂണിറ്റ് പ്രസിഡന്റ് റിജു എസ് പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന ആഘോഷ ദിവ്യബലിക്ക് ഇടവക വികാരിയും കെ.സി.വൈ.എം നെടുമങ്ങാട് റീജിയണൽ കോർഡിനേറ്ററുമായ ഫാ. പ്രദീപ് ആന്റോ മുഖ്യകാർമികത്വം വഹിച്ചു.
പിന്നീട് നടന്ന പൊതുസമ്മേളനം യൂണിറ്റ് പ്രസിഡന്റ് റിജു എസ് അധ്യക്ഷനായി. നെയ്യാറ്റിൻകര ലത്തീൻ രൂപത കെ.സി.വൈ.എം പ്രസിഡന്റ് അരുൺ രാജ് സി.എസ് ഉദ്ഘാടനം നിർവഹിച്ചു. ഫാ. പ്രദീപ് ആന്റോ ആമുഖസന്ദേശം നൽകി കെ.സി.വൈ.എമ്മിലേക്ക് പുതുതായി അംഗങ്ങളായ യുവാക്കളെ സ്വാഗതം ചെയ്തു.
മുൻ കെ.സി.വൈ.എം രൂപത പ്രസിഡന്റ് എസ്.ആർ. സന്തോഷ്, നെടുമങ്ങാട് ഫെറോന പ്രസിഡന്റ് ഡൊമിനിക്ക് ദാസ്, സെക്രട്ടറി ആദർശ്, യൂണിറ്റ് സെക്രട്ടറി അമിത്ര, ആർഷ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് യുവജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

