ഭുവനേശ്വർ: ഒഡിഷയിലെ കോരാപുട്ട് ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ പെന്തക്കോസ്ത് ദേവാലയം തൊട്ടടുത്ത ദിവസം അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. കോട്പാഡ് ബ്ലോക്കിലെ പത്രഗുഡ ഗ്രാമത്തിലുള്ള ബെർഷെബ പള്ളിയാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ പൂർണമായും തകർത്തത്.പള്ളിക്കു നേരെയുണ്ടായ ആക്രമണത്തിൽ പരാതി ലഭിച്ചതിനെത്തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ആക്രമണവുമായി ബന്ധപ്പെട്ട നടപടികൾക്കു കാത്തുനിൽക്കാതെ അധികൃതർ പള്ളി പൊളിച്ചുനീക്കുകയായിരുന്നു.സർക്കാർ ഭൂമിയിൽ ആവശ്യമായ അനുമതികളില്ലാതെയാണ് പള്ളി നിർമിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, പ്രദേശവാസിയായ ദുർജൻ ഹരിജൻ താൻ നൽകിയ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്ന് വ്യക്തമാക്കി.ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത സമയത്തുതന്നെ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ പോലീസിന് കൈമാറിയിരുന്നതായി ദുർജൻ ഹരിജനും ക്രൈസ്തവ നേതാക്കളും അറിയിച്ചു. ആക്രമണത്തെക്കുറിച്ചുള്ള പരാതി നിലനിൽക്കെ പള്ളി പൊളിച്ചുനീക്കിയ നടപടി പ്രദേശത്തെ ക്രൈസ്തവർക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
Trending
- സ്വിസ് ഗാർഡ് ബാരക്കുകളുടെ നവീകരണത്തിന് പിന്തുണയേകിയവർക്ക് നന്ദി അറിയിച്ച് ലെയോ പാപ്പ
- പാറേൽ ബസിലിക്കയിൽ പൂർണദണ്ഡവിമോചനം പ്രാപിക്കാൻ പ്രത്യേക ദിനങ്ങൾ പ്രഖ്യാപിച്ചു
- എ ഐ എഫ് എഫ് -ന്റെ പ്രത്യേക അംഗീകാരം നേടി ബെന്തില ഡി’കോത്ത
- ഒഡിഷയിൽ ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ പള്ളി ബുൾഡോസർ ഉപയോഗിച്ച് തകർത്തു
- ഓസ്ട്രേലിയയിലെ ആദ്യ മലയാളി പെര്മനന്റ് ഡീക്കനായി ജോഷി സ്കറിയ
- വെടിയേറ്റ് മരിച്ച വൈദികന് വിടനൽകി ഗിനിയയിലെ വിശ്വാസിസമൂഹം
- ചീസ് നിർമാണത്തിലെ പരമ്പരാഗത രീതികളുടെ സുരക്ഷ തെളിയിക്കാൻ പിഎച്ച്ഡി നേടി ബെനഡിക്ടൻ സന്യാസിനി
- മിഡിൽ ഈസ്റ്റിലെ ജനാധിപത്യത്തിനും ക്രൈസ്തവ സാന്നിധ്യത്തിനും ലെബനൻ നിർണായകം: വത്തിക്കാൻ

