- കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം
- IQ യിൽ ഒന്നാമത്; വിശ്വാസത്തിലും
- തീരദേശത്തോടൊപ്പം : ജനകീയ സമരത്തിന് ഐക്യദാർഢ്യം
- സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലിന് മേൽ ഇന്ത്യ സമ്മർദ്ദം ചെലുത്തണമെന്ന് ഇറാൻ
- ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ച് എയർ ഇന്ത്യ
- ആക്രമണം നിർത്തിയാൽ ഇസ്രയേലുമായി ചർച്ചയ്ക്ക് തയാറാണെന്ന് ഇറാൻ
- ചേരാനല്ലൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്കൂള്ശതാബ്ദിമന്ദിരം ഉദ്ഘാടനം ചെയ്തു
- മണിപ്പൂരിൽ സംഘർഷം മുറുകുന്നു; കുക്കി വനിത കൊല്ലപ്പെട്ടു
Author: admin
തിരുവനന്തപുരം: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന വനം വകുപ്പ് .കാട്ടുപന്നികളുടെ ആക്രമണങ്ങൾ കൂടുതലുണ്ടായ വില്ലേജുകളിൽ എങ്കിലും കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും അത്തരമൊരു പ്രഖ്യാപനം നടത്തണമെന്നും വകുപ്പ് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചു . 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുമന്ത്രിക്ക് വീണ്ടും കത്തയച്ചു.മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായാണ് ഈ നീക്കം . ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ അധികാരങ്ങൾ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പരിമിതപ്പെടുത്തുന്നതായി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം തന്നെ ചൂണ്ടിക്കാണിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മന്ത്രി കത്തിലൂടെ ആവർത്തിച്ചത്.
യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് ഞാൻ വിശ്വസിക്കുന്നു”- എന്നായിരിന്നു ജൂൺ 17 ന് അദ്ദേഹം പങ്കുവെച്ച പോസ്റ്റ്.
കൊച്ചി: പുത്തൻതോട് മുതൽ വടക്കോട്ട് പശ്ചിമ കൊച്ചിയിലെ തീരദേശ ജനത അനുഭവിക്കുന്ന കടൽ ആക്രമത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്നടത്തുന്ന ജനകീയ സമരത്തിന് കെ.സി.വൈ.എം കൊച്ചി രൂപത പൂർണ്ണമായ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കെ.സി.വൈ.എം. കൊച്ചി രൂപത പ്രസിഡൻ്റ് ഡാനിയ ആൻ്റണി അധ്യക്ഷത വഹിച്ചു. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപത ചാൻസലർ ഫാ. ജോണി സേവ്യർ പുതുക്കാട് മുഖ്യപ്രഭാഷണം നടത്തി. കെ.സി.വൈ.എം. കൊച്ചി രൂപതാ ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, ജോയ്ൻ്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, കെ.സി.വൈ.എം. കൊച്ചി രൂപത മുൻ പ്രസിഡൻ്റ് ആദർശ് ജോയി, കെ.സി.വൈ.എം. കൊച്ചി രൂപത മുൻ പ്രസിഡൻ്റ്, മുൻ വൈസ് പ്രസിഡന്റ് ബിജു അറക്കപ്പാടത്ത്,കെ.സി.വൈ.എം. ലാറ്റിൻ മുൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, കെ.സി.വൈ.എം കൊച്ചി രൂപതട്രഷറർ ജിക്സൺ ജോർജ്ജ്, സെക്രട്ടറി സനൂപ് ദാസ്, വൈസ് പ്രസിഡന്റുമാരായ ക്ലിൻ്റൺ ഫ്രാൻസീസ്, ജീവ റെജി ,…
ടെഹ്‌റാൻ :പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലിന് മേൽ ഇന്ത്യ സമ്മർദ്ദം ചെലുത്തണമെന്ന് ഇറാൻ ആവശ്യപ്പെട്ടു . ഇസ്രയേലിനെ അപലപിക്കാൻ രാജ്യങ്ങൾ തയാറാകണമെന്നും ഉപ സ്ഥാനപതി മൊഹമ്മദ് ജാവേദ് ഹൊസൈനി ആവശ്യപ്പെട്ടു. വിദ്യാർഥികളെ തിരികെയെത്തിക്കാൻ ഇന്ത്യയ്ക്കുമാത്രമായാണ് ഇറാൻ വ്യോമാതിർത്തി തുറന്നുനൽകിയത് . ഇന്ത്യ ഓപ്പറേഷൻ സിന്ധു ദൗത്യം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ വ്യോമപാത തുറന്നുനൽകുന്നത്. വിദ്യാർഥികളെ തിരികെ കൊണ്ടുവരാൻ മാത്രമാണ് ഇളവ് നൽകിയത് .ഇറാൻറെ ഔദ്യോഗിക വിമാനക്കമ്പനിയായ മഹാൻ എയർലൈൻ വഴി രണ്ടുദിവസത്തിനുള്ളിൽ ആയിരം വിദ്യാർഥികളെ തിരിച്ചെത്തിക്കാനാണ് പദ്ധതി . ഇറാൻ വ്യോമപാത അടച്ചതോടെ കരമാർഗം ആളുകളെ അയൽരാജ്യങ്ങളായ അർമേനിയയിലും തുർക്മെനിസ്ഥാനിലും എത്തിക്കാനും വ്യോമമാർഗം ഡൽഹിയിലേക്ക് കൊണ്ടുവരാനായിരുന്നു ഇന്ത്യയുടെ തീരുമാനം. 110 വിദ്യാർഥികളുടെ ആദ്യസംഘം കഴിഞ്ഞദിവസം ഡൽഹിയിൽ എത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംഘർഷം അവസാനിപ്പിക്കാൻ സൗത്തിൻറെ ശബ്ദമായ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇടപെടണമെന്ന് ഇറാൻ ഉപ സ്ഥാനപതി മൊഹമ്മദ് ജാവേദ് ഹൊസൈനി ആവശ്യപ്പെട്ടത്. ആദ്യം ഇസ്രയേലിനെ അപലപിക്കാൻ രാജ്യങ്ങൾ തയാറാവമെന്നും ഏകപക്ഷീയമായി…
ന്യൂഡൽഹി: അഹമ്മദാബാദിലുണ്ടായ ബോയിങ് 787-8 ഡ്രീംലൈനർ വിമാനാപകടത്തെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിങ്ങുകളുടെ എണ്ണം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട് . അന്താരാഷ്ട്ര ബുക്കിങ്ങുകളിൽ ഏകദേശം 18–22 ശതമാനത്തിൻ്റെയും ആഭ്യന്തര ബുക്കിങ്ങുകളിൽ 10–12 ശതമാനത്തിൻ്റെയും കുറവുണ്ടായതായാണ് കണക്കുകൾ .യാത്രികരെ തിരികെ ആകർഷിക്കുന്നതിനായി എയർ ഇന്ത്യ ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ചിട്ടുണ്ട്.ടിക്കറ്റ് ബുക്കിങ്ങിൽ കുത്തനെ കുറവുണ്ടായതായി എയർ ഇന്ത്യ അധികൃതർ സമ്മതിച്ചിട്ടുണ്ട്. “അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് അന്താരാഷ്ട്ര മേഖലകളിലെ ബുക്കിങ്ങുകളിൽ കുറവുണ്ടായി. അന്താരാഷ്ട്ര ബുക്കിങ്ങുകളിൽ ഏകദേശം 18–22 ശതമാനത്തിൻറെയും ആഭ്യന്തര ബുക്കിങ്ങുകളിൽ 10–12 ശതമാനത്തിൻറെയും കുറവുണ്ടായതായി ഞങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇത് താത്‌ക്കാലികം മാത്രമാണ്. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാർ എയർ ഇന്ത്യയ്‌ക്ക് ഒപ്പമുണ്ടാകുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്” കമ്പനി അധികൃതർ പറഞ്ഞു. നിലവിൽ, എയർ ഇന്ത്യ സുരക്ഷാ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഡിജിസിഎയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് നടത്തുന്നത്-അധികൃതർ പറഞ്ഞു.
ജനീവ: ആക്രമണം നിർത്തിയാൽ തങ്ങൾ ഇസ്രയേലുമായി ചർച്ചയ്ക്ക് തയാറാണെന്ന് ഇറാൻ. ഇറാൻ യൂറോപ്യൻ രാജ്യങ്ങളെയാണ് ഇക്കാര്യം അറിയിച്ചത് . ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യൻ യൂണിയൻറെ വിദേശനയകാര്യ മേധാവിയുമായി ജനീവയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനപരമായ ആവശ്യങ്ങൾക്കാണ് ഇറാൻറെ ആണവപദ്ധതി എന്നും അതിന്മേലുള്ള ആക്രമണം രാജ്യാന്തര നിയമങ്ങൾക്കെതിരാണെന്നും അറഗ്ചി വ്യക്തമാക്കി. ആക്രമണം തുടർന്നാൽ സ്വയംപ്രതിരോധമെന്ന അവകാശം ഇറാൻ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഇസ്രയേലിനോട് യുഎൻ ആണവോർജ ഏജൻസി നിർദേശിച്ചിട്ടുണ്ട് .ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് കർശനനിരീക്ഷണത്തിലൂടെ ഐഎഇഎക്ക് ഉറപ്പുവരുത്താൻ കഴിയും – ഏജൻസി ഡയറക്ടർ റാഫേൽ ഗ്രോസി യുഎൻ രക്ഷാസമിതിയിൽ പറഞ്ഞു.
കൊച്ചി: ചേരാനല്ലൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന്റെ ശതാബ്ദിമന്ദിരത്തിന്റെ ആശീര്‍വാദവും ഉദ്ഘാടനവും വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു. സത്യത്തിന്റെ ബോധനത്തിലും മാനവ സാഹോദര്യത്തിലും നന്മയിലും സേവനതല്പരതയിലും വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുന്ന മാതൃകാ വിദ്യാലയമായി വികസിക്കട്ടെ എന്ന് ആർച്ച് ബിഷപ്പ് ആശംസിച്ചു ഒരു നാട് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ എന്തും സാധ്യമാണ് എന്നതിന്റെ തെളിവാണ് നൂറുവര്‍ഷത്തെ മഹിത പാരമ്പര്യമുള്ള ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന്റെ ശതാബ്ദിമന്ദിരത്തിന്റെ ആദ്യഘട്ട നിര്‍മാണം ജനപങ്കാളിത്തത്തോടെ എട്ടുമാസം കൊണ്ട് പൂര്‍ത്തിയാക്കാനായി എന്നത് – ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത ഹൈബി ഈഡന്‍ എംപി പറഞ്ഞു. നാടിന്റെ സാമൂഹിക, സാംസ്‌കാരിക മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ പൊതുവിദ്യാഭ്യാസ ശൃംഖലയില്‍, സാധാരണക്കാരായ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തില്‍ ടെക്‌നോളജി കൂടി സമഗ്രമായി സംയോജിപ്പിക്കാനുള്ള ശ്രമം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ പുത്തന്‍ ശതാബ്ദിമന്ദിരത്തില്‍ പ്രകടമാണ്. ശതാബ്ദിമന്ദിരത്തിന്റെ ആറു ക്ലാസ്മുറികളുടെ ആദ്യഘട്ടമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഒന്നാംനില കൂടെ പൂര്‍ത്തീകരിക്കുന്നതിന് ഏതെങ്കിലും പ്രമുഖ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള സാമ്പത്തികസഹായവും, പ്രീപ്രൈമറി, പ്രൈമറി,…
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം മുറുകുന്നു .സുരക്ഷാ സേനയുടെ വെടിയേറ്റ് കുക്കി വനിത കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് സുരക്ഷ സേനയും കുക്കികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സ്ത്രീ കൊല്ലപ്പെട്ടത്. ചുരാചന്ദ്പുരിലെ ലാങ്ചിങ്മൻബിയിലെ ഗ്രാമമുഖ്യൻ ഖയ്‌ഖൊഗിൻ ഹോകിപിന്റെ ഭാര്യ ഹൊയ്‌ഖൊൽഹിങ് ഹോകിപ്പാണ് കൊല്ലപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഹൊയ്‌ഖൊൽഹിങ്ങിനെ രക്ഷിക്കാനായില്ല. അധികാരികൾ ഇതുവരെ മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഇറക്കിയിട്ടില്ല. ചുരാചന്ദ്പൂർ ജില്ലയിലെ ചിങ്‌ഫെയ് ഗ്രാമത്തിൽ ആയിരുന്നു അക്രമം നടന്നത്. ബിഷ്ണുപുർ ജില്ലയിലെ ഫുബാല ഗ്രാമത്തിലെ മെയ്‌തെയ് കർഷകർക്ക് നേരെ കുക്കി സംഘം വെടിവെച്ചിരുന്നുവെന്നറിയുന്നു . വെടിവെപ്പിൽ കർഷകനായ 60 വയസ്സുള്ള നിങ്‌തൊജാം ബൈറനാണ് ഇടത് കൈക്ക് പരിക്കേറ്റത്.ബിഷ്ണുപുർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. പിന്നാലെയാണ് കുക്കി സംഘവും സുരക്ഷ സേനയും ഏറ്റുമുട്ടിയത്.
ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമായി ഇറാൻ അടച്ചിട്ട വ്യോമപാത തുറന്നു. ഇറാനിലുള്ള പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികളുമായി ഇന്ത്യ .ഇറാനിൽനിന്നുള്ള ആദ്യ വിമാനം ഇന്ന് രാത്രി 11:00ന് ഡൽഹിയിലെത്തും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ യഥാക്രമം ശനിയാഴ്ച രാവിലെയും വൈകുന്നേരവുമാണ് പുറപ്പെടുക. ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 1,000 ഇന്ത്യൻ വിദ്യാർഥികൾ സർക്കാരിൻറെ അടിയന്തര ഒഴിപ്പിക്കൽ പദ്ധതിയായ ഓപ്പറേഷൻ സിന്ധുവിൻറെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിലെത്തുമെന്നാണ് പതീക്ഷ.ആക്രമണങ്ങൾ തുടരുന്നതിനാൽ ഇറാന്റെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യയ്‌ക്ക് പ്രത്യേക ഇടനാഴി അനുവദിച്ചു . കഴിഞ്ഞ ദിവസം ഓപ്പറേഷൻ സിന്ധു ദൗത്യത്തിൻറെ ഭാഗമായി ഇറാനിൽനിന്ന് അർമേനിയൻ തലസ്ഥാനമായ യെരാവനിലേക്കു റോഡ് മാർഗ്ഗം മാറ്റിയ വിദ്യാർഥികളെ ഡൽഹിയിലെത്തിച്ചിരുന്നു.
ടെഹ്റാൻ: ടെഹ്റാൻനെതിരെ ഇന്നുണ്ടായ ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിയേകി ഇറാൻ . ടെഹ്റാനിലെ ആക്രമണത്തിൽ ഇറാൻ്റെ ആണവശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഹൈഫയിലടക്കം ഇറാൻ്റെ മിസൈലുകൾ പതിച്ചതിനെത്തുടർന്ന് മിസൈൽ വർഷമാണ് ഇറാൻ നടത്തിയത്. ഇസ്രായേൽ- ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ ഇറാന്റെ ആക്രമണത്തെത്തുടർന്ന് 17 പേർക്ക് പരുക്കേറ്റു. നിരവധി സ്ഥലങ്ങളിൽ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ടെഹ്റാനിലെ തെരുവുകളിൽ ലക്ഷക്കണക്കിന് പേർ പങ്കെടുത്ത ഇസ്രായേൽ വിരുദ്ധ പ്രതിഷേധം നടന്നു . ഇസ്ഫഹാൻ, ഷിറാസ്, മഷാദ്, ഖും ഉൾപ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രതിഷേധമുണ്ടായി. ഇറാഖിലും ഇറാൻ അനുകൂല പ്രകടനം നടന്നു. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്കും ഇസ്രയേലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുമായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ജനീവയിൽ യൂറോപ്യൻ ഉദ്യോഗസ്ഥരെ കാണുമെന്ന് റിപ്പോർട്ടുണ്ട് . സ്വിറ്റ്‌സർലൻഡിലെ ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൗൺസിലിനെ അദ്ദേഹം അഭിസംബോധന ചെയ്തു. യു എസുമായുള്ള നയതന്ത്ര ശ്രമങ്ങളുടെ വഞ്ചനയാണ് ഇസ്രായേൽ ആക്രമണങ്ങൾ – അദ്ദേഹം പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.