കൊച്ചി: അറിവിൻ്റെ വാതായനങ്ങൾ തുറന്നു തരുന്ന പുസ്തകവായന പ്രോത്സാഹിപ്പിക്കപ്പെടണമെന്നും, അതുവഴി പുതുതലമുറയിൽ കൂടുതൽ ചരിത്രാവബോധവും മൂല്യബോധവും വളർത്തിയെടുക്കണമെന്നും കണ്ണൂർ രൂപത സഹായമെത്രാൻ ഡോ.ഡെന്നീസ് കുറുപ്പശ്ശേരി അഭിപ്രായപ്പെട്ടു. അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടുന്നുണ്ടെങ്കിലും അവ വായനക്കാരിലേക്ക് എത്തുന്നുണ്ടോ എന്നു പരിശോധിച്ച് വായനയെ പ്രോത്സാഹിപ്പിക്കുവാൻ ആവശ്യമായ നടപടികൾ പൊതുസമൂഹത്തിൽ നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ നേതൃത്വത്തിൽ 5 ദിവസങ്ങളിലായി നടന്ന ക്രിസ്റ്റോഗ്രാഫ ബുക്ഫെസ്റ്റിൻ്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുനലൂർ രൂപത ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യാതിഥിയായിരുന്നു.
ഡോ.ചാൾസ് ഡയസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വികാരി ഡോ.പീറ്റർ കൊച്ചുവീട്ടിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ് അറക്കത്തറ, കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, സെൻ്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസ് മാനേജർ ഡോ.ആൻ്റണി തോപ്പിൽ,
കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ഗ്രിഗറി പോൾ എന്നിവർ സംസാരിച്ചു. പുസ്തകോത്സവത്തോടനുബന്ധിച്ച് കെഎൽസിഎ സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചവിട്ടു നാടക ശില്പശാല ജീവനാദം ചീഫ് എഡിറ്റർ ജോർജ് ജെക്കോബി ഉദ്ഘാടനം ചെയ്തു.
മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് മോഡറേറ്ററായിരുന്നു
വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ അനുഗ്രഹ സന്ദേശം നൽകി. കെഎൽസിഎച്ച്എ പ്രസിഡൻ്റ് ഡോ. ചാൾസ് ഡയസ്, കേളി രാമചന്ദ്രൻ, കുട്ടപ്പനാശാൻ, ജോയ് ഗോതുരുത്ത്, ഗവേഷണ വിദ്യാർഥി ശ്രേയ പാർവതി, കൊച്ചി മുൻമേയർ കെ ജെ സോഹൻ, ഇഗ്നേഷ്യസ് ഗോൺസാൽവസ്, എന്നിവർ വിഷയം അവതരിപ്പിച്ചു.
കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, വൈസ് പ്രസിഡൻ്റ് അലക്സ് താളൂപ്പാടത്ത്, കലാഫോറം കൺവീനർ പൂവം ബേബി, പബ്ലിക് റിലേഷൻസ് ഓഫീസർ സിബി ജോയ് എന്നിവർ പ്രസംഗിച്ചു. കൊച്ചിൻ സിഎസി അവതരിപ്പിച്ച ക്രൈസ്തവ ഗാനാഞ്ജലിയും പുസ്തകമേളയുടെ സമാപനത്തോടനുബന്ധിച്ച് അരങ്ങേറി.
Trending
- ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം: കെആർഎൽസിസി
- യുവജനങ്ങളുടെ പ്രിയവിശുദ്ധൻ; തീർഥാടകരുടെ ആത്മീയ സങ്കേതമായി പള്ളിക്കര കാർലോ അക്കുത്തിസ് ദേവാലയം
- പാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തി; ശസ്ത്രക്രിയയ്ക്ക് വിധേയനാകും
- കണ്ണങ്കുന്നത്ത് പള്ളിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി
- ഫാ. എൽ. എം. സുക്കോൾ സ്മാരക ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്: പരിയാരം സെന്റ് മേരീസ് ജേതാക്കൾ
- കെസിഎഫ് മലബാർ മേഖലാ നേതൃസംഗമം: സ്വാഗതസംഘം രൂപീകരിച്ചു
- സ്വാഭാവിക ജീവൻ ഇല്ലാതാക്കുന്ന തിന്മകൾക്കെതിരെ സ്നേഹ സംസ്കാരം രൂപപ്പെടണം : ഫാ. അലക്സ് കുരിശു പറമ്പിൽ
- ബിഷപ് ബെൻസിഗറിന്റെ ദീർഘവീക്ഷണമാണ് ഇന്നത്തെ നഴ്സിംഗ് സമൂഹത്തിന്റെ അടിത്തറ: ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി

