ജെക്കോബി
കൊല്‍ക്കത്തയില്‍ ഈശോസഭയുടെ സെന്റ് സേവ്യേഴ്സ് ഓട്ടോണമസ് കോളജില്‍ മാസ് കമ്യൂണിക്കേഷന്‍-വിഡിയോഗ്രഫി ബിരുദ കോഴ്സ് പൂര്‍ത്തിയാക്കി 19 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന, ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്റെ മുംബൈ റെസിഡന്റ് എഡിറ്റര്‍ റിതികാ ചോപ്ഡയുടെ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍, രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പദവിയില്‍ തനിക്കു തുല്യരായ രണ്ട് ഇലക് ഷന് കമ്മിഷണര്‍മാരുടെ വിയോജിപ്പുകളെ അവഗണിച്ചുകൊണ്ട് തികച്ചും ഏകപക്ഷീയമായും നിയമവിരുദ്ധമായും കഴിഞ്ഞ 15 മാസത്തിനിടെ രാജ്യത്തെ 26 സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 13.30 കോടി വോട്ടര്‍മാരുടെ സമ്മതിദാനാവകാശം റദ്ദാക്കാനും, നിഗൂഢമായി അവതരിപ്പിച്ച കേന്ദ്രീകൃത ഐടി സംവിധാനത്തിലൂടെ വോട്ടവകാശ നിര്‍ണയപ്രക്രിയയില്‍ സമൂല മാറ്റങ്ങള്‍ വരുത്തി തിരഞ്ഞെടുപ്പുകളെ മൊത്തത്തില്‍ സ്വാധീനിക്കാനുമുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചത് എങ്ങനെയെന്ന് വെളിപ്പെടുന്നുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും (ഇരുവരും ഗ്യാനേഷ് കുമാറിനെ പോലെ പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് പ്രത്യേകം വാഴിച്ചവരാണ്) കഴിഞ്ഞ പത്തു മാസത്തിനിടെ 14 തവണ രേഖാമൂലം എതിര്‍പ്പ് പ്രകടിപ്പിച്ചതിന്റെ തെളിവുകള്‍ അതില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. സമയവായത്തിലൂടെയല്ലെങ്കില് മൂന്നു കമ്മിഷണര്‍മാര്‍ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ രണ്ട് അംഗങ്ങള്‍ വിയോജിച്ചാല്‍ അതിന് അര്‍ഥം നിര്‍ദിഷ്ട നടപടിക്ക് കമ്മിഷന്റെ അംഗീകാരമില്ലെന്നാണ്. സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) എന്ന പേരില്‍ പ്രത്യേക മുന്നൊരുക്കമൊന്നുമില്ലാതെ ഇന്ത്യയില്‍ ആദ്യമായി രാജ്യവ്യാപകമായി വോട്ടര്‍പട്ടികയുടെ തീവ്ര പരിഷ്കരണം നടത്താന്‍ ആരാണ് ഗ്യാനേഷ് കുമാറിനെ അധികാരപ്പെടുത്തിയത് എന്നു വ്യക്തമല്ല. കഴിഞ്ഞ മേയ് മുതല്‍ ഓഗസ്റ്റ് വരെ നാലുമാസക്കാലം കമ്മിഷന് യോഗം ചേര്‍ന്നിരുന്നില്ല.
തങ്ങള്‍ അറിയാതെയാണ് സുപ്രധാനമായ പല കാര്യങ്ങളും കമ്മിഷന്റെ പേരില്‍ ഗ്യാനേഷ് കുമാര്‍ നിയമവിരുദ്ധമായി നടപ്പാക്കുന്നതെന്ന് പരസ്യമായി വെളിപ്പെടുത്തിയില്ലെങ്കിലും തങ്ങളുടെ വിയോജനക്കുറിപ്പുകള്‍ ആഭ്യന്തരതലത്തില്‍ ഇടയ്ക്കിടെ ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയും ഫയലുകളില്‍ വയ്ക്കുകയും ചെയ്തുവന്ന ഡോ. സന്ധുവും ഡോ. ജോഷിയും ഒരു ഘട്ടത്തില്‍, കേന്ദ്ര ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥനായ കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന് കത്തെഴുതുകയും ചെയ്യുന്നുണ്ട്. വാസ്തവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ചട്ടപ്രകാരം അപ്പീല്‍ സമര്‍പ്പിക്കേണ്ടിയിരുന്നത് രാഷ് ട്രപതിക്കാണ്. നട്ടെല്ലുണ്ടെങ്കില്‍ ഇരുവരും ഭൂരിപക്ഷ തീരുമാനപ്രകാരം ഗ്യാനേഷ് കുമാറിന്റെ ചെയ്തികളെ വീറ്റോ ചെയ്യുമായിരുന്നു. നിയമവിരുദ്ധമെന്ന് കണ്ടെത്തിയ കാര്യങ്ങള്‍ നടപ്പാക്കാന്‍ അവര്‍ സമ്മതിക്കരുതായിരുന്നു. ഗ്യാനേഷ് കുമാറിനെ തുറന്നുകാണിക്കുമ്പോഴും ഇരുവരും തങ്ങളുടെ വീഴ്ചകളും ഉപേക്ഷകളും ജനങ്ങളോട് ഏറ്റുപറയേണ്ടിവരും.
തിരഞ്ഞെടുപ്പ് കമ്മിഷന് ഐടി വിഭാഗം ‘കഴിഞ്ഞ ഏതാനും മാസങ്ങളില്‍ നിരവധി മൊഡ്യൂളുകളും പോര്‍ട്ടലുകളും വികസിപ്പിച്ചത്’ മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്ന് ഇലക് ഷന് കമ്മിഷണര്‍ സന്ധു കഴിഞ്ഞ ഏപ്രില്‍ 16ന് മെമ്മോയില്‍ കുറിക്കുന്നുണ്ട്. വോട്ടര്‍മാരും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഉപയോഗിച്ചുവന്ന 40-ലധികം ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും ഏകോപിപ്പിച്ചുകൊണ്ട് കഴിഞ്ഞ ജനുവരിയില്‍ കമ്മിഷന് ഇസിഐനെറ്റ് എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം അവതരിപ്പിക്കുകയുണ്ടായി. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 13-ാം വകുപ്പ് പ്രകാരം രാജ്യത്തെ ഓരോ നിയോജകമണ്ഡലത്തിലെയും വോട്ടര്‍പട്ടിക തയാറാക്കുന്നതിനും പുതുക്കുന്നതിനുമുള്ള ചുമതല സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് തലത്തിലുള്ള ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍ക്കാണ് (ഇആര്‍ഒ). ഇലക് ഷന് കമ്മിഷനിലെ ഐടി ഡയറക്ടര്‍ ജനറല്‍ സീമ ഖന്നയും ടീമും എസ്ഐആര്‍ നടപടികളുടെ ഭാഗമായി ദേശീയതലത്തില്‍ വോട്ടര്‍പട്ടിക ഡാറ്റാ മാനേജ്മെന്റ് സിസ്റ്റത്തില്‍ പിടിമുറുക്കിയതോടെ പ്രാദേശിക ഇആര്‍ഒമാര്‍ക്ക് തങ്ങളുടെ മണ്ഡലങ്ങളിലെ പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ സോഫ്റ്റ് വെയര്‍ പ്രോട്ടോകോള്‍ നിയന്ത്രണങ്ങളുണ്ടായി. വോട്ടര്‍പട്ടിക ഡാറ്റയില്‍ മാറ്റം വരുത്താന്‍ സീമ ഖന്നയ്ക്ക് അധികാരമില്ലെന്നും ഇലക് ഷന് ഡാറ്റാബേസ് ഘട്ടംഘട്ടമായി കേന്ദ്രീകൃതമാക്കാനുള്ള ശ്രമം അനുവദിക്കാനാവില്ലെന്നും ഇരു കമ്മിഷണര്‍മാരും എഴുതി.
സുപ്രീം കോടതി നിര്‍ദേശപ്രകാരം ഗോവയിലെ ഇആര്‍ഒമാര്‍ നിയമപരമായി പരിശോധിച്ച് എസ്ഐആര്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ യോഗ്യരെന്ന് സ്ഥിരീകരിച്ച 97 വോട്ടര്‍മാരെ ചേര്‍ക്കുന്നതിന് ‘റോള്‍ബാക്ക്’ സൗകര്യം ലഭിക്കാത്തതിനാല്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഏഴുതവണ സീമ ഖന്നയ്ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും എട്ട് ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചിട്ടും കമ്മിഷനില്‍ നിന്ന് മറുപടി ലഭിച്ചില്ല. അന്തിമ പട്ടികയില്‍ 97 വോട്ടര്‍മാരെ ഉള്‍പ്പെടുത്താനാകാതെ പോയ കഥ റിതികയുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ലോജിക്കല്‍ ഡിസ്ക്രിപന്‍സി കേസുകളില്‍ ഹിയറിങ് നടത്താനും ഏതു രേഖകള്‍ സ്വീകരിക്കാമെന്നും ഏതെല്ലാം പൊരുത്തക്കേടുകളില്‍ തീര്‍പ്പാക്കാമെന്നും നിശ്ചയിക്കാനും ഇആര്‍ഒമാര്‍ക്ക് അധികാരമുള്ളത് അംഗീകരിച്ചുകൊണ്ട് ഇസിഐനെറ്റ് സോഫ്റ്റ് വെയറില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് മഹാരാഷ് ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ എസ്. ചൊക്കലിംഗം തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്.
ആജീവനാന്തം സിവില്‍, ക്രിമിനല്‍ കേസുകളില്‍ നിന്ന് നിയമപരമായ പരിരക്ഷ (ഇമ്യൂണിറ്റി) പ്രധാനമന്ത്രി മോദി ഉറപ്പുനല്കിയിട്ടുള്ള ഏക ഇന്ത്യന്‍ പൗരന് ഗ്യാനേഷ് കുമാറാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനുസ്മരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനത്തിനുള്ള 2023-ലെ നിയമത്തില്‍ ഇമ്യൂണിറ്റി വ്യവസ്ഥയും ഉള്‍പ്പെടുത്തിയത് ഭരണകക്ഷിക്കുവേണ്ടി നിയമവിരുദ്ധമായ എന്തു കാര്യം ചെയ്താലും ഗ്യാനേഷ് കുമാറിന് പേടിക്കാനില്ല എന്നുവരുത്താനാണ്. അങ്ങനെയെങ്കില്‍, അത്തരം ഇമ്യൂണിറ്റിയൊന്നുമില്ലാത്ത സീമ ഖന്നയെ ആദ്യം അറസ്റ്റു ചെയ്താല്‍, നിയമവിരുദ്ധമായി രാജ്യത്തെ വോട്ടര്‍പട്ടികയില്‍ വ്യാപകമായ തിരിമറി നടത്തിയതിന് ഉത്തരവാദിയായ സിഇസിയെയും അതിനു പ്രേരണ നല്കിയ രാഷ് ട്രീയ നേതൃത്വത്തെയും കുറ്റവിചാരണ ചെയ്യാനാകും. ഓഡിറ്റ് ചെയ്യപ്പെടാത്ത രഹസ്യ അല്‍ഗോരിതം സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ബംഗാളിലെ 92 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍ നിന്നു വെട്ടിമാറ്റിയ ഗൂഢാലോചനയില്‍ സീമ ഖന്നയ്ക്കുള്ള പങ്ക് തെളിയിക്കുന്ന ഡിജിറ്റല്‍ രേഖകള്‍ ടൈംസ്റ്റാമ്പ് സഹിതം താന്‍ ഹാജരാക്കാമെന്ന് ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി പരസ്യ പ്രസ്താവന നടത്തിയിരുന്നു.
ബംഗാളില്‍ വോട്ടര്‍പട്ടികയില്‍ നിന്നു നീക്കം ചെയ്യപ്പെട്ടവരുടെ അപ്പീലുകള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി ഇടപെട്ട് നിയോഗിച്ച ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ സംഘം യോഗ്യരായി കണ്ടെത്തി പട്ടികയില്‍ ചേര്‍ക്കാന്‍ നിര്‍ദേശിച്ചവരില്‍ 16.10 ലക്ഷം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് അപ്പലേറ്റ് ട്രൈബ്യൂണലില്‍ ആരോ അപ്പീല്‍ സമര്‍പ്പിച്ചതായി വെളിപ്പെടുത്തലുണ്ടായി. വിചിത്രമായ ഈ നടപടിക്കു പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്ന് രണ്ട് കമ്മിഷണര്‍മാരും നിര്‍ദേശിച്ചിരുന്നു. 19 അപ്പലേറ്റ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച 38.31 ലക്ഷം അപ്പീലുകളില്‍ 22.21 ലക്ഷവും പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയ തങ്ങളുടെ പേര് പുനഃസ്ഥാപിച്ചുകിട്ടുന്നതിന് നല്കിയവയാണ്. ഈ അപ്പീലുകള്‍ തീര്‍പ്പാക്കാന്‍ 12 വര്‍ഷമെങ്കിലും വേണ്ടിവരുമത്രെ. ഇതിനിടെ ട്രൈബ്യൂണലുകളിലേക്ക് നിയോഗിക്കപ്പെട്ട വിരമിച്ച ഹൈക്കോടതി ജഡ്ജിമാരില്‍ ഒരാള്‍ കൂടി കഴിഞ്ഞ ദിവസം രാജിസമര്‍പ്പിച്ചു.
എസ്ഐആര്‍ എന്ന ഏടാകൂടത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠം വഹിച്ച പങ്ക് ചില്ലറയല്ല. എസ്ഐആര്‍ ഉയര്‍ത്തിയ ഭരണഘടനാ വെല്ലുവിളികളെ അഭിസംബോധന ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ദലിതരും ആദിവാസികളും ന്യൂനപക്ഷവിഭാഗങ്ങളും സ്ത്രീകളും കുടിയേറ്റ തൊഴിലാളികളും ഉള്‍പ്പെടെ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ പൗരരുടെ വിലപ്പെട്ട ജനാധിപത്യ അവകാശം സംരക്ഷിക്കാനുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കാതെ നീട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഒടുവില്‍ കമ്മീഷനെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിച്ചു. ബംഗാളില്‍ 38 ലക്ഷം വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് മാറ്റിനിര്‍ത്തിയതിനു പരിഹാരം തേടിയവരോട് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലെ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞത്, ഇത്തവണ വോട്ടു ചെയ്തില്ലെങ്കിലെന്താ, ഇനിയും ഇലക് ഷന് വരുമല്ലോ എന്നാണ്. ബംഗാളിലെ നന്ദിഗ്രാം, റേജിനഗര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ഒക് ടോബര്‍ ആറിനു നടക്കുന്ന ഉപതിരഞ്ഞെപ്പില്‍ 18,000 വോട്ടര്‍മാരുടെ അപ്പീല്‍ സംബന്ധിച്ച ഹര്‍ജിയില്‍ നേരത്തെ വാദം കേള്‍ക്കണമെന്ന അപേക്ഷ നിരസിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞത്, ഇത് കേവലം ഉപതിരഞ്ഞെടുപ്പല്ലേ എന്നാണ്!
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള ഫോം 6 ഓണ്‍ലൈന്‍ പതിപ്പില്‍, അപേക്ഷകരുടെയോ അവരുടെ മാതാപിതാക്കളുടെയോ മുത്തശ്ശീമുത്തച്ഛന്മാരുടെയോ പേര് മുന്‍പത്തെ എസ്ഐആര്‍ പട്ടികയില്‍ ഉണ്ടായിരുന്നോ എന്ന ചോദ്യവും ബന്ധപ്പെട്ട പ്രത്യേക ‘ഡിക്ലറേഷനും’ ഉള്‍പ്പെടുത്തിയത് അനധികൃതവും നിയമവിരുദ്ധവുമാണെന്ന് ഇലക് ഷന് കമ്മിഷണര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടര്‍മാരുടെ രജിസ്ട്രേഷന് ചട്ടങ്ങളിലെ (1960) ഉപനിയമമാണ് ഫോം 6. ഇതില്‍ മാറ്റം വരുത്താന്‍ കമ്മിഷന് അധികാരമില്ല. കോക്രോച്ച് ജനതാ പാര്‍ട്ടിയും ജെന്‍സിയും ഗ്യാനേഷ് കുമാറിനെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്ന പ്രഖ്യാപനം ഉണ്ടായതിനു പിന്നാലെ, കമ്മിഷനില്‍ ആഭ്യന്തര ഭിന്നതയില്ലെന്നു സ്ഥാപിക്കാനും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നുവെന്ന ധാരണ പരത്താനും കമ്മിഷന് വാര്‍ത്താക്കുറിപ്പ് ഇറക്കിയതില്‍, എസ്ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളില്‍ പഴയ രീതിയിലുള്ള ഫോം 6 തന്നെ ഉപയോഗിക്കാമെന്നും, എന്നാല്‍ എസ്ഐആര്‍ പ്രക്രിയയുടെ ഭാഗമായി മുന്‍ എസ്ഐആര്‍ മാപ്പിങ്ങുമായി ബന്ധപ്പെട്ട ഡിക്ലറേഷനുള്ള ഫോം 6 തുടരുമെന്നും വിശദീകരിക്കുന്നുണ്ട്. ഇതിന് സുപ്രീം കോടതി ഉത്തരവുണ്ടെന്ന അവകാശവാദത്തിന് അടിസ്ഥാനമില്ല.
എല്ലാ വര്‍ഷവും പുതിയ വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന് നടത്താറുള്ള സ്പെഷല്‍ സമ്മറി റിവിഷന്‍ (എസ്എസ്ആര്‍) 2025 ജൂണില്‍ എസ്ഐആര്‍ ആരംഭിച്ചതിനുശേഷം കമ്മിഷന് നിര്‍ത്തിവച്ചിരിക്കയായിരുന്നു. രണ്ട് ഇലക് ഷന് കമ്മിഷണര്‍മാര്‍ എസ്എസ്ആര്‍ നടത്തണമെന്ന പക്ഷക്കാരാണ്, എന്നാല്‍ എസ്ഐആറിന്റെ പേരില്‍ ഗ്യാനേഷ് കുമാര്‍ അതിനെ എതിര്‍ത്തു. 2024-ല്‍ എസ്എസ്ആറിലൂടെ 18-19 പ്രായപരിധിയിലുള്ള രണ്ടു കോടി കന്നിവോട്ടര്‍മാരെ ചേര്‍ക്കുകയുണ്ടായി. വലിയ തോതില്‍ ജെന്‍സി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വിപുലമായ സമ്പര്‍ക്ക പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നാണ് പ്രഖ്യാപനം.
കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ ബിജെപിക്കു വേണ്ടി നടന്ന ‘വോട്ടുകൊള്ള’യെ സംബന്ധിച്ച വിശദമായ വസ്തുതാപഠനങ്ങളുമായി രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയപ്പോള്‍, ഗ്യാനേഷ് കുമാര്‍ വല്ലാതെ ക്ഷോഭിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പേരില്‍ രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുചോദിക്കണമെന്നും മറ്റുമാണ് അദ്ദേഹം പറഞ്ഞത്. നിശ്ചിതസമയം കഴിഞ്ഞുള്ള വോട്ടര്‍ ടേണ്ഔട്ടിന്റെ കണക്കുകളിലെ പൊരുത്തക്കേടുകളുമായി ബന്ധപ്പെട്ട് പോളിങ് ബൂത്തിലെ സിസിടിവി ദൃശ്യങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍, സിഇസി രോഷംകൊണ്ടു: ‘ആരുടെയെങ്കിലും അമ്മയുടെയോ മരുമകളുടെയോ സഹോദരിയുടെയോ സ്വകാര്യ ദൃശ്യങ്ങള്‍ കമ്മിഷന് പങ്കുവയ്ക്കണമെന്നാണോ?’
ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനകം രാജിവയ്ക്കുന്നില്ലെങ്കില്‍ ‘ജന്തര്‍ മന്തര്‍’ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടം ഗാന്ധി ജയന്തിക്ക് രാജ്യവ്യാപകമായി ആഞ്ഞടിക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്; മുംബൈയില്‍ പ്രകടനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ ജയില്‍ നിറയ്ക്കല്‍ സമരം തുടങ്ങുമെന്നും.
കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയും ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ പ്രതിപക്ഷ സഖ്യകക്ഷിയോഗവും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇലക് ഷന് കമ്മിഷന് കാര്യാലയത്തിലേക്ക് പ്രതിപക്ഷ എംപിമാരുടെ മാര്‍ച്ചും ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി രാജ്യവ്യാപകമായ റാലികളും പ്രക്ഷോഭവും നടത്താന്‍ തീരുമാനിച്ചു. എസ്ഐആര്‍ നടപടികള്‍ പിന്‍വലിക്കുകയും, എസ്ഐആറിനു മുന്‍പത്തെ വോട്ടര്‍പട്ടികയെ ആധാരമാക്കി, ഇലക് ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുകയും വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഇംപീച്ച്മെന്റ് (സ്ഥാനഭ്രഷ്ടനാക്കല്‍) നടപടിക്കുള്ള നോട്ടീസ് നേരിട്ട ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗ്യാനേഷ് കുമാര്‍. 2026 മാര്‍ച്ച് 12-ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നോട്ടീസ് നല്‍കിയെങ്കിലും സഭാധ്യക്ഷന്മാര് അതു സ്വീകരിച്ചില്ല. എസ്ഐആര്‍ വഴി വ്യാപകമായി വോട്ടവകാശം നിഷേധിക്കല്‍, തിരഞ്ഞെടുപ്പ് കമ്മിഷനിലുള്ള പൊതുജനവിശ്വാസം തകര്‍ക്കല്‍, ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായി ഭരണഘടനാപരമായ ചുമതലകള്‍ പക്ഷപാതപരമായി നിര്‍വഹിക്കല്‍ തുടങ്ങിയവയായിരുന്നു നോട്ടീസില്‍ ഉന്നയിക്കപ്പെട്ട കുറ്റാരോപണങ്ങള്‍. ഇനിയും ഇംപീച്ച്മെന്റ് സാധ്യതകള്‍ പ്രതിപക്ഷം ആരായും.
തന്റെ മുന്‍ഗാമി, മുന്‍ സിഇസി രാജീവ് കുമാര്‍ ചെയ്ത ‘സേവനങ്ങള്‍ക്ക്’ പ്രത്യുപകാരമായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ ചെയര്‍മാനായി നിയമിക്കപ്പെട്ടത് ഗ്യാനേഷിന് ആത്മധൈര്യം പകരുമായിരിക്കും!
ഗ്യാനേഷിനെ പാറ്റപ്പട പൊതിയുമ്പോള്‍