- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം
Browsing: editorial
കടലാമകള്‍ വലയില്‍ കുടുങ്ങാതെ രക്ഷപ്പെട്ടുപോകുന്നതിനുള്ള ഉപകരണം (ടര്‍ട്ടില്‍ എക്സ്ക്ലൂഡര്‍ ഡിവൈസ് – ടെഡ്) കേരളത്തിലെ ട്രോളര്ബോട്ടുകളിലെ വലകളില്‍ ഘടിപ്പിക്കണമെന്ന ചട്ടം കര്‍ശനമായി നടപ്പാക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ നീക്കം മത്സ്യബന്ധന മേഖലയില്‍ പിന്നെയും അസ്വസ്ഥതകള്‍ പടര്‍ത്തുകയാണ്
തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും (ഇരുവരും ഗ്യാനേഷ് കുമാറിനെ പോലെ പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് പ്രത്യേകം വാഴിച്ചവരാണ്) കഴിഞ്ഞ പത്തു മാസത്തിനിടെ 14 തവണ രേഖാമൂലം എതിര്‍പ്പ് പ്രകടിപ്പിച്ചതിന്റെ തെളിവുകള്‍ അതില്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
ആധിയും ഉല്‍ക്കണ്ഠയും വേണ്ട, ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിന് ആവശ്യമായ വിവരങ്ങളും ഭൂരേഖാ ഭൂപടങ്ങളും സംസ്ഥാന പരിസ്ഥിതി വകുപ്പ് കൃത്യമായി തയാറാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തില്‍ നിന്ന് നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതിയുമായി ഒരുവട്ടം കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്നും സംസ്ഥാനത്തിന്റെ അന്തിമ ശുപാര്‍ശകള്‍ സമര്‍പ്പിച്ചതിനു ശേഷം ഉന്നതതലത്തില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന് ഇക്കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തെ തുടര്‍ന്നുള്ള വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയുണ്ടായി. 12 വര്‍ഷം മുന്‍പ്, 2014 മാര്‍ച്ചില്‍ അവതരിപ്പിച്ച ആദ്യ കരട് വിജ്ഞാപനത്തില്‍ രേഖപ്പെടുത്തിയ അടിസ്ഥാന വിവരങ്ങള്‍ തന്നെയാണ് കഴിഞ്ഞ ജൂലൈയില്‍ കൊണ്ടുവന്ന ഏഴാമത്തെ കരട് വിജ്ഞാപനത്തിലും കേന്ദ്ര മന്ത്രാലയം ആവര്ത്തിച്ചുകാണുന്നത്
പത്തു-പതിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേരളം വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്ത് രാത്രിയില്‍ തുടര്‍ച്ചയായുള്ള പവര്‍ കട്ടും ലോഡ് ഷെഡിങ്ങും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു
മണിപ്പുരില്‍ മൂന്നര വര്‍ഷത്തോളമായി ശമിക്കാത്ത വംശീയ സംഘര്‍ഷങ്ങള്‍ മലമേഖലയിലെ ക്രൈസ്തവ ഗോത്രവര്‍ഗക്കാരായ നാഗാ, കുക്കി-സോ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളിലേക്കും ഉപരോധങ്ങളിലേക്കും വഴിതിരിയുമ്പോഴും, സംസ്ഥാനത്ത് വോട്ടര്‍പട്ടിക ‘ശുദ്ധീകരണത്തിനായുള്ള’ സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപി സര്‍ക്കാരും സ്ഥിതിഗതികള്‍ ഭദ്രമാണെന്ന മിഥ്യാധാരണ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ട് മുന്നേറുകയാണ്.
അങ്ങനെ ഗോവയിലും ബിജെപി ഭരണകൂടം മതപരിവര്‍ത്തന നിരോധന ബില്ലുമായി മറ്റൊരു രാഷ് ട്രീയ ചൂതാട്ടത്തിന് കളമൊരുക്കുന്നു
പഞ്ചസാര ഉപഭോഗത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനമുള്ള രാജ്യത്തെ വിപണി ഇന്ന് അസാധാരണമായ പ്രതിസന്ധിയിലാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ രാജ്യത്ത് പഞ്ചസാര വിലയില്‍ 40 ശതമാനം വര്‍ധനയാണുണ്ടായത്
വടക്കുകിഴക്കന്‍ മേഖലയിലെ ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനങ്ങളിലെ ബിജെപി കൂട്ടുകക്ഷി ഭരണകൂടങ്ങളുടെയും രാജ്യത്തെ ക്രൈസ്തവ സമൂഹങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും കേരള, തമിഴ്നാട് നിയമസഭകളുടെയും മറ്റും ശക്തമായ എതിര്‍പ്പുകള്‍ക്കും രാജ്യാന്തര നയതന്ത്രതലങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാതെ, വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയെടുക്കാനുള്ള മോദി സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തില്‍ നിന്ന് തന്ത്രപരമായ ഒരു പിന്മാറ്റം അവസാന നിമിഷം സംഭവിച്ചു
കടലില്‍ കാണാതെ പോകുന്നവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഏഴു വര്‍ഷം കാത്തിരിക്കണം എന്ന നിയമവ്യവസ്ഥയില്‍ പ്രത്യേക സാഹചര്യത്തില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്
മഴക്കെടുതിയില്‍ 26 പേര് മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27,000 പേര് അഭയം തേടിയിരിക്കുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
