Browsing: editorial

അടിസ്ഥാന ജനവിഭാഗങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതി നിഷേധിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കായി പോരാടാനും ഭരണകൂടവുമായി രാഷ് ട്രീയമായി ഇടപെടാനും സംവാദത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗം നമുക്ക് ഇനി തുറന്നുകിട്ടും എന്നു പ്രത്യാശിക്കാം.

ഇന്ത്യയ്ക്കു പരമാധികാരമുള്ള സമുദ്ര സാമ്പത്തിക മേഖലയിലും (എക്സ്‌ക്ലുസീവ് ഇക്കണോമിക് സോണ്‍ – ഇഇസെഡ്) അതിനപ്പുറത്തെ രാജ്യാന്തര സമുദ്രപരിധിയില്‍ പെടുന്ന പുറംകടലിലും വ്യാവസായിക മത്സ്യബന്ധന സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യാനങ്ങള്‍ക്ക് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നികുതിയിളവ് പ്രഖ്യാപിച്ചത് ആഴക്കടല്‍ മത്സ്യബന്ധനവും കയറ്റുമതിയും വികസിപ്പിക്കാനുള്ള ‘ബ്ലൂ ഇക്കോണമി’ നയത്തിന്റെ ഭാഗമായ വന്‍ ചുവടുവയ്പ്പായി വാഴ്ത്തപ്പെടുന്നുണ്ട്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ സമ്പൂര്‍ണ വികസനത്തിനായുള്ള കാലക്രമം പതിനേഴു വര്‍ഷം മുന്‍പോട്ടാക്കി, അടുത്ത മൂന്നു നിര്‍മാണഘട്ടങ്ങള്‍ ഒറ്റയടിക്ക് 2028 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം, ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രചാരണവാക്യങ്ങളില്‍ കാണുന്നതുപോലെ തീര്‍ത്തും വിസ്മയനീയമാണ്.

എഡിറ്റോറിയൽ/ ജെക്കോബി ഭരണനേട്ടങ്ങളുടെ അതിശയകരമായ ചമല്‍ക്കാര പ്രചാരണത്തിലും വ്യക്തിപൂജയുടെ ആഖ്യാനനിര്‍മിതിയിലും ബ്രാന്‍ഡിങ്ങിലും മോദിയുടെ…

എഡിറ്റോറിയൽ /ജെക്കോബി ക്രിസ്മസിനു തൊട്ടുമുന്‍പ് വെനസ്വേല തീരത്തെ ഡോക്കിങ് യാര്‍ഡില്‍ സിഐഎ ആദ്യമായി…

എഡിറ്റോറിയൽ / ജെക്കോബി ബ്രസീലിലെ തെക്കുകിഴക്കന്‍ നഗരമായ മിനാസ് ജെറായിസിലെ ബെല്ലൊറിസോന്‍ചിനഗരത്തിലെ ഹെയര്‍ഡ്രെസ്സര്‍…