Browsing: Editorial

മതപരിവര്‍ത്തനത്തിന്റെ പേരില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെ വേട്ടയാടാനും സമൂഹത്തില്‍ ഭീതിയും ഭിന്നിപ്പും സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയം കൊഴുപ്പിക്കാനുമുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെ മന്ത്രിസഭ അംഗീകരിച്ച ‘നിയമവിരുദ്ധ മതപരിവര്‍ത്തനം തടയാനുള്ള’ പുതിയ ബില്ലും.

ഇന്ദിരയെ ജീവസ്സുറ്റതായി വാര്‍ത്തുവച്ചതുപോലുള്ള തല്‍സ്വരൂപവും വ്യക്തിപ്രാഭവവും ജനങ്ങളോട് വൈകാരികമായി സംവദിക്കാനുള്ള അസാധാരണ ചാതുര്യവും കൊണ്ട് പ്രിയങ്കാ ഗാന്ധിയെ ഇന്ദിരയുടെ അവതാരമായി പ്രതിഷ്ഠിച്ചുകഴിഞ്ഞവര്‍ക്ക്, വയനാട്ടില്‍ 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും നിര്‍ണായകമായ ഒരു വഴിത്തിരിവിന്റെ നാഴികക്കല്ലാണ്.

അമിത് ഷാ അടിയന്തരമായി വിന്യസിക്കുന്ന കേന്ദ്ര സായുധ പൊലീസ് സേനയുടെ 70 കമ്പനിയിലെ 7,000 സേനാംഗങ്ങളുടെ അധികബലം കൊണ്ടോ കര്‍ഫ്യൂ, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളിലൂടെയോ മണിപ്പുരിലെ 33 ലക്ഷം വരുന്ന ജനങ്ങള്‍ ഒന്നരവര്‍ഷമായി അനുഭവിക്കുന്ന കൊടുംയാതനകള്‍ക്ക് എന്ത് അറുതിയുണ്ടാകാനാണ്!

മുനമ്പം കടപ്പുറം നിവാസികളുടെ അധിവാസ ഭൂമിയുടെമേല്‍ വഖഫ് അവകാശം ഉന്നയിച്ചതിന്റെ പേരില്‍ ഉടലെടുത്ത ജീവിതപ്രതിസന്ധിക്ക് ശാശ്വത പരിഹാരം തേടി മുനമ്പത്ത് തീരദേശ ജനത നടത്തിവരുന്ന ഉപവാസ സമരം ഒരു മാസം പിന്നിടുമ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭാ നേതൃത്വത്തിനും കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനും മുനമ്പം ഭൂസംരക്ഷണ സമിതിക്കും ജനങ്ങള്‍ക്കും നല്‍കുന്ന ഉറപ്പ് തെല്ല് വൈകിയെത്തുന്ന സമാശ്വാസമാണ്, ഏറെ പ്രതീക്ഷയുണര്‍ത്തുന്നതുമാണത്.

എഴുപത്തെട്ടുകാരനായ ഡോണള്‍ഡ് ട്രംപ് – യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് – നാലു വര്‍ഷത്തിനു ശേഷം വാഷിങ്ടണ്‍ ഡിസിയിലെ വൈറ്റ് ഹൗസില്‍ തിരിച്ചെത്തുന്നു. ഒരു തോല്‍വിക്കു ശേഷം രണ്ടാമൂഴത്തിന് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഓവല്‍ ഓഫിസിലേക്കു വരുന്നത് 132 വര്‍ഷത്തിനിടയില്‍ ആദ്യമായാണ്.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, എറണാകുളം ജില്ലയിലെ പള്ളിപ്പുറം മുനമ്പം തീരത്തെ ലത്തീന്‍ കത്തോലിക്ക, ഹൈന്ദവ സമൂഹങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 610 കുടുംബങ്ങള്‍ വിലകൊടുത്ത് തീറാധാരപ്രകാരം വാങ്ങിയ 404 ഏക്കര്‍ വരുന്ന പുരയിടങ്ങളും ക്രൈസ്തവ ദേവാലയവും മഠവും ഡിസ്‌പെന്‍സറിയുമൊക്കെ അടങ്ങുന്ന ഗ്രാമപ്രദേശത്തെ അശാന്തിയിലാഴ്ത്തിയിരിക്കുന്ന വഖഫ് അവകാശവാദ പ്രശ്‌നം ഏറെ ആപല്‍ക്കരമായ വര്‍ഗീയ വിദ്വേഷപ്രചാരണത്തിനും രാഷ്ട്രീയ ധ്രുവീകരണത്തിനും വഴിതെളിക്കുകയാണ്.

ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷയുടെയും സൈനിക പ്രതിരോധത്തിന്റെയും ഇന്റലിജന്‍സ് ശൃംഖലകളുടെയും അജയ്യതയുടെ ഐതിഹാസിക സങ്കല്പമെല്ലാം തകര്‍ന്നടിഞ്ഞ 2023 ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികാനുസ്മരണം കഴിഞ്ഞ് പത്താം നാള്‍, ആ കൂട്ടക്കുരുതിയുടെ മുഖ്യസൂത്രധാരനായ പലസ്തീനിയന്‍ ഹമാസ് തീവ്രവാദി നേതാവ് യഹ്യ സിന്‍വറിനെ (61) തെക്കന്‍ ഗാസയിലെ റഫായില്‍ താല്‍ അല്‍ സുല്‍ത്താന്‍ ഭാഗത്ത് പട്രോളിങ്ങിനു പോയ ഇസ്രയേല്‍ സൈന്യത്തിന്റെ 828-ാം ബിസ് ലമാക്ക് ബ്രിഗേഡ് യൂണിറ്റിലെ യുവസൈനികര്‍ ടാങ്ക് ഷെല്‍ ആക്രമണത്തില്‍ കൊന്നത് അപ്രതീക്ഷിതമായാണ്.

മദ്രസ വിദ്യാഭ്യാസം ഇന്ത്യന്‍ ഭരണഘടനാ വ്യവസ്ഥകള്‍ക്കും 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിനും വിരുദ്ധമാണെന്ന് വ്യാഖ്യാനിക്കുന്ന ‘വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ: കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളും മദ്രസകളും’ എന്ന 11 അധ്യായങ്ങളുള്ള പഠനറിപ്പോര്‍ട്ട് സഹിതമാണ് കാനൂന്‍ഗോ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതു സംബന്ധിച്ച കത്ത് അയച്ചിട്ടുള്ളത്.

നാലുമാസം മുന്‍പ്, ലോക്‌സഭയിലെ ബിജെപിയുടെ ഭൂരിപക്ഷം 303-ല്‍ നിന്ന് 240 ആയി കുറഞ്ഞതോടെ കേന്ദ്രത്തില്‍ മൂന്നാമൂഴത്തിന് എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടേണ്ടിവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതാപത്തിനേറ്റ മങ്ങലും വീര്യശോഷണവും പാര്‍ട്ടിക്ക് കാര്യമായ കോട്ടമൊന്നും വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഹരിയാനയിലെ അവിശ്വസനീയമായ, അദ്ഭുതകരമായ വിജയക്കുതിപ്പ്.

വൈപ്പിന്‍-മുനമ്പം തീരദേശത്തിന്റെ വടക്കേ അറ്റത്ത്, ടൂറിസം മേഖലയായ ചെറായി ബീച്ചിനടുത്തായി മുനമ്പം കടപ്പുറം ഭാഗത്ത്, മത്സ്യത്തൊഴിലാളികളായ ലത്തീന്‍ കത്തോലിക്കരും ഹൈന്ദവരും ഉള്‍പ്പെടുന്ന പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 610 കുടുംബങ്ങള്‍ തലമുറകളായി അധിവസിച്ചുവരുന്ന തീറുഭൂമി ഓര്‍ക്കാപ്പുറത്ത് ഒരുനാള്‍ ‘വഖഫ്’ വസ്തുവായി ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെട്ടതോടെ ജീവിതം വഴിമുട്ടി ആധിപൂണ്ടും വേവലാതിപ്പെട്ടും കഴിഞ്ഞുവരുന്ന സഹോദരങ്ങളുടെ നീതിക്കുവേണ്ടിയുള്ള മുറവിളി കേരളസമൂഹം ഉല്‍ക്കടമായ ഉള്ളുരുക്കത്തോടെയും ഉശിരോടെയും ഏറ്റെടുക്കുകയാണ് – വഖഫിന്റെ പേരില്‍ സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ ഇനിയും വീഴ്ചവരുത്തിയാല്‍ പ്രത്യാഘാതങ്ങള്‍ രൂക്ഷമാകുമെന്ന മുന്നറിയിപ്പോടെ.