.കൊല്ലം: കുണ്ടറ പേരയം പുത്തൻവിള വീട്ടിൽ അഡ്വ. അരുൺ അലക്സ് കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായി നിയമിതനായി.പരേതനായ അലക്സ് കുണ്ടറ (അലക്സാണ്ടർ എം. പുളിമൂട്ടിൽ), സ്റ്റെല്ലാ ആന്റണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഡോ. അനില അലക്സ്, അലൻ എ. മാഴ്സൽ.കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ അരുൺ അലക്സ് രാഷ്ട്രീയ, സാമൂഹിക, സാമുദായിക, പൊതുപ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്. പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂത്ത് ഫ്രണ്ട് കൊല്ലം ജില്ലാ പ്രസിഡന്റ്, യു.ഡി.എഫ് മണ്ഡലം കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കേരള കോൺഗ്രസ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി, കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് (കെ.ടി.യു.സി.) കൊല്ലം ജില്ലാ പ്രസിഡന്റ്, കേരള വിദ്യാർത്ഥി കോൺഗ്രസ് (കെ.എസ്.സി.) സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.അഭിഭാഷക സംഘടനകളായ കേരള ലോയേഴ്സ് കോൺഗ്രസ് (കെ.എൽ.സി.), വേൾഡ് ലോയേഴ്സ് മിഷൻ (ഡബ്ല്യു.എൽ.എം.) എന്നിവയിലും എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ജനപ്രതിനിധിയായി കുണ്ടറ–ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.കൊല്ലം രൂപതയിലെ കരിക്കുഴി കാർമൽഗിരി ദൈവാലയ ഇടവകാംഗമായ അരുൺ അലക്സ്, ബി.സി.സി. ആനിമേറ്റർ, കെ.എൽ.സി.എ. (കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ) ഭാരവാഹി, ഇടവക കോൺഫ്രിയ സഭാംഗം എന്നീ നിലകളിലും സജീവമാണ്.
Trending
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി

