ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍വെച്ച് ‘നമ്മള്, ഇന്ത്യയിലെ ജനങ്ങള്‍ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതിന്റെ’ 77-ാം വാര്‍ഷികത്തില്‍ ‘ഭരണഘടനാ ദിനം’ ആചരിക്കുമ്പോള്‍, രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷനെ നാം പ്രത്യേകം സ്മരിക്കുന്നു. ‘ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ് ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ് ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം’ ചെയ്തത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 324-ാം അനുച്ഛേദം അംഗീകരിച്ചുകൊണ്ടായിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ പൗരരുടെ പരമപ്രധാന മൗലികാവകാശമായ സമ്മതിദാനാവകാശം സംരക്ഷിക്കുന്നതിന്, രാജ്യത്ത് വോട്ടവകാശം നിഷേധിക്കപ്പെട്ട ലക്ഷക്കണക്കിന് പൗരര്‍ക്കുവേണ്ടി, ജനാധിപത്യ വിശ്വാസികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭരണഘടനാ ദിനത്തില്‍ ‘ഭരണഘടന രക്ഷാ മാര്‍ച്ച്’ നടത്തുകയാണ്.
വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന്റെ പേരില്‍ ഒരു മുന്നൊരുക്കവുമില്ലാതെ തിടുക്കത്തില്‍ നടപ്പാക്കിയ ‘സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍’ (എസ്ഐആര്‍) എന്ന സവിശേഷ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിലൂടെ രാജ്യത്തെ വോട്ടര്‍മാരില്‍ 14 കോടിയോളം പേരെ – ഏഴു വോട്ടര്‍മാരില്‍ ഒരാള്‍ എന്ന തോതില്‍ – കരടുപട്ടികയില്‍ നിന്നു വെട്ടിമാറ്റുകയും, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരം വോട്ടര്‍പട്ടികയില്‍ പേരുകള്‍ ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകള്‍ വരുത്താനും അധികാരമുള്ള പ്രാദേശിക ഇലക് ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാരെ ഇരുട്ടില്‍ നിര്‍ത്തി ഡല്‍ഹിയിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കാര്യാലയത്തിലെ ഐടി വിഭാഗം വഴി കേന്ദ്രീകൃത രീതിയില്‍ വോട്ടര്വിവരശേഖരത്തില് തിരിമറി നടത്തുകയും ചെയ്തു എന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നിന്നു തുടങ്ങി രാജ്യവ്യാപകമായി അലയടിച്ചുയര്‍ന്ന പ്രതിഷേധ പ്രകടനങ്ങള്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും കരുത്താര്‍ജ്ജിക്കുന്നതിന്റെ സൂചനകളാണ് ഉയരുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം യുവജന, വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കിടെ അനിശ്ചിതമായി പിരിഞ്ഞിട്ട് നൂറുദിനങ്ങള്‍ പിന്നിടുമ്പോഴും അത് അവസാനിച്ചതായി ഉത്തരവിറക്കുകയോ ശൈത്യകാല സമ്മേളന തീയതികള്‍ പ്രഖ്യാപിക്കുകയോ ചെയ്യാതെ കാര്യങ്ങള്‍ അനിശ്ചിതത്വത്തില്‍ തുടരാന്‍ മോദി സര്‍ക്കാര്‍ അനുവദിക്കുന്നത് രാഷ് ട്രീയ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യം ഒഴിവാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി വിലയിരുത്തപ്പെടുന്നുണ്ട്.
ഇലക് ഷന് കമ്മിഷനില്‍ തനിക്കൊപ്പമുള്ള രണ്ട് കമ്മിഷണര്‍മാരുടെ രേഖാമൂലമുള്ള വിയോജിപ്പുകള്‍ അവഗണിച്ചുകൊണ്ടും നിയമവ്യവസ്ഥകളും കീഴ് വഴക്കങ്ങളും ലംഘിച്ചുകൊണ്ടും രാജ്യത്തെ പരമോന്നത കോടതിയെ പോലും മറയാക്കിക്കൊണ്ടും ഭരണകക്ഷിയുടെ രാഷ് ട്രീയ താല്പര്യങ്ങള്ക്കു വേണ്ടി ഗ്യാനേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കിവന്ന നിഗൂഢ പദ്ധതികളില്‍ ചിലതിന്റെ ചുരുളഴിക്കുന്ന രേഖകള്‍ പുറത്തുവന്നതോടെ, കമ്മിഷനില്‍ ആഭ്യന്തര ഭിന്നതകളൊന്നുമില്ലെന്നും എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം കമ്മിഷണര്‍മാര്‍ ഏകകണ്ഠമായാണ് കൈക്കൊണ്ടതെന്നും വാര്‍ത്താക്കുറിപ്പ് ഇറക്കിയതിനു പിന്നാലെ, തെറ്റുപറ്റിയെന്നു തുറന്നു സമ്മതിക്കാതെ തന്നെ എസ്ഐആര്‍ നടപടികളില്‍ ഉണ്ടായ ഗുരുതരമായ ചില ക്രമക്കേടുകള്‍ക്കു പരിഹാരം കാണാനുള്ള പുനഃക്രമീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഘട്ടംഘട്ടമായി പ്രഖ്യാപിക്കുകയും സുപ്രീം കോടതി നിര്‍ദേശിച്ചതുപോലെ, എസ്ഐആര്‍ പ്രക്രിയ തുടര്‍ന്നുവരുന്ന ഡല്‍ഹി, മഹാരാഷ് ട്ര, ഹരിയാണ, തെലങ്കാന, ആന്ധ്രപ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ക്ക് പേരുചേര്‍ക്കാന്‍ സമയം നീട്ടിക്കൊടുക്കുകയും ചെയ്ത തിരഞ്ഞെടുപ്പ് കമ്മിഷന് എല്ലാം ഭംഗിയായി നടക്കുന്നുവെന്ന മട്ടില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒന്നാം നമ്പര്‍ കോടതിയില്‍ നിലവിലുള്ള ഹര്‍ജികളില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു.
ആരാണ് എസ്ഐആര്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്, ആ തീരുമാനം സംബന്ധിച്ച നടപടിക്രമങ്ങളുടെ ഫയലും രേഖകളും എവിടെ, വോട്ടര്‍പട്ടികയില്‍ പുതുതായി വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള ഫോം 6 ഓണ്‍ലൈന്‍ പതിപ്പില്‍ 2002-2004 വോട്ടര്‍പട്ടികയുമായി ‘മാപ്പിങ്’ നടത്തുന്നതിനുള്ള ഡിക്ലറേഷന്‍ അനധികൃതമായി കൂട്ടിച്ചേര്‍ക്കാന്‍ ആരാണ് അധികാരം നല്‍കിയത്, ഇആര്‍ഒമാരുടെ സ്റ്റാറ്റിയൂട്ടറി അധികാരത്തില്‍ കൈകടത്തി രാജ്യത്തെ വോട്ടര്ഡേറ്റയുടെയും വോട്ടര്‍പട്ടിക സോഫ്റ്റ് വെയറിന്റെയും നിയന്ത്രണം ഇലക് ഷന് കമ്മിഷന് ഐടി ഡയറക്ടര്‍ ജനറലിന് കൈമാറിയത് ആരാണ്, ബംഗാളില്‍ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ അഡ്ജുഡിക്കേഷനിലൂടെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ തീര്പ്പുകല്പിച്ച 16.10 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍ നിന്നു നീക്കം ചെയ്യുന്നതിന് സംസ്ഥാനത്തെ ചീഫ് ഇലക് ടറല്‍ ഓഫിസറുടെ കാര്യാലയത്തില്‍ നിന്ന് അപ്പലേറ്റ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കിയത് ആരുടെ നിര്‍ദേശപ്രകാരമാണ് എന്നിങ്ങനെ രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ നേതാക്കളുടെയും 48 ചോദ്യങ്ങള്‍ക്ക് (ഇന്ററോഗേറ്ററീസ്) ഗ്യാനേഷ് കുമാറും കൂട്ടരും സുപ്രീം കോടതിയില്‍ മറുപടി ബോധിപ്പിക്കേണ്ടതുണ്ട്.
‘വോട്ടുകൊള്ളയ്ക്കെതിരെ’ രാജ്യത്തെ യുവജനങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍, ‘ജെന്‍സി’ പുതുവോട്ടര്മാര്ക്ക് പ്രത്യേക ആനുകൂല്യം എന്ന മട്ടില്‍ ഇലക് ഷന് കമ്മിഷന് എസ്ഐആര്‍ പൂര്‍ത്തിയായ 14 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും അടിയന്തരമായി ‘സ്പെഷല്‍ സമ്മറി റിവിഷന്‍’ (എസ്എസ്ആര്‍) നടത്താന്‍ തീരുമാനിച്ചു. എല്ലാ വര്‍ഷവും പുതുവോട്ടര്‍മാരെ രജിസ്റ്ററില്‍ ചേര്‍ക്കാനും, മരിച്ചവരുടെയും താമസംമാറ്റിപ്പോയവരുടെയും മറ്റും പേരുകള്‍ നീക്കം ചെയ്യാനും പതിവായി നടത്തിവന്ന സംഭവമാണിത്. രണ്ടുവര്‍ഷമായി എസ്ഐആറിന്റെ പശ്ചാത്തലത്തില്‍ കമ്മിഷന് എസ്എസ്ആര്‍ നിര്‍ത്തിവച്ചിരിക്കയായിരുന്നു. എസ്എസ്ആര്‍ പ്രക്രിയയിലൂടെ കഴിഞ്ഞ ഒരുമാസത്തിനിടെ 13 സംസ്ഥാനങ്ങളില്‍ 74 ലക്ഷം പേരെ വോട്ടര്‍പട്ടികയില്‍ കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. ബംഗാളില്‍ ആദ്യമായി ബിജെപിയെ അധികാരത്തിലേറ്റാന്‍ ആസൂത്രിതമായ അതിതീവ്ര എസ്ഐആര്‍ ‘വോട്ടര്‍ ഉന്മൂലനം’ നടന്നിടത്ത് ഇനിയും ഇലക് ഷന് കമ്മിഷന്റെ എസ്എസ്ആര്‍ പ്രഖ്യാപനം നടപ്പായിട്ടില്ല. എസ്എസ്ആര്‍ ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന തീയതിക്കു മൂന്നു ദിവസം മുന്‍പ് ‘ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍’ നടപടികള്‍ മാറ്റിവച്ചതായി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയം അറിയിച്ചു. എന്താണ് ഈ പ്രത്യേക സാഹചര്യമെന്ന് ഇലക് ഷന് കമ്മിഷന് വ്യക്തമാക്കണം.
ബംഗാളില്‍ കഴിഞ്ഞ ഏപ്രില്‍ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഐആര്‍ വോട്ടര്‍പട്ടികയില്‍ നിന്നു വെട്ടിമാറ്റപ്പെട്ടവരുടെ അപ്പീലുകള്‍ പരിഗണിക്കുന്ന അപ്പലേറ്റ് ട്രൈബ്യൂണലുകളുടെ എണ്ണം കൂട്ടണമെന്നും, ട്രൈബ്യൂണല്‍ കാര്യാലയങ്ങള്‍ക്ക് കൊല്‍ക്കത്ത നഗരത്തിന്റെ മധ്യഭാഗത്തും വിമാനത്താവളത്തിനടുത്തായും സ്ഥലം കണ്ടെത്തണമെന്നും, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപ്പീലുകള്‍ക്ക്, വിശേഷിച്ച് മുനിസിപ്പല്‍ കോര്പറേഷന്, നഗരസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലേതിന് മുന്‍ഗണന നല്‍കണമെന്നും സുപ്രീം കോടതി ഇലക് ഷന് കമ്മിഷനും കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിര്‍ദേശം നല്‍കിയിരിക്കയാണ്. അപ്പലേറ്റ് ട്രൈബ്യൂണലുകളുടെ പരിഗണനയിലുള്ള 38.20 ലക്ഷം അപ്പീലുകളില്‍ 37.18 ലക്ഷം തീര്‍പ്പാക്കാനുണ്ടെന്നാണ് കഴിഞ്ഞ സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. 19 ട്രൈബ്യൂണലുകളില്‍ നാലെണ്ണത്തില്‍ നിന്ന് ജഡ്ജിമാര്‍ രാജിവച്ചു. എസ്ഐആര്‍ അപ്പീലുകള്‍ മുഴുവനും പരിഗണിക്കാന്‍ ട്രൈബ്യൂണലുകള്‍ക്ക് ചുരുങ്ങിയത് 12 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് ജഡ്ജിമാര്‍ നല്കുന്ന സൂചന.
ബിഹാറില്‍ 2025 ജൂണില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പൗരത്വ പരിശോധനയുടെ മട്ടില്‍ എസ്ഐആര്‍ ആദ്യമായി ജനങ്ങളുടെമേല്‍ അടിച്ചേല്പ്പിച്ചപ്പോള്, സ്ത്രീകളും കുടിയേറ്റ തൊഴിലാളികളും ദുര്‍ബല ജനവിഭാഗങ്ങളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ സമ്മതിദാനാവകാശം ഇല്ലാതാകുമെന്ന് ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എസ്ഐആറിന്റെ ഭരണഘടനാപരമായ നിയമ സാധുത ചോദ്യം ചെയ്ത ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറഞ്ഞത് എസ്ഐആര്‍ വോട്ടര്‍പട്ടികയിലൂടെ ബിഹാറില്‍ ആദ്യമായി ബിജെപി അധികാരത്തിലേറി ഏഴുമാസം കഴിഞ്ഞാണ്.
ലോജിക്കല്‍ ഡിസ്ക്രിപന്‍സി (യുക്തിപരമായ പൊരുത്തക്കേടുകള്‍) എന്ന പുതിയൊരു ഇനം എസ്ഐആര്‍ നടപടിക്രമത്തില്‍ ആദ്യമായി ഉള്‍പ്പെടുത്തിയത് ബംഗാളിലാണ്. എസ്ഐആര്‍ ഉത്തരവുകളിലൊന്നിലും ഇലക് ഷന് കമ്മിഷന് ലോജിക്കല്‍ ഡിസ്ക്രിപന്സിയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. ഒരിടത്തും അത് എന്താണെന്നു നിര്‍വചിച്ചിട്ടില്ല. ഇആര്ഒനെറ്റിലെ കേന്ദ്രീകൃത എഐ സിസ്റ്റം ഉപയോഗിച്ചാണ് ലോജിക്കല്‍ ഡിസ്ക്രിപന്സിയില് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്: ആറോ അതില്‍ അധികമോ സഹോദരങ്ങളുണ്ടോ, വോട്ടറും മാതാപിതാക്കന്മാരും തമ്മില്‍ പ്രായത്തില്‍ 15 വയസ് കുറവോ 50 വയസ് കൂടുതലോ ഉണ്ടോ, വോട്ടറും മുത്തശ്ശീമുത്തച്ഛന്മാരും തമ്മില്‍ പ്രായവ്യത്യാസം 40 വര്‍ഷത്തില്‍ താഴെയാണോ, മുന്‍ എസ്ഐആറിലും നിലവിലെ വോട്ടര്‍പട്ടികയിലും സ്വന്തം പേരിലോ മാതാപിതാക്കളുടെ പേരിലോ സ്പെല്ലിങ് വ്യത്യാസമുണ്ടോ? സഹോദരങ്ങള്‍ തമ്മില്‍ ചുരുങ്ങിയത് 9 മാസത്തെ പ്രായവ്യത്യാസം വേണം എന്ന നിബന്ധന കാരണം ഇരട്ടക്കുട്ടികളായി പിറന്നവര്‍ക്ക് ലോജിക്കല്‍ ഡിസ്ക്രിപന്സിയില് വോട്ടവകാശമില്ല! ബംഗാളില്‍ നാല് കാര്യങ്ങളാണ് നോക്കിയതെങ്കില്‍ മൂന്നാം ഘട്ടത്തില്‍ 11 ചോദ്യങ്ങള്‍ കേന്ദ്ര സോഫ്റ്റ് വെയര്‍ രൂപപ്പെടുത്തിയിരുന്നു. ബംഗാളില്‍ 1.36 കോടി വോട്ടര്‍മാര്‍ക്ക് ലോജിക്കല്‍ ഡിസ്ക്രിപന്സിയുടെ പേരില്‍ നോട്ടീസ് നല്കി – ഡല്‍ഹിയില്‍ 19.38 ലക്ഷം വോട്ടര്‍മാര്‍ക്കും കര്‍ണാടകയില്‍ 20.35 ലക്ഷം വോട്ടര്‍മാര്‍ക്കും.
ബംഗാളില്‍ താത്കാലിക നടപടിക്രമമായി മാത്രമാണ് ലോജിക്കല്‍ ഡിസ്ക്രിപന്‍സി അനുവദിച്ചതെന്നും അതിന്റെ ഭരണഘടനാപരമായ നിയമസാധുതയില്‍ സുപ്രീം കോടതി ഇനിയും തീര്പ്പുകല്പിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചില്‍ ആദ്യംതൊട്ട് എസ്ഐആര്‍ വാദം കേട്ട ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ഏതാനും ആഴ്ച മുന്‍പ്, ഫോം 6 ‘ശിലാലിഖിതം’ പോലെ ഒരുതരത്തിലുള്ള കൂട്ടിച്ചേര്‍ക്കലും പാടില്ലാത്തതാണെന്ന് നിരീക്ഷിച്ച വേളയില്‍ തറപ്പിച്ചുപറയുകയുണ്ടായി. ഹിമാചല്‍പ്രദേശ് സംസ്ഥാനവും ലദ്ധാഖ്, ജമ്മു-കശ്മീര്‍ എന്നീ കേന്ദ്രഭരണപ്രദേശങ്ങളും ഒഴികെ രാജ്യമൊട്ടാകെ എസ്ഐആര്‍ പ്രക്രിയ നടന്നുകഴിഞ്ഞു. അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതിനാല്‍ എസ്ഐആര്‍ ഒഴിവാക്കിയിരുന്നു. സുപ്രീം കോടതി ഇനി ഏതു കാലത്താണ് ലോജിക്കല്‍ ഡിസ്ക്രിപന്സിയുടെ കാര്യത്തില്‍ അന്തിമ വിധി പറയുക?
സംസ്ഥാനത്തെ ഇആര്‍ഒമാര്‍ക്ക് നിശ്ചിതസമയത്തിനുള്ളില്‍ ഹിയറിങ് നടത്തി പരാതിക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ സാങ്കേതിക തടസമുണ്ടെന്ന വിലയിരുത്തലിലാണ് സുപ്രീം കോടതി ജില്ലാ ജഡ്ജിമാരെയും അഡീഷണല്‍ ജഡ്ജിമാരെയും വിരമിച്ച ജുഡീഷ്യല്‍ ഓഫിസര്‍മാരെയും അഡ്ജുഡിക്കേഷന് നിയോഗിക്കാന്‍ തീരുമാനിച്ചത്. ബംഗാളിനു പുറമെ ഒഡീഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുമായി 700 ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ ഇആര്‍ഒമാരുടെ ചുമതല ഏറ്റെടുത്തു. പോളിങ്ങിനു മുന്‍പായി അപ്പീലുകളില്‍ അടിയന്തരമായി തീര്പ്പുണ്ടാക്കുന്നതിനാണ് 19 അപ്പലേറ്റ് ട്രൈബ്യൂണലുകളിലേക്ക് കല്‍ക്കട്ട ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജഡ്ജിമാരെ നിയോഗിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. ജുഡീഷ്യല്‍ ഇടപെടല്‍ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കിയെന്ന് സുപ്രീം കോടതി ഇനിയെങ്കിലും സമ്മതിക്കുമോ?
കൊല്‍ക്കത്ത, ഹൗറ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും, ബാലി, ഹല്‍ദിയ, ധൂപ്ഗുഡി, കലിംപോംഗ്, കുര്‍സിയോംഗ് മുനിസിപ്പാലിറ്റികളിലും തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, ഈ മേഖലകളില്‍ നിന്നുള്ള 2,05,573 വോട്ടര്‍മാരുടെ അപ്പീലുകള്‍ ട്രൈബ്യൂണലുകളില്‍ തീര്‍പ്പാകാതെ കിടക്കുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അവ അടിയന്തരമായി പരിഗണിക്കണമെന്ന് ജസ്റ്റിസ് ബാഗ്ചി നിര്‍ദേശിക്കുകയുണ്ടായി.
ബംഗാളില്‍ എസ്ഐആര്‍ അട്ടിമറിക്കു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ രാഷ് ട്രീയമായി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ബിജെപി കൂടുതല്‍ ഊര്‍ജിതമാക്കി. ലോക്സഭയിലെ 20 ടിഎംസി എംപിമാര്‍ പാര്‍ട്ടി വിട്ട് ത്രിപുരയിലെ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പ്രാദേശിക പാര്‍ട്ടിയില്‍ ലയിച്ചതായി പ്രഖ്യാപിച്ച് എന്‍ഡിഎ പക്ഷത്തേക്കു കൂറുമാറി. കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ ഗ്രൂപ്പിനെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ടിഎംസി സമര്‍പ്പിച്ച അപേക്ഷയില്‍ ലോക്സഭാ സ്പീക്കര്‍ അഞ്ചുമാസമായി തീര്‍പ്പു വിധിച്ചിട്ടില്ല. നടപടി വൈകിപ്പിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. വനിതാ സംവരണത്തിന്റെ പേരില്‍ ഡിലിമിറ്റേഷന്‍ ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവരുമ്പോള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം തികയ്ക്കാന്‍ ടിഎംസി വിമത എംപിമാരുടെ പിന്തുണ നിര്‍ണായകമാണെന്ന കണക്കുകൂട്ടലിലാകണം ബിജെപി.
ഗ്യാനേഷ് കുമാറിന്റെ കാര്യത്തില്‍ തീര്‍പ്പുണ്ടാകാന്‍ വൈകുന്തോറും ഡിലിമിറ്റേഷന്‍ കമ്മിഷനില്‍ മറ്റൊരു ഗ്യാനേഷ് കുമാര്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും ഏറുകയാണ്.
ശൈത്യത്തിനൊരു തീമഴയുണ്ടേ