കൊച്ചി: ഗുവാഹത്തി അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായിരുന്ന ഡോ. തോമസ് മേനാംപറമ്പിൽ ഉജ്ജ്വലമായ സുവിശേഷ സാക്ഷ്യത്തിലൂടെ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ മിഷ്ണറിയായിരുന്നുവെന്ന് സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. വടക്കുകിഴക്കൻ ഇന്ത്യയിലെ ജനങ്ങളുടെ ഉന്നമനത്തിനായി ക്രിസ്തുസ്നേഹത്തോടെ അദ്ദേഹം നടത്തിയ സേവനങ്ങൾ സഭാചരിത്രത്തിലെ അവിസ്മരണീയ അധ്യായങ്ങളാണെന്നും അദ്ദേഹം അനുസ്മരിച്ചു.സുവിശേഷ പ്രഘോഷണത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ വിവിധ സംസ്കാരങ്ങളെയും ജനവിഭാഗങ്ങളെയും ചേർത്തുപിടിച്ച മനുഷ്യസ്നേഹിയായിരുന്നു ആർച്ച് ബിഷപ്പ് മേനാംപറമ്പിലെന്ന് അനുശോചന സന്ദേശത്തിൽ മാർ റാഫേൽ തട്ടിൽ പറഞ്ഞു. സംഘർഷങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിൽ സമാധാനത്തിന്റെ സന്ദേശവാഹകനായി അദ്ദേഹം പ്രവർത്തിച്ചു. ലളിതമായ ജീവിതവും ആഴമേറിയ പാണ്ഡിത്യവും സഭയ്ക്കും സമൂഹത്തിനും വലിയ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.താൻ ജീവിതം സമർപ്പിച്ച കർത്താവിന്റെ സന്നിധിയിൽ ആർച്ച് ബിഷപ്പ് മേനാംപറമ്പിലിന് നിത്യശാന്തിയും നിത്യസമ്മാനവും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന ഗുവാഹത്തി അതിരൂപതാംഗങ്ങൾ, സലേഷ്യൻ സന്യാസ സമൂഹം, കുടുംബാംഗങ്ങൾ എന്നിവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനം അറിയിച്ചു.
Trending
- ഡോ. തോമസ് മേനാംപറമ്പിൽ വടക്കുകിഴക്കൻ ഇന്ത്യയുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയ്ക്കായി ജീവിതം സമർപ്പിച്ച മിഷ്ണറി: മാർ റാഫേൽ തട്ടിൽ
- വരാപ്പുഴ അതിരൂപത പാരിഷ് ബുള്ളറ്റിൻ അവാർഡുകൾ നവംബർ 28 ന്
- ക്രിസ്മസ് തിരുക്കർമങ്ങൾക്ക് ലെയോ പതിനാലാമൻ പാപ്പ നേതൃത്വം നൽകും; വത്തിക്കാനിലെ തിരുക്കർമങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു
- കത്തോലിക്കാ വിശ്വാസം പരസ്യമായി സാക്ഷ്യപ്പെടുത്തി ഫെറാൻ ടോറസ്; സി ഇ യു ആഞ്ചൽ ഹെരേര പുരസ്കാരം
- ഫ്രാൻസിസ് പാപ്പയുടെ സ്വകാര്യ ഡയറിക്കുറിപ്പുകൾ പുസ്തകരൂപത്തിൽ പുറത്തിറക്കി
- പൊതിച്ചോറ് വിതരണം പതിനേഴാം വർഷത്തിലേക്ക്; വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി
- ആയുധമത്സരം മനുഷ്യരാശിക്കു മുന്നിലുള്ള ഏറ്റവും വലിയ ചതിക്കുഴി: ലെയോ പാപ്പ
- വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ വിദ്യാർത്ഥികളെയും പങ്കാളികളാക്കും: മുഖ്യമന്ത്രി

