കണ്ണൂർ: കെസിബിസി വനിതാ കമ്മീഷന്റെ മലബാർ മേഖല സമ്മേളനം ‘ഫിയാത്ത്-26’ നവംബർ 21ന് കണ്ണൂർ ബിഷപ്പ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്നു. ഉത്തരകേരളത്തിലെ വിവിധ രൂപതകളിൽ നിന്നായി ഇരുനൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ‘സ്ത്രീ നേതൃത്വം സഭയിലും സമൂഹത്തിലും’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സമ്മേളനം.
കെസിബിസി വനിതാ കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ഡോ. ജിബി ഗീവർഗീസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. കണ്ണൂർ മേയർ കെ. ഇന്ദിര മുഖ്യാതിഥിയായിരുന്നു. കമ്മീഷൻ ഡയറക്ടർ ഫാ. ബിജു കല്ലിങ്കൽ, കണ്ണൂർ രൂപത ഡയറക്ടർ ഫാ. ഷിജോ എബ്രഹാം, കമ്മീഷൻ സംസ്ഥാന ഭാരവാഹികളായ ബീന ജോഷി, ഷേർളി സ്റ്റാൻലി, കണ്ണൂർ രൂപത ഭാരവാഹി പുഷ്പ ക്രിസ്ത്യൻ എന്നിവർ പ്രസംഗിച്ചു. കണ്ണൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കോട്ടയം രൂപതകളിലെ മലബാർ മേഖലയിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

