ബെത്ലഹേം: വിശുദ്ധ നാട്ടിലെ ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുദ്ധബാധിതരായ ജനങ്ങൾക്ക് സമാധാനവും നീതിയും ഉറപ്പാക്കണമെന്ന് ആഹ്വാനം ചെയ്തും പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ ക്ലൗദിയോ ഗുജെറോത്തി വിശുദ്ധ നാട്ടിൽ അജപാലന സന്ദർശനം നടത്തി. നവംബർ 18-ന് ബെത്ലഹേമിലെത്തിയ അദ്ദേഹം വിവിധ സഭാ സ്ഥാപനങ്ങളും ക്രൈസ്തവ സമൂഹങ്ങളും സന്ദർശിച്ചു.പലസ്തീനിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ശ്രവണപരിമിതരായ കുട്ടികളുടെ പരിചരണത്തിനും വിദ്യാഭ്യാസത്തിനുമായി പ്രവർത്തിക്കുന്ന പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എഫേത്തായിലായിരുന്നു പ്രധാന സന്ദർശനങ്ങളിലൊന്ന്. കുട്ടികളുമായും അവരുടെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്നവരുമായും കർദ്ദിനാൾ കൂടിക്കാഴ്ച നടത്തി. യുദ്ധം മൂലം സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികൾ രൂക്ഷമായ സാഹചര്യത്തിൽ ഏറ്റവും ദുർബലരായവരോടുള്ള സഭയുടെ കരുതലിന്റെ അടയാളമായി സന്ദർശനം മാറി.ജെറുസലേം ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല, വിശുദ്ധ നാട്ടിലെ സൂക്ഷിപ്പുകാരൻ, അപ്പസ്തോലിക ന്യൂൺഷ്യോ എന്നിവരോടൊപ്പം തിരുപ്പിറവിയുടെ ബസിലിക്കയും കർദ്ദിനാൾ സന്ദർശിച്ചു. തീർത്ഥാടന കേന്ദ്രത്തിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഫ്രാൻസിസ്കൻ സന്യാസിമാർക്കും പ്രതിസന്ധികൾക്കിടയിലും ബെത്ലഹേമിൽ തുടരുന്ന ക്രൈസ്തവർക്കും അദ്ദേഹം നന്ദി അറിയിച്ചു.ബെയ്റ്റ് ജാലയിലെ സെമിനാരിയും സന്ദർശിച്ച കർദ്ദിനാൾ ഗുജെറോത്തി പലസ്തീനിലെ സെമിനാരി വിദ്യാർത്ഥികളുമായും ഇടവക വൈദികരുമായും കൂടിക്കാഴ്ച നടത്തി. വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ സാന്നിധ്യം സംരക്ഷിക്കാനും അവിടുത്തെ ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്താനും ആഗോള സഭയുടെ പിന്തുണയും സാമീപ്യവും ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
Trending
- ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി
- വിഴിഞ്ഞത്ത് ഫുജൈറ മാതൃകയിൽ ഔട്ടർ തുറമുഖം; കപ്പലുകൾക്ക് ഇന്ധനവും അറ്റകുറ്റപ്പണി സേവനങ്ങളും
- വിശുദ്ധ നാട്ടിലെ ക്രൈസ്തവരെ സന്ദർശിച്ച് കർദ്ദിനാൾ ക്ലൗദിയോ ഗുജെറോത്തി
- 1300 ദരിദ്രർക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ട് ലെയോ പാപ്പ
- സംഘർഷങ്ങളുടെ ഇരകൾക്കായി പ്രാർഥിച്ച് ലെയോ പാപ്പ; സമാധാനത്തിന് ആഹ്വാനം ചെയ്തു
- അഖിലേന്ത്യാ ലോഗോസ് ക്വിസ് പ്രതിഭയായി അലോന നോജി
- ഷെവലിയാർ ഇഗ്നേഷ്യസ് ഗൊൺസാൽവസിന്റെ സ്ഥാനചിഹ്ന സ്വീകരണ കർമങ്ങളും കൃതജ്ഞതാ ദിവ്യബലിയും ഇന്ന്
- കുമ്പസാരം യേശുവുമായുള്ള കൂടിക്കാഴ്ചയും സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയും: ലെയോ പതിനാലാമൻ പാപ്പാ

