തിരുവനന്തപുരം: വിദ്യാഭ്യാസ ദിനാഘോഷം ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ ഡോ. ക്രിസ്തുദാസ് തോംസൻ അദ്ധ്യക്ഷത വഹിച്ച വിദ്യാഭ്യാസ ദിനാഘോഷ പൊതു സമ്മേളനം നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. സെൽവരാജൻ ഉദ്ഘാടനം ചെയ്തു.കോർപ്പറേറ്റ് മാനേജർ ഡോ. ജോണി കെ.ലോറൻസ് മുഖ്യ സന്ദേശം നൽകി. വിദ്യാദ്യാസ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. രാഹുൽ ബി. ആൻ്റോ, മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജസ്റ്റിൻ ഡൊമനിക്, വിദ്യാദ്യാസ ശുശ്രൂഷ സമിതി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. അജിൻ എസ്. രാജ്, വിദ്യാദ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി ബിനു, വിദ്യാദ്യാസ ശുശ്രൂഷ സമിതി ജോ. സെക്രട്ടറി ബിന്ദു എന്നിവർ സംസാരിച്ചു. നെടുമങ്ങാട് റീജിയൻ NET ഓർഗനൈസർ തോമസ് കെ.സ്റ്റീഷൻ മികച്ച യൂണിറ്റുകളുടെ പ്രവർത്തന അവലോകനം നടത്തി മികച്ച യൂണിറ്റിനുള്ള എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ്, നോളജ് ക്ലബ് റാങ്ക് നേടിയവർക്ക് സമ്മാന വിതരണം സംഘടിപ്പിച്ചു. വിജയികൾക്ക് മെമൻ്റോ, ട്രോഫി, സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ് വിതരണം എന്നിവ അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

