കൊച്ചി : കെ എൽ സി എ ഓച്ചന്തുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ പെന്തക്കൂസ്ത തിരുന്നാൾ ദിനമായ ഞായറാഴ്ച കുട്ടികളുടെ വിദ്യാരംഭം കുറിച്ചു.
ഫാ. മിഥുൻ പോൾ, ഫാ.ജോസഫ് ഒ എസ് ജെ എന്നിവർ കുട്ടികളെകൊണ്ട് ആദ്യാക്ഷരം കുറിച്ചു. ഇരുപത്തിമൂന്ന് കുട്ടികൾ ആദ്യാക്ഷരം എഴുതാൻ എത്തിയിരുന്നു.

യൂണിറ്റ് പ്രസിഡന്റ് ബാബു അട്ടിപ്പേറ്റി, വൈ.പ്രസിഡന്റുമാരായ ഡെൽസി ആന്റണി, ജോൺസൺ തിയ്യാടി, റോയ് ചക്കാലക്കൽ, സെക്രട്ടറി സാബു വാര്യത്ത്, ട്രഷറർ റെൻഷിലിൻ മങ്ങാട്ട്, ജാൻസി ബെന്നി, ഷീന ഡോണി, ഷിജു വാര്യത്ത്, അനിൽ കളരിക്കൽ, രാജേഷ് എടപ്പങ്ങാട്, നിലേഷ് മൈക്കിൾ,,ജെസ്റ്റിൻ കണ്ടപ്പശ്ശേരി എന്നിവർ നേതൃത്വം നല്കി.

