Browsing: KLCA

ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ മഞ്ഞനക്കാട് വരെയുള്ള കൊല്ലേഴത്ത് റോഡ് സഞ്ചാരയോഗ്യമല്ലാത്ത നിലയിൽ തുടരുന്നതിൽ പ്രതിഷേധവുമായി കെ.എൽ.സി.എ മഞ്ഞനക്കാട് യൂണിറ്റ്.

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ തൈക്കൂടം മേഖല സമിതിയുടെ വാർഷിക പൊതുസമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു.

തീരനിയന്ത്രണ വിജ്ഞാപനത്തിലെ (സി.ആർ.ഇസഡ്) നിലവിലെ ഇളവുകൾക്ക് അനുസൃതമായി നിർമ്മാണം അനുവദനീയമായിട്ടും, നേരത്തെ നിർമ്മിച്ച വീടുകൾക്ക് സ്ഥിരം നമ്പർ ലഭിക്കാത്ത സാഹചര്യം പരിഹരിക്കണമെന്ന് കെ.എൽ.സി.എ ആവശ്യപ്പെട്ടു.

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനെ (കെ എൽ സി എ ) ഭക്തസംഘടന എന്ന നിലയിൽ മാത്രം പരിഗണിക്കാതെ ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ പൊതുസാമുദായിക സംഘടനയായി അംഗീകരിക്കണമെന്ന് കെ എൽ സി എ കോഴിക്കോട് അതിരൂപത ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു

ലഹരിവിരുദ്ധ സന്ദേശം വിദ്യാർത്ഥികളിലേക്ക് വ്യാപിപ്പിക്കുന്നതിനായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) വരാപ്പുഴ അതിരൂപത സമിതി “ലഹരിക്കെതിരെ കരുനീക്കാം” എന്ന പേരിൽ അഖില കേരള ചെസ് ടൂർണമെന്റും ലഹരിവിരുദ്ധ പ്രതിജ്ഞാ പരിപാടിയും സംഘടിപ്പിക്കുന്നു.

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) പെരുമാനൂർ യൂണിറ്റിന്റെ പൊതുയോഗവും 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അംബികാപുരം ദേവാലയത്തിൽ നടന്നു.

തൈക്കൂടം ഇടവക സി.എൽ.സി.യും വടുതല ലൂർദ് ആശുപത്രിയും സംയുക്തമായി തൈക്കൂടം സെന്റ് അഗസ്റ്റിൻ സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തൈക്കൂടം ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഡൽഹിയിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് വൈദീകനും ഈശോസഭയ്‌ക്കെതിരെ ബി.ജെ.പി സംസ്ഥാന വൈസ്.പ്രസിഡണ്ട് ഡോ. കെ.എസ് രാധാകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ കെ.എൽ.സി.എ കോട്ടപ്പുറം രൂപതാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പൊതുനിരത്തുകളിൽ തെരുവുനായ്ക്കളുടെയും പേവിഷബാധിത നായ്ക്കളുടെയും ശല്യം വർധിച്ച് ജനങ്ങളുടെ സുരക്ഷിത യാത്രയ്ക്ക് ഭീഷണിയായ സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ (KLCA) ഓച്ചന്തുരുത്ത് യൂണിറ്റ് എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.