മലപ്പുറം: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) മലപ്പുറം മേഖലാ സമ്മേളനം മലപ്പുറം സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്നു. സെന്റ് ജോസഫ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് റോബിൻ വർഗീസ് അധ്യക്ഷത വഹിച്ചു.കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, കോഴിക്കോട് അതിരൂപതാ പ്രസിഡന്റ് ബിനു എഡ്വേർഡ്, നൈജു അറക്കൽ, പ്രകാശ് പീറ്റർ, വിൻസന്റ് വി.ജെ., ഫ്ലോറ മെൻഡോൺസ, സണ്ണി എ.ജെ. എന്നിവർ പ്രസംഗിച്ചു.ജനറൽ കൺവീനർ ജോണി ടി.ടി. സ്വാഗതവും മേഖലാ സെക്രട്ടറി സ്മിത ജോസ് നന്ദിയും രേഖപ്പെടുത്തി.

