പനങ്ങാട്: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ തൈക്കൂടം മേഖല സമിതിയുടെ വാർഷിക പൊതുസമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു.
പനങ്ങാട് സെൻ്റ് ആൻ്റണീസ് ചർച്ച്ലിസ്ബൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്അഡ്വ. അഫ്സൽ നമ്പ്യാരത്ത് ഉദ്ഘാടനം ചെയ്തു. തൈക്കുടം മേഖല പ്രസിഡൻ്റ് ഐ.എം ആന്റണി അധ്യക്ഷത വഹിച്ചു.
പനങ്ങാട് സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. ആന്റണി ജിബിൻ കൈമലേത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.സമ്മേളനത്തിന് മുന്നോടിയായിവരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ് ഡിക്കുഞ്ഞ പതാക ഉയർത്തി.കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ ഷെറി ജെ തോമസ് മുഖ്യാതിഥിയായിരുന്നു. അതിരൂപത വൈസ് പ്രസിഡന്റ്പ്രൊഫ. ഡോ. സൈമൺ കൂമ്പയിൽ അനുസ്മരണ പ്രഭാഷണം നടത്തി.അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ ആശംസകൾ നേർന്നു.സംസ്ഥാന മീഡിയ ഫോറം കൺവീനർവിൻസ് പെരിഞ്ചേരിപ്രമേയം അവതരിപ്പിച്ചു.
കെഎൽസിഎ സംസ്ഥാന പബ്ലിക് റിലേഷൻസ് ഓഫീസർ സിബി ജോയ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.തൈക്കൂടം മേഖല സെക്രട്ടറിഷാജി കാട്ടിത്തറ,മേഖല ട്രഷറർഇ. ആർ. പോൾ,യൂണിറ്റ് ട്രഷറർ ജോസ് കൊച്ചുപറമ്പിൽഅതിരൂപത ലീഗൽ ഫോറം കൺവീനർ അഡ്വ. ജിജോ കെ. എസ്.മദർ തെരേസ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി സോണിയ ബിനു,പനങ്ങാട് യൂണിറ്റ് വൈസ് പ്രസിഡൻ്റുമാരായലീലാമ്മ ആൽബർട്ട്, ജോയിന്റ് സെക്രട്ടറിആന്റണി ജിമ്മി കേളന്തറ,ആന്റണി കന്നിപ്പറമ്പിൽഎന്നിവർ പ്രസംഗിച്ചു.

