കൽപ്പറ്റ: വയനാട് മേപ്പാടി പുത്തുമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട ജെസ്സിയുടെ ഭവനം സഭാ അധികൃതർ സന്ദർശിച്ചു. വലിയൊരു പ്രതിസന്ധിയിലൂടെയും സങ്കടത്തിലൂടെയും കടന്നുപോകുന്ന കുടുംബത്തെ കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ വർഗീസ് ചക്കാലക്കലിനെ പ്രതിനിധീകരിച്ചുകൊണ്ടാണ് സഭാ നേതൃത്വം സന്ദർശിച്ചത്.അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജെൻസൺ പുത്തൻവീട്ടിൽ, അതിരൂപത ചാൻസലർ ഫാ. ടോണി ഗ്രേഷ്യസ്, മൂപ്പനാട് സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ. സണ്ണി പടിഞ്ഞാറേടത്ത്, വൈത്തിരി സെന്റ് ജോസഫ് ഇടവക വികാരി ഫാ. ജോൺസൺ കൊച്ചുപറമ്പിൽ എന്നിവരടങ്ങിയ സംഘമാണ് ജെസ്സിയുടെ ഭവനത്തിലെത്തിയത്. അവർ കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വാസം പകരുകയും അതിരൂപതയുടെ ആഴമായ അനുശോചനം അറിയിക്കുകയും ചെയ്തു.ഇന്ന് രാവിലെ 6.30ഓടെയായിരുന്നു നാടിനെ നടുക്കികൊണ്ട് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മേപ്പാടി മൂപ്പനാട് സെന്റ് ജോസഫ്സ് ഇടവകാംഗമായ ജെസ്സി (46), ഭർത്താവ് ഷാജിയോടൊപ്പം സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടയിലാണ് പുത്തുമലയിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ ജെസ്സി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ഭർത്താവ് ഷാജിക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് പെൺമക്കളടങ്ങുന്ന ഈ കുടുംബം ഇപ്പോൾ വലിയൊരു മാനസിക-സാമ്പത്തിക പ്രതിസന്ധിയിലാണ്.തുടർച്ചയായുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് തങ്ങൾക്ക് ശാശ്വതമായ സംരക്ഷണം നൽകണമെന്നും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവാസികൾ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രക്ഷോഭത്തിലാണ്.
Trending
- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്

