ജോസ് മാർട്ടിൻ
ആഗോള കത്തോലിക്കാ തിരു സഭ ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻവി. ബർത്തലോമിയോയുടെ തിരുനാൾ ആചരിക്കുന്നു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽഒരാളായിരുന്ന വിശുദ്ധബർത്തലോമിയോ റോമാ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന ഗലീലിയിലെ കാനയിൽ ജനിച്ചു.
ഭാരതത്തിൽ സുവിശേഷം പ്രഘോഷിച്ച വിശുദ്ധ ബർത്തലോമിയഅന്നത്തെ കൊങ്കൺ തീരത്തെ പുരാതന തുറമുഖ നഗരമായ കല്യാണിൽ (ഇന്നത്തെ മുബൈയുടെ ഭാഗം) സുവിശേഷ പ്രഘോഷണം നടത്തിയതായി അലക്സാസാന്ത്രിയായിലുള്ള ക്രിസ്തുമതം സ്വീകരിച്ച പാന്റെയ്നസ് എന്ന ഒരു സ്റ്റോയിക് തത്ത്വജ്ഞാനി അന്ന് അലക്സാന്ത്രിയയിലെ മെത്രാനായിരുന്ന ദമിത്രിയോസിന്റെ അനുവാദത്തോടെ വടക്കേ ഇന്ത്യയിലെ കല്യാണിൽ എത്തുകയും, അവിടെ അദ്ദേഹം ക്രിസ്ത്യാനികളെ കണ്ടുവെന്നും അവരുടെ പക്കൽ എബ്രായ ഭാഷയിലുള്ള മത്തായിയുടെ വി.സുവിശേഷം ഉണ്ടായിരുന്നുവെന്നും, വി.ബർത്തലോമിയോ അപ്പോസ്തോലനാണ് തങ്ങളോട് സുവിശേഷം അറിയിച്ചതെന്നും അദ്ദേഹമാണ് എബ്രായ ഭാഷയിലുള്ള വി.മത്തായിയുടെ സുവിശേഷം തങ്ങൾക്ക് നൽകിയതെന്നും അവർ പാന്റെയ്നസിനോട് പറഞ്ഞതായി അദ്ദേഹം തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.പോർച്ചുഗീസുകാരുടെ വരവ് വരെ ബർത്തലോമിയോ ക്രിസ്ത്യാനികൾ ഒരു പ്രത്യേക സമൂഹമായി തുടരുകയും ബോംബെയിലെ ക്രിസ്ത്യാനികളുമായി ലയിക്കുകയും ചെയ്തായി A History of Christianity in India AD 52-1542 എന്ന പുസ്തകത്തിലും കാണുന്നു. അതോടൊപ്പം വിശുദ്ധ ബർത്തലോമിയോ അപ്പോസ്തലൻ്റെ ഇന്ത്യയിലെ ദൗത്യത്തെക്കുറിച്ച് രണ്ട് പുരാതന സാക്ഷ്യങ്ങങ്ങളും നിലവിലുണ്ട്.
1. സിസേറിയയിലെ യൂസിബിയസിൻ്റെയും (നാലാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ)
2.വിശുദ്ധ ജെറോമിൻ്റെയും (നാലാം നൂറ്റാണ്ടിൻ്റെ അവസാനം)വി. ബർത്തലോമിയോയുടെ മരണത്തെക്കുറിച്ച് മൂന്ന് വിവരണങ്ങളാണ് ലഭിക്കുന്നത് 1.അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി, ബോധരഹിതനാക്കി , കടലിൽ മുക്കികൊന്നുവെന്നും
2. തലകീഴായി ക്രൂശിച്ചുവെന്നും
3.ജീവനോടെ തൊലിയുരിഞ ശേഷം ശിരഛേദം ചെയ്യ്തുവെന്നും പറയപ്പെടുന്നു.വി. തോമാശ്ലീഹാ ഭാരതത്തിലെത്തി സുവിശേഷപ്രഘോഷണം നടത്തിയെന്ന് പറയപ്പെടുന്നതിനും വളരെ നാളുകൾക്കു മുൻപ് ഭാരതത്തിൽ എത്തി സുവിശേഷപ്രഘോഷണം നടത്തിയ ക്രിസ്തു ശിഷ്യൻ വി.ബർത്തലോമിയോയുടെ സന്ദർശനത്തെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ ഭാരത കത്തോലിക്കാ സഭ ചരിത്ര പണ്ഡിതന്മാർ നടത്തിയിട്ടില്ല എന്നത് ഏറെ ദുഖകരമാണ്.

