കൊച്ചി: ലെയോ പതിനാലാമൻ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രത്യേക പ്രാർഥനകൾ നടത്തണമെന്ന് കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (കെആർഎൽസിബിസി) അഭ്യർഥിച്ചു. ഒക്ടോബർ 13-ന് പുറത്തിറക്കിയ സർക്കുലറിലാണ് സമിതി പ്രസിഡന്റ് ആർച്ച്ബിഷപ്പ് വർഗീസ് ചക്കാലക്കൽ തന്റെ പ്രേത്യേക സർക്കുലറിൽ അഭ്യർത്ഥിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്, റോമിലെ അഗോസ്റ്റിനോ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന നമ്മുടെ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കാം. അദ്ദേഹത്തിന്റെ ശസ്ത്രക്രിയ വിജയകരമാകുന്നതിനും, വേദനയില്ലാത്ത സുഖപ്രാപ്തിക്കും, പൂർണ ആരോഗ്യത്തിലേക്ക് വീണ്ടെടുക്കുന്നതിനും വേണ്ടി നമ്മുടെ രൂപതകളിലും ഇടവകകളിലും സമർപ്പിത സമൂഹങ്ങളിലും സ്ഥാപനങ്ങളിലും പ്രത്യേക പ്രാർഥനകൾ അർപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു. പരിശുദ്ധ ജപമാല മാസമായി ആചരിക്കുന്ന ഈ വേളയിൽ, നമ്മുടെ പ്രതിദിന വ്യക്തിഗത-സാമൂഹിക പ്രാർഥനകളിൽ, പ്രത്യേകിച്ച് പരിശുദ്ധ ബലിയിലും ജപമാല അർപ്പണത്തിലും ലെയോ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രത്യേകം പ്രാർഥിക്കാം.
പാപ്പായുടെ ചികിത്സയും വേഗത്തിലുള്ള സുഖപ്രാപ്തിയും ലക്ഷ്യമിട്ട് രൂപതകളിലും ഇടവകകളിലും സമർപ്പിത സമൂഹങ്ങളിലും സ്ഥാപനങ്ങളിലും പ്രത്യേക പ്രാർഥനകൾ അർപ്പിക്കണം. വ്യക്തിപരവും സാമൂഹികവുമായ പ്രാർഥനകളിലും പരിശുദ്ധ കുർബാനയിലും ജപമാലയിലും പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രത്യേകം പ്രാർഥിക്കണമെന്ന് കെആർഎൽസിബിസി അഭ്യർഥിച്ചു.
ഇതോടൊപ്പം, പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കണമെന്ന് സി സി ബി ഐയും വിശ്വാസികളോട് ആഹ്വാനം ചെയ്തു.

