ന്യൂഡൽഹി: കേരളത്തിലെ നൈപുണ്യ വികസന പദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതിനായി കേരള സംസ്ഥാന വനം-വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ജയന്ത് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങൾ ഉൾപ്പെടുത്തിയ മെമ്മോറാണ്ടം മന്ത്രി കേന്ദ്രസഹമന്ത്രിക്ക് കൈമാറി.
കേരളത്തിലെ യുവാക്കളുടെ തൊഴിൽനൈപുണ്യവും ആഗോള തൊഴിൽസാധ്യതകളും വർധിപ്പിക്കുന്നതിന് വിവിധ പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അനുമതിയും സാമ്പത്തിക പിന്തുണയും നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രീകരിച്ച് അത്യാധുനിക സ്കിൽ പാർക്ക് സ്ഥാപിക്കുക, സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ (SIIC) യാഥാർഥ്യമാക്കുക, മെട്രോ-റെയിൽവേ സാങ്കേതിക പരിശീലനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെട്രോ ആൻഡ് റെയിൽ ടെക്നോളജി (IM&RT) ആരംഭിക്കുക, വിദേശ തൊഴിൽ ലക്ഷ്യമിടുന്നവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് (IIFL) സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മെമ്മോറാണ്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അതോടൊപ്പം, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന് (KASE) എൻ.സി.വി.ഇ.ടി. ഡ്യുവൽ അംഗീകാര നടപടികൾ വേഗത്തിലാക്കുക, പി.എം.കെ.വി.വൈ 4.0 പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് ആവശ്യമായ ഭരണച്ചെലവുകൾ അനുവദിക്കുക, കൂടുതൽ പരിശീലന പങ്കാളികളെ ഉൾപ്പെടുത്താൻ അനുമതി നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
വിദേശ തൊഴിലവസരങ്ങൾ കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കുന്നതിനായി സംസ്ഥാനത്തിന് റിക്രൂട്ട്മെന്റ് ഏജന്റ് (RA) ലൈസൻസ് അനുവദിക്കണമെന്നും, പി.എം-സേതു പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാനതല പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് (SPMU) രൂപീകരിക്കാൻ കേന്ദ്രാനുമതി നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ നൈപുണ്യ വികസന മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയും കൂടിക്കാഴ്ചയിൽ പങ്കുവെച്ചു.
കേരളത്തിന്റെ നൈപുണ്യ വികസന പദ്ധതികൾക്ക് കേന്ദ്ര പിന്തുണ തേടി മന്ത്രി ഷിബു ബേബിജോൺ