കൊച്ചി : കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (സി എ ഡി എ എൽ ) എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി (ഇ എസ് എസ് എസ് ) സഹകരിച്ചു നടത്തുന്ന ശില്പശാല വരാപ്പുഴ സഹായ മെത്രാൻ ഡോ.ആന്റെണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
തീരദേശ, ഉള്‍നാടന്‍ മത്സ്യ മേലയിലെ വികസന സാധ്യതകള്‍, പ്രതിസന്ധികള്‍, പ്രതിവിധികള്‍ എന്നിവയെക്കുറിച്ച് ശാസ്ത്രീയവും പ്രായോഗികവുമായ അവബോധം വര്‍ദ്ധിപ്പിക്കുകയും ഈ രംഗത്ത് കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്ത സാധ്യതകളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ രൂപപെടുത്തുകയുമാണ് ലക്ഷ്യം.
കേരളത്തിലെ സമുദ്രതീരവും മത്സ്യമേഖലയും നേരിടുന്ന വികസന പ്രശ്നങ്ങള്‍, ഇടപെടല്‍ സാധ്യതകള്‍, ഉള്‍നാടന്‍ മല്‍സ്യ മേഖല വികസനത്തിനായുള്ള തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ സാധ്യതകള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത്. സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ വികേന്ദ്രികരണ ആസൂത്രണത്തിന്റെ മേധാവി ജോസഫൈന്, കേരള മല്‍സ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള അക്വാകള്‍ച്ചര്‍ കേരള വികസന ഏജന്‍സി (എ ഡി എ കെ ) മാനേജിംഗ് ഡയറക്ടര്‍ ഇഗ്നേഷ്യസ് മണ്‍റോ ബി., കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (സി എ ഡി എ എൽ ) വൈസ് ചെയര്മാന് പ്ലാസിഡ് ഗ്രിഗറി, ഡയറക്ടര്‍ ഫാ. ഡോ.സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നൽകി.
Trending
- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്

