തൃശൂർ: തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പായ മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നതിനുള്ള രാജിക്കത്ത് സിനഡിന് സമർപ്പിച്ചു. 75 വയസ് പൂർത്തിയാകുന്നതിന് മുമ്പ് മെത്രാന്മാർ രാജി സമർപ്പിക്കണമെന്ന സഭാനിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനുവരിയിൽ ചേരുന്ന സിനഡിൽ പുതിയ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിലെ സഹായമെത്രാൻ മാർ ടോണി നീലംകാവിൽ പുതിയ ആർച്ച് ബിഷപ്പാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെന്നാണ് വിവരം.മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ ജൂബിലി ആഘോഷം നവംബർ 30ന് സംഘടിപ്പിക്കും. 2004 മുതൽ 2007 വരെ തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്ത അദ്ദേഹം പിന്നീട് ആർച്ച് ബിഷപ്പായി അതിരൂപതയുടെ നേതൃത്വം ഏറ്റെടുത്തു.സിബിസിഐ പ്രസിഡന്റായും കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ പുതുക്കാട് സ്വദേശിയായ മാർ ആൻഡ്രൂസ് താഴത്ത് പൗരസ്ത്യസഭാ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
Trending
- സെന്റ് റാഫേൽ സെമിനാരിക്ക് ജൂബിലി നിറവ്; ആഘോഷങ്ങൾക്ക് തുടക്കമായി
- സമർപ്പിത ജീവിതം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രവാചകസാക്ഷ്യമാകണം: ലെയോ പതിനാലാമൻ പാപ്പാ
- തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പ് സ്ഥാനമൊഴിയുന്നു
- ക്രിസ്മസ് പ്രഘോഷണം
- ‘ജാം’
- പാരീസിന്റെ ഹൃദയത്തില്‍ എട്ടു നൂറ്റാണ്ടിലേറെക്കാലമായി കാലത്തോട് സംവദിക്കുന്ന നോത്ര്ദാം കത്തീഡ്രല്‍
- ‘അപ്രിയ സത്യങ്ങളുടെ നിലപാടുകളില്‍,യേശു സ്വരത്തിന്റെ മുഴക്കങ്ങള്‍ ….’
- ശൈത്യത്തിനൊരു തീമഴയുണ്ടേ

