സൗത്ത് ആഫ്രിക്ക : മൊസാംബിക്കിലെ കെലിമാൻ രൂപതയുടെ ബിഷപ്പ് ഒസോറിയോ സിത്തോറ അഫോൻസോയെ (54) ജൂൺ 6-ന് പുലർച്ചെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറിയ അജ്ഞാതരായ അക്രമികൾ വെടിവെച്ചുകൊന്നു.
വടക്കൻ മൊസാംബിക്കിൽ ആയിരക്കണക്കിന് ആളുകളെ കുടിയൊഴുപ്പിക്കുകയും ഗ്രാമങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ ബിഷപ് പരസ്യമായി പ്രതികരിച്ചിരുന്നു. തീവ്രവാദ ഇരകൾക്ക് വേണ്ടി ധീരമായി ശബ്ദമുയർത്തുകയും മതപരമായ അസഹിഷ്ണുതയെയും മാനുഷിക പ്രതിസന്ധികളെയും ശക്തമായി അപലപിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രാദേശിക ക്രിസ്തീയ സമൂഹം അതീവ ദുഃഖത്തിലാണ്.രാത്രിയുടെ മറവിൽ ബിഷപ്പിന്റെ വസതിയിൽ കടന്നുകയറിയ കൊലയാളികൾക്കായി ദേശീയ അന്വേഷണ ഏജൻസികൾ തിരച്ചിൽ നടത്തുന്നുണ്ട്. കഠിനമായ വേദനയുടെയും പ്രതിസന്ധിയുടെയും ഘട്ടത്തിൽ വിശ്വാസികൾ പ്രാർത്ഥനയോടെയും ശാന്തതയോടെയും ആയിരിക്കണമെന്ന് സഭാ നേതൃത്വം അഭ്യർത്ഥിച്ചു.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം
