മുംബൈ:യേശുക്രിസ്തുവിന്റെ ക്രൂശിത രൂപം അജ്ഞാതര്‍ തകര്‍ത്തു. ബോംബെ നഗരത്തിലെ പരേൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്രൂശിത രൂപമാണ് അജ്ഞാതരായ അക്രമികൾ നശിപ്പിച്ചത്. പ്രാദേശിക കത്തോലിക്ക സമൂഹവും ബോംബെ അതിരൂപത നേതൃത്വവും സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.റോഡരികിൽ സ്ഥിതി ചെയ്യുന്ന ക്രൂശിത രൂപത്തിന് നേരെ നടന്ന ആക്രമണം സഭാ സമൂഹത്തെ വളരെ അധികം ആശങ്കയിലാഴ്ത്തി.സംഭവം വിശ്വാസ വികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തിയെന്നും പരേലിലെ ഹോളി ക്രോസ് ഇടവക വികാരി ഫാ. ഫ്രാൻസിസ് നൊറോ പറഞ്ഞു. മുംബൈ നഗരത്തിലെ ക്രിസ്ത്യൻ കേന്ദ്രങ്ങൾക്കെതിരെ അടുത്തിടെയായി നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ബോംബെ അതിരൂപത ആശങ്ക അറിയിച്ചിരിന്നു.അന്ധേരി ഈസ്റ്റ് പ്രാന്തപ്രദേശത്തുള്ള സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിക്ക് സമീപമുള്ള ഒരു റോഡരികില്‍ സ്ഥാപിച്ചിരിന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുരിശ് മെയ് 13-14 തീയതികളിൽ രണ്ടുതവണ നശിപ്പിക്കപ്പെട്ടിരിന്നു. ഒരു മാസം പിന്നിടും മുന്‍പാണ് അടുത്ത ആക്രമണം. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും നഗരത്തിലെ എല്ലാ ആരാധനാലയങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്നും സഭാനേതൃത്വം ആവശ്യപ്പെട്ടു.
Trending
- വൈദ്യസഹായത്തോടെയുള്ള ദയാവധത്തിനുള്ള ബിൽ ബ്രിട്ടീഷ് പാർലമെന്റിൽ പരാജയം
- പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തീയേറ്ററുകളിൽ’
- ഭിന്നശേഷി സമൂഹത്തിന് സൗജന്യ സംരംഭകത്വ-തൊഴിൽ പരിശീലനം
- ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു.
- വത്തിക്കാൻ ലൈബ്രറിയിൽ ‘ആക്വാ’; ജലത്തിന്റെ ജീവനും വിനാശവും പ്രമേയമാക്കി പ്രദർശനം ഒരുക്കുന്നു
- 1000 വിദ്യാർഥികൾക്ക് യുപിഎസ്സി പരിശീലന സ്കോളർഷിപ്പ്; സഞ്ജു സാംസൺ ഫൗണ്ടേഷന്റെ കൈത്താങ്ങ്
- സഭ സാർവത്രികമാണെന്നതിന്റെ തെളിവാണ് ലഭിച്ച ഇടയശുശ്രൂഷ: മോൺ. ജോഷി പൊട്ടക്കൽ
- ദാനധർമ്മത്തിൽ നിന്ന് ശാക്തീകരണത്തിലേക്ക് സഭയുടെ സാമൂഹിക ശുശ്രൂഷ മാറണം

