റോം: മരിച്ച വിശ്വാസികളുടെ ഓർമദിനമായ നവംബർ 2ന് റോമിലെ കാംപോ വെറാനോ സെമിത്തേരിയിൽ ലെയോ പതിനാലാമൻ പാപ്പാ ദിവ്യബലി അർപ്പിക്കും. 2025ലും പാപ്പാ ഇതേ സെമിത്തേരിയിൽ ദിവ്യബലി അർപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷത്തെ ചടങ്ങിൽ, “ക്രിസ്തുവിന്റെ പെസഹാ രഹസ്യത്തിൽ അധിഷ്ഠിതമായ ക്രൈസ്തവ വിശ്വാസം, നമ്മുടെ ഓർമകളെ ഭൂതകാലത്തിന്റെ സ്മരണയായി മാത്രം കാണാതെ, ഭാവിയെക്കുറിച്ചുള്ള പ്രത്യാശയായി അനുഭവിക്കാൻ നമ്മെ സഹായിക്കുന്നു” എന്ന് പാപ്പാ അനുസ്മരിച്ചിരുന്നു.2026 നവംബർ മാസത്തിലും ഡിസംബർ ആദ്യവാരത്തിലുമായി നടക്കാനിരിക്കുന്ന തിരുക്കർമങ്ങളുടെ പട്ടികയിൽ പാപ്പായുടെ ആദ്യത്തെ പ്രധാന പരിപാടിയാണ് നവംബർ 2ലെ ദിവ്യബലി. ഒക്ടോബർ 27 ചൊവ്വാഴ്ച, പരമാധ്യക്ഷനായ മാർപാപ്പയുടെ തിരുക്കർമങ്ങൾക്കായുള്ള ഓഫീസ് പരിപാടികളുടെ കലണ്ടർ പ്രസിദ്ധീകരിച്ചു.
തുടർന്ന് നവംബർ 5 വ്യാഴാഴ്ച, കഴിഞ്ഞ ഒരു വർഷത്തിനിടെ മരണമടഞ്ഞ കർദിനാൾമാർക്കും മെത്രാന്മാർക്കും വേണ്ടിയുള്ള പ്രത്യേക ദിവ്യബലിക്ക് ലെയോ പാപ്പാ നേതൃത്വം നൽകും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് ദിവ്യബലി നടക്കുക.

