കോതമംഗലം: ഭവനരഹിതരായ 17 കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി കൈമാറി മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (എംഎസ്ജെ) സന്യാസിനിസഭ. സഭയുടെ സ്ഥാപകനായ ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചതിനുള്ള നന്ദിസൂചകമായാണ് ഈ കാരുണ്യപദ്ധതി നടപ്പാക്കിയത്.എറണാകുളം ജില്ലയിലെ കുട്ടമ്പുഴ കുറ്റിയാംചാലിൽ സഭയുടെ കോതമംഗലം പ്രൊവിൻസിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറോളം ഭൂമിയിൽനിന്ന് ഏഴ് സെന്റ് വീതമാണ് ഓരോ കുടുംബത്തിനും നൽകിയത്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുള്ള ഭൂമിയാണ് കൈമാറിയത്.ചടങ്ങിൽ കോതമംഗലം രൂപത വികാരി ജനറാൾ മോൺ. വിൻസെന്റ് നെടുങ്ങാട്ട്, സന്യാസിനിസമൂഹത്തിന്റെ മദർ ജനറൽ സിസ്റ്റർ മെറീന, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അഭയ തുടങ്ങിയവർ പങ്കെടുത്തു. ഷിബു തെക്കുംപുറം എംഎൽഎ കുടുംബങ്ങൾക്കുള്ള ഭൂമിയുടെ ആധാരങ്ങൾ കൈമാറി.ഇതോടൊപ്പം കുട്ടമ്പുഴ സെന്റ് മേരീസ് പള്ളിക്ക് 13 സെന്റ് ഭൂമിയും അതിൽ സ്ഥിതിചെയ്യുന്ന കമ്മ്യൂണിറ്റി ഹാളും സഭ കൈമാറി. ഇടവക വികാരി ഫാ. ജോസ് ചിറപ്പറമ്പിൽ വസ്തുവിന്റെ രേഖകൾ ഏറ്റുവാങ്ങി. ഭവനരഹിത കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി ലഭ്യമാക്കുന്നതിലൂടെ സഭയുടെ സാമൂഹിക പ്രതിബദ്ധതയും കാരുണ്യപ്രവർത്തനങ്ങളും കൂടുതൽ ശ്രദ്ധേയമായി.
Trending
- 17 ഭവനരഹിത കുടുംബങ്ങൾക്ക് ഭൂമി നൽകി ധർമ്മഗിരി സന്യാസിനി സഭ
- പാപ്പായുടെ ലാറ്റിൻ അമേരിക്കൻ യാത്ര മുൻനിശ്ചയിച്ച പ്രകാരം നടക്കും
- വിശ്വാസകൈമാറ്റത്തിലെ വെല്ലുവിളികൾ നേരിടാൻ സഭ സുവിശേഷ പ്രഘോഷണം ശക്തമാക്കണം: വത്തിക്കാൻ
- ലെജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ ജപമാല റാലി സംഘടിപ്പിച്ചു
- “റൺ ഫോർ ഫെയ്ത്ത് ” മിനി മാരത്തൺ സംഘടിപ്പിച്ച് കെ എൽ സി എ പൊറ്റക്കുഴി
- തുഫാൻ യജ്ഞത്തിൽ പങ്കാളികളായി എട്ടേക്കർ സെന്റ് ജൂഡ് പള്ളി
- സ്ലൊവേനിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പാപ്പ
- സ്പെരൻസയുടെ നേതൃത്വത്തിൽ സൗജന്യ റീഹാബിലിറ്റേഷൻ ക്യാമ്പ് നടത്തി

