വത്തിക്കാൻ സിറ്റി: സ്ലൊവേനിയൻ റിപ്പബ്ലിക് പ്രസിഡന്റ് നതാഷ പിർക്ക് മുസാറുമായി ലെയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച നടത്തി. ഒക്ടോബർ 26-ന് വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയുടെ വിവരം പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് അറിയിച്ചു.
തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങളുടെ സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗാല്ലഘർ എന്നിവരുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. പരിശുദ്ധ സിംഹാസനവും സ്ലൊവേനിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധവുമായി ബന്ധപ്പെട്ട പൊതുതാൽപ്പര്യ വിഷയങ്ങളും ചർച്ചയായി. പടിഞ്ഞാറൻ ബാൽക്കൺ മേഖല, ഉക്രെയ്ൻ, മധ്യപൂർവേഷ്യ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളും കൂടിക്കാഴ്ചയിൽ വിലയിരുത്തി.

