പറവൂർ: മിഷൻ ഞായർ ആചരണത്തിന്റെ ഭാഗമായി ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ മതബോധന പിടിഎയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ഇടവകയിലെ 1,200 ഓളം പേർ പങ്കാളികളായ ചലഞ്ചിലൂടെ ലഭിക്കുന്ന തുക സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.
മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ നവംബർ 25ന് മിഷൻ സൺഡേ ആചരണവും സംഘടിപ്പിക്കും. വിവിധ ക്ലാസുകളിലെ കുട്ടികൾ പരിപാടികളിലൂടെയും ഗെയിമുകളിലൂടെയും മിഷൻ പ്രവർത്തനങ്ങൾക്കായി തുക സമാഹരിക്കും. കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ റിങ്ങേറ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഇടവക വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ ബിരിയാണി ചലഞ്ച് ഉദ്ഘാടനം ചെയ്തു. മതബോധന പിടിഎ പ്രസിഡന്റ് ടെൻസി ജെയിൻ അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. ടോണി കുന്നത്തൂർ സന്ദേശം നൽകി.വൈസ് പ്രസിഡന്റ് അജീഷ് സെബാസ്റ്റ്യൻ, സെക്രട്ടറി കെ.സി. സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി പ്രിയ സെഫി, ഖജാൻജി മാത്യൂസ്, ഷൈബി ഷാജി, ഫ്ലോറി എം.ജെ., ജോബിത എം.ജെ., റെസ്മ, ഫ്രാൻസീസ്, മേരി ഡയാന, സിനു ജിജോ, രെജിത, ഫെബ, ബ്ലസി റോഷിൽ, സൂര്യ രാജേഷ്, ഷൈസൻ, ബിജു കെ.എ., ജോജോ ജോയി, എബിൻ ആന്റണി, സിജു, അഭിലാഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

