Browsing: Pope leo

മനുഷ്യന്റെ അന്തസ്സിനെ അപമാനിക്കുന്ന വിദ്വേഷ പ്രസംഗങ്ങളെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ സ്ഥിരംനിരീക്ഷകൻ ആർച്ചുബിഷപ്പ് ക്രിസ്റ്റോഫ് എൽ കാസ്സിസ്.

ഡിജിറ്റൽ മാധ്യമങ്ങളിലെ സ്വാധീനം ക്രിസ്തീയ സാക്ഷ്യത്തിനും സുവിശേഷവൽക്കരണത്തിനുമുള്ള ശക്തമായ ഉപാധിയാക്കി മാറ്റണമെന്ന് ആഹ്വാനം ചെയ്ത് പ്രഥമ ഏഷ്യൻ കത്തോലിക്കാ ഡിജിറ്റൽ മിഷനറി അസംബ്ലി മനിലയിൽ സമാപിച്ചു

ദുരന്തവും, അത്ഭുതവും എന്ന പേരിൽ, വത്തിക്കാൻ ലൈബ്രറിയിൽ ഓരോ അഞ്ചുവർഷവും കൂടുമ്പോൾ നടത്തുന്ന പ്രദർശന പരമ്പരഉദ്ഘാടനം ചെയ്തു ലെയോ പതിനാലാമൻ പാപ്പ.

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വത്തിക്കാനിലെ കർദിനാൾമാർക്കും മറ്റ് ജീവനക്കാർക്കും ഏർപ്പെടുത്തിയിരുന്ന ശമ്പളവെട്ടിക്കുറവ് ലെയോ പതിനാലാമൻ പാപ്പ പിൻവലിച്ചു.

പ്രകൃതിയുടെ ഏറ്റവും ശക്തമായ ഘടകങ്ങളിലൊന്നായ ജലത്തെ പ്രമേയമാക്കി വത്തിക്കാൻ ലൈബ്രറിയിൽ ഒരുക്കുന്ന പ്രത്യേക പ്രദർശനം സെപ്റ്റംബർ 14ന് ലെയോ പതിനാലാമൻ പാപ്പാ ഉദ്ഘാടനം ചെയ്യും.

ജർമനിയിലെ മൈൻസ് രൂപതയുടെ സഹായമെത്രാനായി ലഭിച്ച ഇടയശുശ്രൂഷ കത്തോലിക്കാ സഭയുടെ സാർവത്രിക സ്വഭാവത്തിന്റെ തെളിവാണെന്ന് മലയാളിയും കർമലീത്താ സഭാംഗവുമായ മോൺ. ജോഷി ജോർജ് പൊട്ടക്കൽ.

മനുഷ്യവ്യക്തിയുടെ മഹത്വമാണ് ഇന്ന് സമൂഹം വിലമതിക്കുന്ന എല്ലാ അടിസ്ഥാന മൂല്യങ്ങളുടെയും അടിത്തറയും അവയുടെ നിലനിൽപ്പിനുള്ള വ്യവസ്ഥയുമെന്ന് ലെയോ പതിനാലാമൻ പാപ്പ.

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് മുന്നോടിയായി റോമിന് സമീപമുള്ള ജെനസാനോയിലെ ‘സദുപദേശത്തിന്റെ മാതാവ്’ തീർത്ഥാടന കേന്ദ്രം സന്ദർശിച്ച് ലെയോ പതിനാലാമൻ പാപ്പ.