വത്തിക്കാൻ സിറ്റി: രോഗികളെയും ദുരിതമനുഭവിക്കുന്നവരെയും ചേർത്തുപിടിക്കുന്നതിൽ സമൂഹത്തിനുള്ള ഉത്തരവാദിത്വം ഉയർത്തിക്കാട്ടി 2027-ലെ ലോക രോഗീദിനത്തിൽ ലെയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകും. ‘ഓരോ വ്യക്തിയെയും പരിപാലിക്കുന്നതിൽ സമൂഹത്തിന്റെ പങ്ക്’ എന്നതാണ് സന്ദേശത്തിന്റെ പ്രമേയം.
നവംബർ 5-ന് സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററിയാണ് ഇക്കാര്യം അറിയിച്ചത്.‘അവർ അവനെ കിടക്കയോടെ യേശുവിന്റെ മുൻപിലേക്ക് ഇറക്കി’ (ലൂക്കാ 5:19) എന്ന തിരുവചനത്തെ ആസ്പദമാക്കിയാണ് പാപ്പായുടെ സന്ദേശം. തളർവാതരോഗിയെ യേശുവിന്റെ സന്നിധിയിൽ എത്തിക്കാൻ കൂട്ടായ്മയോടെ പരിശ്രമിച്ചവരുടെ മാതൃകയിലൂടെ രോഗീപരിചരണത്തിൽ സമൂഹത്തിനുള്ള നിർണായക പങ്ക് സന്ദേശം ഉയർത്തിക്കാട്ടും.രോഗികളും ദുരിതമനുഭവിക്കുന്നവരും ഒറ്റപ്പെടാതെ അവരെ ചേർത്തുപിടിക്കാനും ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കാനും ക്രൈസ്തവ സമൂഹങ്ങൾക്കുള്ള ഉത്തരവാദിത്വവും സന്ദേശത്തിൽ പ്രധാനമായി പ്രതിപാദിക്കും.

