Browsing: Pope leo

ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ പരിശുദ്ധ പിതാവ് സാമ്പത്തിക സഹായം അനുവദിച്ചു. കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററി വഴിയാണ് സഹായം കൈമാറിയത്.

പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കാനൻ നിയമത്തിൽ സുപ്രധാന ഭേദഗതികൾ വരുത്തി ലെയോ പതിനാലാമൻ പാപ്പാ മോത്തു പ്രോപ്രിയോ “മൂത്തുവ കൊൻകോർദിയ” (Mutua Concordia) പ്രസിദ്ധീകരിച്ചു

നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ സുപ്രീം നൈറ്റ് പാട്രിക് കെല്ലിയെ അല്മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനുമായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയിലെ അംഗമായി ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയായ ലിയോ പതിനാലാമന്‍ പാപ്പാ നിയമിച്ചു

സീറോ-മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ സിനഡ്, പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പായുടെ മുൻകൂർ അനുമതിയോടെ, കോട്ടയം ക്നാനായ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. തോമസ് ആനിമൂട്ടിലിനെ തിരഞ്ഞെടുത്തു.

ഭൂകമ്പത്തെ തുടർന്ന് ഹിമപാളികൾ ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തിൽ നേപ്പാളിൽ വൻ ജീവഹാനിയും നാശനഷ്ടങ്ങളും ഉണ്ടായതിൽ ലെയോ പതിനാലാമൻ പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി.

മനുഷ്യരുടെ സ്വാതന്ത്ര്യവും സമാധാനവും സുസ്ഥിതിയും ഉറപ്പാക്കുന്നതിൽ സാൻ മരീനോ ലോകത്തിന് മാതൃകയാകണമെന്ന് ലെയോ പതിനാലാമൻ പാപ്പ.

ഇന്ത്യയിലെ സഭയ്ക്ക് അഭിമാനകരമായ നിയമനമായി, ബെംഗളൂരുവിലെ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. കാരൻ റോഡ്രിഗ്സിനെ സമഗ്ര മനുഷ്യവികസനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ കൺസൾട്ടറായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

യുദ്ധത്തിനും ആയുധങ്ങൾക്കുമായി വിനിയോഗിക്കുന്ന വിഭവങ്ങൾ മനുഷ്യവികസനത്തിനും ദാരിദ്ര്യനിർമാർജ്ജനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി മാറ്റിവയ്ക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ.

കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും ആത്മീയ സാമീപ്യവും ഐക്യദാർഢ്യവും അറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ.