പാരിസ്: ക്രൈസ്തവ വിശ്വാസത്തിലെ അതിപുരാതന തിരുശേഷിപ്പുകളിലൊന്നായ യേശുക്രിസ്തുവിന്റെ തിരുവസ്ത്രം ചരിത്രത്തിലാദ്യമായി ഒരു പാപ്പയുടെ സാന്നിധ്യത്തിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നു. ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായി സെന്റ് ഡെനിസിലെ സ്റ്റേഡ് ഡി ഫ്രാൻസിൽ ലിയോ പതിനാലാമൻ പാപ്പ പങ്കെടുക്കുന്ന യുവജന പ്രാർഥനാസംഗമത്തിലാണ് ചരിത്രപ്രധാനമായ പ്രദർശനം നടക്കുന്നത്.ഏകദേശം 80,000 യുവാക്കളാണ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാരിസിന് സമീപമുള്ള അർജന്റ്യൂവിൽ ബസിലിക്കയിൽ 1200-ലേറെ വർഷങ്ങളായി സൂക്ഷിച്ചുവരുന്ന തിരുശേഷിപ്പാണ് പ്രത്യേക സുരക്ഷയിൽ സ്റ്റേഡിയത്തിലെത്തിക്കുന്നത്.ക്രിസ്തുവിന്റെ പീഡാസഹനകാലത്ത് ധരിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന ഈ വസ്ത്രം തയ്യലുകളില്ലാതെ നെയ്തെടുത്തതാണെന്നാണ് പാരമ്പര്യവിശ്വാസം. അർജന്റ്യൂവിൽ നിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെയുള്ള സ്റ്റേഡിയത്തിലേക്ക് അതീവ സുരക്ഷാ സംവിധാനങ്ങളോടെയാകും തിരുവസ്ത്രം എത്തിക്കുക.കരമാർഗവും വ്യോമമാർഗവും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. 1983-ൽ തിരുശേഷിപ്പ് മോഷണം പോയി മാസങ്ങൾക്കുശേഷം തിരിച്ചുകിട്ടിയ പശ്ചാത്തലത്തിൽ, ഇത്തവണയും യാത്രയുടെ കൃത്യമായ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചുകൊണ്ടായിരിക്കും തിരുവസ്ത്രം പ്രദർശനവേദിയിലെത്തിക്കുക.
Trending
- ഫുൾട്ടൻ ഷീന്റെ ദൗത്യം ജനങ്ങളെ ക്രിസ്തുവിലേക്കു നയിക്കുക: കർദ്ദിനാൾ ടാഗ്ലെ
- മാധ്യമങ്ങളിലൂടെ സുവിശേഷം പകർന്ന ഫുൾട്ടൻ ഷീൻ വാഴ്ത്തപ്പെട്ടവരുടെ നിരയിൽ
- മനുഷ്യാന്തസ്സും സമാധാനവും സംരക്ഷിക്കണം: യുനെസ്കോയിൽ ലെയോ പാപ്പ
- പാപ്പയുടെ സാന്നിധ്യത്തിൽ യേശുവിന്റെ തിരുവസ്ത്രം പ്രദർശിപ്പിക്കും
- വിശുദ്ധ അംബ്രോസ്: അധികാരത്തോട് സത്യം പറഞ്ഞ മെത്രാന്
- ‘ദി വില്ലേജ് നെക്സ്റ്റ് ടു പാരഡൈസ്’
- ‘ടാബർനാക്കിൾ പൈപ്പ് ഓർഗൻ’
- വേണം ബൈബിള്‍ കലോത്സവങ്ങള്‍ക്കു പുതുജീവന്‍

