അസ്സീസി: ലോകസമാധാനത്തിനും മതാന്തര സംവാദത്തിനുമായി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ തുടക്കമിട്ട അസ്സീസിയിലെ മതസൗഹാർദ്ദ പ്രാർത്ഥനാദിനത്തിന്റെ നാൽപ്പതാം വാർഷികം ആചരിക്കുന്നു. നാല് പാപ്പാമാരുടെ ദർശനങ്ങളിലൂടെയും നേതൃത്വത്തിലൂടെയും വളർന്ന ഈ സംഗമം, മതങ്ങൾക്കിടയിലെ ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി ഇന്നും നിലകൊള്ളുന്നു.1986-ൽ അസ്സീസിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മതനേതാക്കൾ ഒരുമിച്ചുകൂടി അവരവരുടെ വിശ്വാസപാരമ്പര്യങ്ങൾക്കനുസരിച്ച് ലോകസമാധാനത്തിനായി പ്രാർത്ഥിച്ചതോടെയാണ് ഈ ചരിത്രസംഗമത്തിന് തുടക്കമായത്. വ്യത്യസ്ത മതവിശ്വാസങ്ങളെ കൂട്ടിക്കലർത്തുന്നതിനുപകരം, “ഒന്നിച്ചു പ്രാർത്ഥിക്കുകയല്ല, പ്രാർത്ഥിക്കാനായി ഒന്നിക്കുക” എന്ന സവിശേഷ ദർശനമാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ മുന്നോട്ടുവച്ചത്.2002-ൽ ഭീകരവാദവും അക്രമങ്ങളും ലോകത്തെ പിടിച്ചുകുലുക്കിയ സാഹചര്യത്തിൽ, ദൈവത്തിന്റെ പേരിൽ നടത്തുന്ന അക്രമങ്ങളെ മതത്തിന് ന്യായീകരിക്കാനാവില്ലെന്ന് പാപ്പാ ശക്തമായി വ്യക്തമാക്കി. മതവിശ്വാസങ്ങൾ വ്യത്യസ്തമായിരിക്കുമ്പോഴും സമാധാനത്തിനും മനുഷ്യസാഹോദര്യത്തിനുമായി ഒരുമിച്ചുനിൽക്കാൻ കഴിയുമെന്ന സന്ദേശമാണ് അസ്സീസിയിലെ സംഗമം ലോകത്തിന് നൽകിയത്.വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായിൽ ആരംഭിച്ച ഈ സമാധാനദർശനം തുടർന്നുവന്ന പാപ്പാമാരുടെ നേതൃത്വത്തിലും മുന്നോട്ടുപോയി. മതാന്തര സംവാദത്തിന്റെയും സമാധാനത്തിന്റെയും പ്രസക്തി വർധിച്ചുവരുന്ന ഇന്നത്തെ ലോകത്ത്, അസ്സീസിയുടെ ആത്മാവ് പ്രത്യാശയുടെയും സഹവർത്തിത്വത്തിന്റെയും പ്രകാശമായി തുടരുന്നു.
Trending
- എത്യോപ്യയിൽ ക്രൈസ്തവർക്കുനേരെ ആക്രമണം; 60ലേറെ പേർ കൊല്ലപ്പെട്ടു
- മരിച്ച വിശ്വാസികളുടെ ഓർമദിനത്തിൽ റോമിലെ വെറാനോ സെമിത്തേരിയിൽ പാപ്പാ ദിവ്യബലി അർപ്പിക്കും
- യുദ്ധദുരിതമനുഭവിക്കുന്ന ഉക്രൈനിൽ വത്തിക്കാൻ സംഘം സന്ദർശനം നടത്തും
- അസ്സീസിയുടെ ആത്മാവ്: മതസൗഹാർദ്ദ പ്രാർത്ഥനാദിനത്തിന് 40 വർഷം
- മൂലമ്പിള്ളിയിലെ പുനരധിവാസ മേഖലയിൽ യാത്രാദുരിതം രൂക്ഷം; സർവീസ് റോഡ് വേണമെന്ന് ആവശ്യം
- 17 ഭവനരഹിത കുടുംബങ്ങൾക്ക് ഭൂമി നൽകി ധർമ്മഗിരി സന്യാസിനി സഭ
- പാപ്പായുടെ ലാറ്റിൻ അമേരിക്കൻ യാത്ര മുൻനിശ്ചയിച്ച പ്രകാരം നടക്കും
- വിശ്വാസകൈമാറ്റത്തിലെ വെല്ലുവിളികൾ നേരിടാൻ സഭ സുവിശേഷ പ്രഘോഷണം ശക്തമാക്കണം: വത്തിക്കാൻ

