ഭീഷ്മപർവ്വത്തിനുശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിക്കുന്നു
. കുഞ്ചാക്കോ ബോബൻ ചിത്രത്തിനുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ആണ് നായകൻ. അടുത്തവർഷം ചിത്രീകരണം ആരംഭിക്കും.ഭീഷ്മപർവ്വത്തിനുശേഷം മമ്മൂട്ടിയും അമൽ നീരദും ബിലാലിനുവേണ്ടി ഒരുമിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ബിലാലിന് മുൻപ് മറ്റൊരു ചിത്രം ചെയ്യാൻ മമ്മൂട്ടിയും അമൽനീരദും തീരുമാനിക്കുകയായിരുന്നു. വൻവിജയം നേടിയ ഭീഷ്മപർവ്വത്തിനുശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിക്കുന്നത് ആരാധകർ ഉറ്റുനോക്കുന്നുണ്ട്.
പുതുവർഷത്തിൽ മമ്മൂട്ടിയുടെ മേജർ പ്രോജക്ടുകളിലൊന്നാണിത്. മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അമൽ നീരദ് സംവിധായകന്റെ കുപ്പായം അണിയുന്നത്. മമ്മൂട്ടി ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ് ബിഗ് ബിയിലെ ബിലാൽ ജോൺ കുരിശുങ്കൽ എന്ന മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം. ഇരുവരും രണ്ടാംവരവിൽ ഒന്നിച്ച ഭീഷ്മപർവ്വത്തിൽ മമ്മൂട്ടിയുടെ മൈക്കളിൾ എന്ന കഥാപാത്രം മാസും ക്ളാസും ചേർന്നതായിരുന്നു. മൂന്നാം അങ്കത്തിന് വീണ്ടും ഒരുങ്ങുന്നതിന്റെ ആവേശമാണ് ആരാധകർക്ക്. അതേസമയം കുഞ്ചാക്കോ ബോബൻ അമൽ നീരദ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ വാഗമണ്ണിൽ പുരോഗമിക്കുന്നു. കുഞ്ചാക്കോ ബോബനും അമൽ നീരദും ആദ്യമായാണ് ഒരുമിക്കുന്നത്.
Trending
- ബിരേൻ സിങിന്റെ രാജി; മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റി
- വെടിനിർത്തൽ : ഗാസയിലേക്ക് പലസ്തീന്കാരുടെ മടക്കം
- ഡല്ഹിയില് മുഖ്യമന്ത്രി ആര്? പ്രഖ്യാപനം ഇന്നുണ്ടായേക്കും
- സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില
- ബജറ്റിന്മേല് പൊതുചര്ച്ച ഇന്നു മുതല്
- ഛത്തീസ്ഗഡില് വന് ഏറ്റുമുട്ടല്: 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു ; രണ്ട് ജവാന്മാര്ക്ക് വീരമൃത്യു
- കേന്ദ്ര – സംസ്ഥാന സര്ക്കാരുകള്ക്കെതിരെ സിറോ മലബാര് സഭ
- തെക്കൻ കുരിശുമലയിൽവൈദ്യുതി ലഭ്യമാക്കാൻ ധർണ നടത്തി