പത്തനംതിട്ട: വിവാദ റോബിൻ ബസ് ,മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. പുലർച്ചെ രണ്ട് മണിയോടെ വൻ പൊലീസ് സന്നാഹത്തോടെ എത്തിയ എം വി ഡി ബസ് പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് മാറ്റി.റോബിൻ ബസിനെതിരെ കേസെടുത്തിട്ടുണ്ട്. ഡ്രൈവർമാരുടെ ലൈസൻസ്, വാഹന പെർമിറ്റ് എന്നിവ റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ളോഗർമാർക്കെതിരെയും നടപടി സ്വീകരിച്ചേക്കും.കോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നതെന്ന് റോബിൻ ബസിന്റെ നടത്തിപ്പുകാർ പ്രതികരിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയില്ലാതെ ഇന്നലെ റോബിൻ ബസ് പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്നു.
ടൂറിസ്റ്റ് ബസുകൾ മറ്റു ബസുകളെപ്പോലെ സർവീസ് നടത്തുന്നതു തടഞ്ഞ ഗതാഗത സെക്രട്ടറിയുടെ ഉത്തരവിനെതിരെ റോബിൻ ബസ് ഉടമ ഗിരീഷ് അടക്കമുള്ളവർ നൽകിയ ഹർജിയിൽ കക്ഷിചേരാൻ കെ എസ് ആർ ടി സി കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.
Trending
- ഡിജിറ്റൽ ബൈബിൾ വായനയിൽ വൻ കുതിപ്പ്; പ്രതിദിന ഉപയോക്താക്കൾ 1.85 കോടി
- ശസ്ത്രക്രിയയ്ക്കു ശേഷം ലെയോ പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
- ജനകീയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം: കെസിബിസി ജാഗ്രത കമ്മീഷൻ
- ഒഡിഷയിൽ സെമിനാരിയിലെ 18 വിദ്യാർത്ഥികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; അധികൃതർക്കെതിരെ കേസ്
- വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് നിയമസാധുതയില്ലെന്ന് അംഗങ്ങൾ; ഹർജി 28ന് പരിഗണിക്കും
- ലെയോ പാപ്പായുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിൽ ഏഷ്യൻ സഭകൾ
- വാഹനാപകട ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
- രഞ്ജി ട്രോഫി: ജാർഖണ്ഡിനെതിരേ കേരളത്തിന് സമനില

