കൊച്ചി : കെഎൽസിഎ മഞ്ഞനക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇടവകയിലെ വിവിധ ഭവനങ്ങളിൽ നിന്നും ശേഖരിച്ച 101 പൊതിച്ചോറുകൾ തെരുവോരങ്ങളിലും ആശുപത്രികളിലും കഴിയുന്ന ആലംബഹീനരായിട്ടുള്ളവർക്ക് വിതരണം ചെയ്യുന്നതിനായി സാമൂഹിക പ്രവർത്തകരായ ജോൺസനും ഞാറയ്ക്കൽ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് ടിറ്റോ ആൻ്റണിക്കും കൈമാറി.
പരിശുദ്ധ കുർബാനയുടെ തിരുനാൾ ദിനത്തിൽ പള്ളിയങ്കണത്തിൽ നടന്ന പരിപാടി മഞ്ഞനക്കാട് ഇടവക വികാരി ഫാ.ആൻ്റണി ചെട്ടിവേലിയകത്ത് ഒ എസ്ഉ ജെ ദ്ഘാടനം ചെയ്തു.
ആനിമേറ്റർ സിസ്റ്റർ ലിറ്റിൽ തെരേസ് സി ടി സി , ആൻ്റണി കർവാലിയോ, ഡെക്ളിൻ റോഡ്രിക്സ്, ഷീൽഡ റിബേരോ, ദേവസ്സി , ജോർജ്ജ് മായിതട്ടകത്ത് , ജിസ്മി പൊടുതതാസ്, തോംസി റിബേരോ എന്നിവർ നേതൃത്വം നൽകി.

