- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
- ദി ഡിവൈൻ കോമഡി
- പ്രകൃതിയുടെ കാവല്വിശുദ്ധന്
Author: admin
|അപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശി ആല്‍വിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും|
|മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകളും സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശേരി സ്വദേശി സാറ തോമസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നാല് പേരും രണ്ടാം വർഷ വിദ്യാർത്ഥികളാണ്.
കേരള റീജനൽ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്ന ജനജാഗരം – ജന ബോധന പരിപാടിയുടെ സമാപന സമ്മേളനം ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് . രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ നടന്ന സമ്മേളനത്തിൽ രൂപതയിലെ വിവിധ സംഘടനകളിൽ നിന്നും ഇടവകകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ് കാസി പൂപ്പന ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ. കൊച്ചിരൂപത പ്രസിഡൻറ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു.സമുദായ ചരിത്രത്തെ സംബന്ധിച്ച് KRLCC ഡ്പ്യൂട്ടി ജനറൽ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, കൊച്ചിയുടെ വളർച്ചയിൽ രൂപതയുടെ സംഭാവനകളെക്കുറിച്ച് റവ.ഡോ. ജോണി സേവ്യർ പുതുക്കാട്ട്, സമകാലിക വിഷയങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ ടി.എ. ഡാൽഫിൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന പാനൽ ചർച്ചയിൽ കൊച്ചിൻ സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ റവ.ഡോ. അഗസ്റ്റിൻ കടെപ്പറമ്പിൽ മോഡറേറ്ററായി. സമാപന സമ്മേളനം…
|ജയിലിൽ മൊബൈൽ ഫോൺ കൈവശം വച്ചെന്ന കേസിൽ|
|മരിച്ചത് 2 പെൺകുട്ടികളും 2 ആൺകുട്ടികളും
|രണ്ടു പെണ്‍കുട്ടികളുടെ നില അതീവഗുരതരം||
തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച നഴ്സിന്റെ അവയവങ്ങൾ കൊച്ചിയിലെത്തിച്ചു. 11:15ഓടെയാണ് ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ചത്.കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന ഹരിനാരായണൻ(16) ആണ് ഹൃദയം സ്വീകരിക്കുക. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉടൻ ആരംഭിക്കും. ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലാണ് ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തുക. സർക്കാരിന്റെ എയർ ആംബുലൻസാണ് അവയവങ്ങൾ കൊച്ചിയിലെത്തിച്ചത്.
|കോണ്‍ഗ്രസിനേയും ബിജെപിയേയും മാറി മാറി പരീക്ഷിക്കുന്ന പ്രവണത ഇത്തവണ അവസാനിക്കും
|
തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ (36) അവയവങ്ങൾ ദാനം ചെയ്തു. ആറ് പേർക്ക് പുതുജീവിതം നൽകിയാണ് തമിഴ്നാട് സ്വദേശി സെൽവിൻ യാത്രയായത്. ഹൃദയവും വൃക്കയും പാൻക്രിയാസും ഹെലികോപ്ടർ വഴി അല്പസമയത്തിനകം എറണാകുളത്തേക്ക് എത്തിക്കും. കണ്ണുകളും ദാനം ചെയ്തു.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഹെലികോപ്ടർ ഉപയോഗിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഹൃദയം ലിസി ആശുപത്രിയിലും വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലുമാണ് നൽകുന്നത്. കൊച്ചിയിലെ ഹെലിപാഡിൽ നിന്ന് ആശുപത്രികളിലേക്ക് റോഡ് മാർഗം തിരിക്കും. ഇതിനായി ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.കായംകുളം സ്വദേശിയായ ഹരിനാരായണന് (16) വേണ്ടിയാണ് ഹൃദയം നൽകുന്നത്. തമിഴ്നാട്ടിലെ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു സെൽവിൻ. ഇന്നലെയാണ് തിരുവനന്തപുരത്തുവച്ച് മസ്തിഷ്‌ക മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും സ്റ്റാഫ് നഴ്സാണ്.
ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് നടക്കുന്നത് 200 മണ്ഡലങ്ങളില്‍ 199 ഇടത്താണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുര്‍മീത് സിംഗ് മരണപ്പെട്ടതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തിലെ പോളിംഗ് പിന്നീട് നടത്തും. മത്സര രംഗത്തുള്ളത് 1875 സ്ഥാനാര്‍ത്ഥികളാണ്.ഇന്ന് രാവിലെ 7 മണി മുതലാണ് തെരഞ്ഞെടുപ്പ്. 51,890 പോളിങ് ബൂത്തുകളിലായി അഞ്ച് കോടിയിലധികം വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ 3നാണ്.
കൊച്ചി: നവകേരള സദസിലേക്ക് ഇനി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കഴിഞ്ഞ ദിവസം നവകേരള സദസിന് അഭിവാദ്യമര്‍പ്പിക്കാനായി കുട്ടികളെ വെയിലത്ത് നിര്‍ത്തിയതുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കും. നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്ന് നിര്‍ദേശം നല്‍കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും ഉടനെ പിന്‍വലിക്കും. കുട്ടികളെ വെയിലത്ത് നിര്‍ത്തിയതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നത്. തലശ്ശേരിയില്‍ സ്‌കൂള്‍ കുട്ടികളെ വെയിലത്ത് നിര്‍ത്തിയത് വിവാദമായതോടെ, മന്ത്രിമാരുടെ ബസിന് കൈകാണിക്കാന്‍ കുട്ടികളെ ഇറക്കിനിര്‍ത്തേണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
